Home
Mobile

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും ഓഫറുകളും

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകളുടെ ഫ്ലാഷ് സെയിൽ ഇന്ന് നടക്കും. ആമസോൺ, വൺപ്ലസ് ഇന്ത്യ ഔദ്യോഗിക സൈറ്റ് എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. രണ്ട് ഫോണുകളും ഏപ്രിലിലാണ് ലോഞ്ച് ചെയ്തത്. രണ്ട് ഡിവൈസുകളുടെയും ഓപ്പൺ സെയിൽസ് മെയ് 29 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് പടർന്ന് പിടിച്ച സാഹചര്യത്തിൽ പ്രൊഡക്ഷൻ പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിൽപ്പന മാറ്റി വച്ചിരിക്കുകയായിരുന്നു.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നേരത്തെയും പല തവണ നടന്നിട്ടുണ്ട്. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ ഫ്ലാഷ് സെയിൽ കുറച്ച് ദിവസം മുമ്പാണ് നടന്നത്. ഇത് ഡിവൈസിന്റെ രണ്ടാമത്തെ വിൽപ്പനയാണ്. വൺപ്ലസിന്റെ പ്രൊഡക്ഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചുവെങ്കിലും സാവധാനം പഴയ നിലയിൽ പ്രവർത്തനം എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

വൺപ്ലസ് 8, 8 പ്രോ: വില

വൺപ്ലസ് 8, 8 പ്രോ: വില

ഇന്ത്യയിൽ വൺപ്ലസ് 8 സ്മാർട്ട്ഫോണിന് 41,999 രൂപയാണ് വില. 6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിനാണ് ഈ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 44,999 രൂപ വിലയുണ്ട്. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 54,999 രൂപയാണ് വില. ടോപ്പ് എൻഡ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപ വിലയുണ്ട്.

വൺപ്ലസ് 8, 8 പ്രോ: സെയിൽ ഓഫറുകൾ

വൺപ്ലസ് 8, 8 പ്രോ: സെയിൽ ഓഫറുകൾ

വൺപ്ലസ് 8 സീരീസ് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫറുമായിട്ടാണ് വരുന്നത്. ഈ വിലക്കിഴിവ് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളു. മറ്റ് ചില ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ ഉപയോക്താക്കൾക്ക് 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. ഈ ഇഎംഐ ഓപ്ഷൻ ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക സൈറ്റിലും ലഭ്യമാണ്.

വൺപ്ലസ് 8 പ്രോ: സവിശേഷതകൾ

വൺപ്ലസ് 8 പ്രോ: സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിന്റെ കരുത്തിലാണ് വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ട്.

ഡിസ്പ്ലേ

6.78 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 8 പ്രോയിൽ ഉള്ളത്. ആൻഡ്രോയിഡ് 10 OSനൊപ്പം കസ്റ്റം ഓക്‌സിജൻ ഒഎസുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 30W വാർപ്പ് ചാർജ് സപ്പോർട്ടുള്ള 4,510mAh ബാറ്ററി യൂണിറ്റും ഡിവൈസിൽ ഉണ്ട്. ഇപ്പോൾ പുറത്ത് വന്ന വിൽപ്പന തിയ്യതി ഉറപ്പിക്കാൻ സാധിക്കാത്തതാണ്. ലീക്ക് റിപ്പോർട്ടുകൾ ശരിയാവണമെന്നില്ല. കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നതുവരെ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല.

Best Mobiles in India

English summary
OnePlus 8 and OnePlus 8 Pro phones are all set to go on another flash sale in India. The phones will be available on Amazon India and via the OnePlus India official site.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X