Home
Mobile

വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി വെബ് സ്ട്രീം വഴി പുറത്തിറക്കിയത്. ഇവന്റിൽ വച്ച് ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾക്കൊപ്പം യൂറോപ്യൻ വിപണിയിലെ വില മാത്രമാണ് കമ്പനി പുറത്ത് വിട്ടിരുന്നത്. എന്നാലിപ്പോഴിതാ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോണുകളുടെ വിലയും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 എന്നീ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ബുള്ളറ്റ്സ് വയർലെസ് ഇസഡ് ഇയർഫോണുകളുടെ വിലയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് റെഡ് കേബിൾ ക്ലബ് കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിലെ എക്‌സ്‌ക്ലൂസീവ് റിവീലിലൂടെയാണ് ഈ സ്മാർട്ട്ഫോണുകളുടെയും ഇയർഫോണുകളുടെയും വിലകൾ വെളിപ്പെടുത്തിയത്.

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ: ഇന്ത്യയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ കളറിൽ മാത്രമേ ലഭ്യമാകൂ. ഇതിന് ആമസോണിൽ 41,999 രൂപയായിരിക്കും വില. വൺപ്ലസ് 8 ന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. 44,999 രൂപ വിലയുള്ള ഈ വേരിയന്റിന് എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ നിന്നും വാങ്ങാൻ കഴിയും.

ഓൺ‌ലൈൻ

വൺപ്ലസ് 8 - 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ഹൈഎൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഈ വേരിയന്റും എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിലും ലഭ്യമാകും. വൺപ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ആമസോണിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയിലേക്ക് വന്നാൽ, ഈ ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. എൻട്രി ലെവൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ ലഭ്യമാകും. ഇതിന് 54,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 59,999 രൂപയാണ് വില. എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴിയും ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാകും.

അമേരിക്കയിലെ വില

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണുകളുടെ അമേരിക്കയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വില രണ്ട് മോഡലുകൾക്കും വളരെ കൂടുതലാണ്. ഇന്നുവരെയുള്ള പുറത്തിറക്കിയതിൽ ഏറ്റവും ചെലവേറിയ സ്മാർട്ട്ഫോൺ എന്ന പേരിലാണ് വൺപ്ലസ് 8 സീരീസ് ഫോണുകൾ കമ്പനി പ്രഖ്യാപിച്ചത്. അമേരിക്കയിൽ ഫോണിന്റെ 8 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 699 ഡോളറും ഹൈ എൻഡ് വേരിയന്റായ 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള മോഡലിന് 799 ഡോളറുമാണ് വില വരുന്നത്.

വൺപ്ലസ് പ്രോ

നേരത്തെ പുറത്തിറങ്ങിയ വൺപ്ലസ് പ്രോ ഫോണുകളേക്കാൾ വില കൂടിയ പ്രോ മോഡലാണ് വൺപ്ലസ് 8 പ്രോ. ഇതിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് അമേരിക്കയിൽ 899 ഡോളറാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ പ്രീമിയം വേരിയൻറ് 999 ഡോളറാണ് വില. വൺപ്ലസിന്റെ പുതിയ രണ്ട് ഫോണുകൾക്കും ക്വാൽകോമിന്റെ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 865 SoC ചിപ്പ്സെറ്റാണ് നൽകിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
OnePlus' latest smartphones, the OnePlus 8 and OnePlus 8 Pro were launched just a few days ago by the company via a webstream. At the time, the company announced not just the specifications and features of the devices, but also their pricing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X