വൺപ്ലസ് 8 സീരീസ് പ്രീ-ബുക്കിംഗിലൂടെ 1000 രൂപ ക്യാഷ്ബാക്ക് നേടാം

|

വൺപ്ലസ് അതിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ഈ മാസം ഒരു ഓൺലൈൻ ഇവന്റിലൂടെ അവതരിപ്പിച്ചു. വൺപ്ലസ് 8ന് ഇന്ത്യയിൽ 41,999 രൂപയാണ് വില വരുന്നത്. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന് 54,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ പ്രീബുക്കിങ് ആമസോൺ വഴി ഇന്ന് മുതൽ ആരംഭിച്ചു.

 

സ്മാർട്ട്‌ഫോൺ

മെയ് 11നാണ് വൺപ്ലസ് 8സീരീസിന്റെ ആദ്യ വിൽപ്പന നടക്കുന്നത്. ഇതിന് മുമ്പായി ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. ഗിഫ്റ്റ് കാർഡ് വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി കമ്പനി ഡിസ്കൗണ്ടും ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ നിരയിലെത്തുന്ന പുതിയ രണ്ട് സ്മാർട്ട്ഫോണുകൾക്ക് ലോക്ക്ഡൌൺ കാലത്ത് പ്രീബുക്കിങ് കുറയാനാണ് സാധ്യത.

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ കളറിൽ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണിൽ 41,999 രൂപയാണ് വില. വൺപ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും വാങ്ങാൻ കഴിയും.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുള്ള മോട്ടറോള എഡ്ജ് പ്ലസ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: 108 എംപി ക്യാമറയുള്ള മോട്ടറോള എഡ്ജ് പ്ലസ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

വൺപ്ലസ് 8
 

വൺപ്ലസ് 8 - 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാകും. വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയിലേക്ക് വന്നാൽ, ഈ ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ ലഭ്യമാകും. ഇതിന് 54,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 59,999 രൂപയാണ് വില. എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴിയും ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

അമേരിക്കയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണുകളുടെ അമേരിക്കയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വില രണ്ട് മോഡലുകൾക്കും വളരെ കൂടുതലാണ്. ഇന്നുവരെയുള്ള പുറത്തിറക്കിയതിൽ ഏറ്റവും ചെലവേറിയ സ്മാർട്ട്ഫോൺ എന്ന പേരിലാണ് വൺപ്ലസ് 8 സീരീസ് ഫോണുകൾ കമ്പനി പ്രഖ്യാപിച്ചത്. അമേരിക്കയിൽ ഫോണിന്റെ 8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 699 ഡോളറും ഹൈ എൻഡ് വേരിയന്റായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള മോഡലിന് 799 ഡോളറുമാണ് വില വരുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

വൺപ്ലസ് പ്രോ

നേരത്തെ പുറത്തിറങ്ങിയ വൺപ്ലസ് പ്രോ ഫോണുകളേക്കാൾ വില കൂടിയ പ്രോ മോഡലാണ് വൺപ്ലസ് 8 പ്രോ. ഇതിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് അമേരിക്കയിൽ 899 ഡോളറാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ പ്രീമിയം വേരിയൻറ് 999 ഡോളറാണ് വില. വൺപ്ലസിന്റെ പുതിയ രണ്ട് ഫോണുകൾക്കും ക്വാൽകോമിന്റെ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 865 SoC ചിപ്പ്സെറ്റാണ് നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
OnePlus launched its latest flagship smartphone series - the OnePlus 8 and the OnePlus 8 Pro this month via an online event. The OnePlus 8 was launched in India with a starting price of Rs. 41,999 and the elder sibling at Rs. 54,999. From today onwards, the company has started taking pre-booking for the smartphones on Amazon India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X