Home
Mobile

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ന് വിൽപ്പനയ്ക്കെത്തും; വിലയും സവിശേഷതകളും

വൺപ്ലസ് 8 സീരീസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ ആരംഭിക്കും. സീരീസിലെ വൺപ്ലസ് 8 5ജി, വൺപ്ലസ് 8 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തുന്നത്. ഇതിൽ വൺപ്ലസ് 8 5 ജി സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നേരത്തെയും നടന്നിരുന്നു. എന്നാൽ പ്രോ മോഡലിന്റെ ആദ്യത്തെ വിൽപ്പനയാണ് ഇന്ന് നടക്കുന്നത്. ഉത്പാദന പ്രശ്നങ്ങൾ കാരണം നേരത്തെ ഈ സ്മാർട്ട്ഫോണിന്റെ സെയിൽ മാറ്റിവച്ചിരുന്നു.

പ്രൊഡക്ഷൻ

വൺപ്ലസിന്റെ പ്രൊഡക്ഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചുവെങ്കിലും സാവധാനം പഴയ നിലയിൽ പ്രവർത്തനം എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതുകൊണ്ട് തന്നെ ഈ ആഴ്ച്ചയിൽ രണ്ട് ദിവസം ഈ ഡിവൈസുകളുടെ വിൽപ്പന നടക്കും. ഇന്നും നാളെയുമായിട്ടാണ് ഈ വിൽപ്പന നടക്കുന്നത്. ആമസോൺ കൂടാതെ വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിൽപ്പന നടക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വൺപ്ലസ് 8, 8 പ്രോ: വില

വൺപ്ലസ് 8, 8 പ്രോ: വില

ഇന്ത്യയിൽ വൺപ്ലസ് 8 സ്മാർട്ട്ഫോണിന് 41,999 രൂപയാണ് വില. 6 ജിബി റാം 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിനാണ് ഈ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 44,999 രൂപ വിലയുണ്ട്. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 54,999 രൂപയാണ് വില. ടോപ്പ് എൻഡ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 59,999 രൂപ വിലയുണ്ട്.

വൺപ്ലസ് 8, 8 പ്രോ: സെയിൽ ഓഫറുകൾ

വൺപ്ലസ് 8, 8 പ്രോ: സെയിൽ ഓഫറുകൾ

വൺപ്ലസ് 8 സീരീസ് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫറുമായിട്ടാണ് വരുന്നത്. ഈ വിലക്കിഴിവ് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്നവർക്ക് മാത്രമേ ലഭിക്കുകയുള്ളു. മറ്റ് ചില ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ ഉപയോക്താക്കൾക്ക് 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. ഈ ഇഎംഐ ഓപ്ഷൻ ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക സൈറ്റിലും ലഭ്യമാണ്.

വൺപ്ലസ് 8 പ്രോ: സവിശേഷതകൾ

വൺപ്ലസ് 8 പ്രോ: സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിന്റെ കരുത്തിലാണ് വൺപ്ലസ് 8പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ട്.

ഡിസ്പ്ലേ

6.78 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 8 പ്രോയിൽ ഉള്ളത്. ആൻഡ്രോയിഡ് 10 OSനൊപ്പം കസ്റ്റം ഓക്‌സിജൻ ഒഎസുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 30W വാർപ്പ് ചാർജ് സപ്പോർട്ടുള്ള 4,510mAh ബാറ്ററി യൂണിറ്റും ഡിവൈസിൽ ഉണ്ട്. ഇപ്പോൾ പുറത്ത് വന്ന വിൽപ്പന തിയ്യതി ഉറപ്പിക്കാൻ സാധിക്കാത്തതാണ്. ലീക്ക് റിപ്പോർട്ടുകൾ ശരിയാവണമെന്നില്ല. കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നതുവരെ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല.

Best Mobiles in India

English summary
The OnePlus 8 series is set to go on sale today in India. The company posted the update Friday via its post. It said both of the 8 series telephones will be available through its exclusive online partner Amazon at 12PM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X