Home
Mobile

വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 4ന് ആമസോൺ വഴി: വില, ഓഫറുകൾ

വൺപ്ലസ് 8 സ്മാർട്ട്ഫോൺ ജൂൺ 4ന് വീണ്ടും വിൽപ്പനയ്ക്കെത്തും. ആമസോൺ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. ഇന്നലെ നടക്കേണ്ടിയിരുന്ന വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന കമ്പനി മാറ്റിവച്ചിരുന്നു. കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൌണും കാരണം പ്രൊഡക്ഷൻ കുറഞ്ഞതിനാലാണ് സെയിൽ മാറ്റിവച്ചത്. അടുത്ത വിൽപ്പനയിൽ വൺപ്ലസ് പ്രോ സ്മാർട്ട്ഫോണുകളെ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 8 മാത്രമാണ് ആമസോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

വൺപ്ലസ് 8: വില, ലോഞ്ച് ഓഫറുകൾ

വൺപ്ലസ് 8: വില, ലോഞ്ച് ഓഫറുകൾ

വൺപ്ലസ് 8 ന്റെ 6 ജിബി + 128 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡലിന് 44,999 രൂപയും 12 ജിബി + 256 ജിബി ഓപ്ഷന് 49,999 രൂപയും വില വരുന്നു. 12 ജിബി + 256 ജിബി വേരിയൻറ് ഗ്ലേഷ്യൽ ഗ്രീം, ഫീനിക്സ് ബ്ലാക്ക്, ഇന്റർസ്റ്റെല്ലാർ ഗ്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ, ഫീനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ നിറത്തിൽ മാത്രമേ ലഭ്യമാകൂ.

ആമസോൺ ഇന്ത്യ

ജൂൺ 4 ന് ആമസോൺ ഇന്ത്യ വഴി നടക്കുന്ന അടുത്ത വിൽപ്പന ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ലോഞ്ച് ഓഫറായി എസ്‌ബി‌ഐ ഇ‌എം‌ഐ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവ്, പ്രീ-ബുക്ക് ചെയ്ത ഉപയോക്താക്കൾക്കായി 1,000 രൂപ ആമസോൺ പേ ക്യാഷ്ബാക്ക്, മിക്ക പ്രമുഖ ബാങ്കുകളിൽ നിന്നുമുള്ള 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, 6,000 രൂപ വിലയുള്ള ജിയോ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാണ്.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോ എപ്പോഴാണ് ഇനി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുകയെന്ന കാര്യം വ്യക്തമല്ല. മാനുഫാക്ചറിംഗ് പ്ലാന്റിൽ രണ്ട് ഫോണുകളുടെയും ഉത്പാദനം വീണ്ടും ആരംഭിച്ചുവെന്ന് വൺപ്ലസ് അറിയിച്ചു, അതിനാൽ വൺപ്ലസ് 8 പ്രോയും അധികം വൈകാതെ തന്നെ വിപണിയിൽ എത്തിയേക്കും. പ്രീ ബുക്ക് ചെയ്ത് ഉപയോക്താക്കൾക്ക് വൺപ്ലസ് 8 സ്മാർട്ട്ഫോൺ റീട്ടെയിൽ ഷോപ്പുകൾ വഴിയും ലഭ്യമാക്കും.

വൺപ്ലസ് 8 സവിശേഷതകൾ

വൺപ്ലസ് 8 സവിശേഷതകൾ

വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 ഓക്സിജൻ ഒ.എസ്, 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 സോസി എന്നിവയാണ്. 8 ജിബി മുതൽ 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം ഡിവൈസിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. 128 ജിബി, 256 ജിബി യുഎഫ്എസ് 3.0 ടു-ലേൺ സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് 8 വരുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 8ൽ ഉള്ളത്. അതിൽ എഫ് / 1.75 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/ 2.2 ലെൻസ് ഉള്ള 16 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്നു. 30/60 എഫ്പി‌എസിൽ 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഫോണിലുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ സോണി ഐ‌എം‌എക്സ് 471 സെൻസറും എഫ് / 2.45 ലെൻസും ഫോണിലുണ്ട്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. വൺപ്ലസ് 8ൽ 4,300 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് വൺ ചാർജ് 30 ടി (5 വി / 6 എ) സപ്പോർട്ടോടെയാണ് വരുന്നത്.

Best Mobiles in India

English summary
OnePlus 8 is all set to go on sale again at 12pm (noon) IST on June 4. OnePlus was supposed to open sales for the OnePlus 8 Pro and OnePlus 8 in India from yesturday, but due to production difficulties possibly caused by coronavirus, the full-fledged sale has been postponed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X