Just In
- 13 min ago
വൺപ്ലസ് നോർഡ് എൽഇ സ്മാർട്ഫോൺ നിങ്ങൾക്ക് എങ്ങനെ സ്വന്തമാക്കാം ?
- 1 hr ago
കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഡൈമെൻസിറ്റി 1200 SoC പ്രോസസറുമായി വരുന്ന റെഡ്മി ഗെയിമിംഗ് സ്മാർട്ട്ഫോൺ ഈ മാസം അവതരിപ്പിച്ചേക്കും
- 19 hrs ago
റിയൽമി 8 5 ജി സ്മാർട്ഫോൺ ഏപ്രിൽ 21 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
Don't Miss
- Automobiles
ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ
- News
സുപ്രീം കോടതിയിലും കൊവിഡ് വ്യാപനം, 50 ശതമാനത്തോളം ജീവനക്കാർക്ക് രോഗബാധ
- Finance
കോവിഡ് ആശങ്കയില്‍ വിപണി; നിക്ഷേപകര്‍ വില്‍പ്പനക്കാരാവുമ്പോള്‍
- Lifestyle
കോവിഡ് രണ്ടാംതരംഗം: പുതിയ ലക്ഷണങ്ങള്‍ ഇതാണ്; കരുതല്‍ വേണം
- Sports
IPL 2021: തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി നിധീഷ് റാണ, റെക്കോഡ് പട്ടികയില്‍, കണക്കുകളിതാ
- Travel
18,000 രൂപ വരെ ഇങ്ങോട്ട് ലഭിക്കും... യാത്ര പോയി മൂന്നു ദിവസം താമസിച്ചാല്‍ മാത്രം മതി!!
- Movies
വിജയ് സാറിന്റ നടത്തം അനുകരിച്ചു, അന്ന് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി ഗൗരി
വൺപ്ലസ് 8 സീരീസ് ഏപ്രിൽ 14 ന് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
വൺപ്ലസ് 8 സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ പുറത്തിറക്കാൻ സാധ്യത. പ്രശസ്ത ലീക്ക്സ്റ്റർ ഇഷാൻ അഗർവാളിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച് വൺപ്ലസിന്റെ അടുത്ത തലമുറ സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ 14 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 15 നായിരിക്കും ആഗോള ലോഞ്ച് എന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 8 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് തീയതി സംബന്ധിച്ച് മാർച്ച് 23 ന് കമ്പനി ഔദ്യോഗിക അറിയിപ്പ് നൽകുമെന്നും ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോണാണ് വൺപ്ലസ്. പ്രീമിയം സവിശേഷതകൾ എല്ലാം ഉൾക്കൊള്ളുന്ന വൺപ്ലസിന്റെ പുതിയ സീരിസിനായി സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുകയാണ്.

പുറത്തിറങ്ങുക മൂന്ന് സ്മാർട്ട്‌ഫോണുകൾ
വൺപ്ലസ് 8 സീരീസിൽ കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും വൺപ്ലസ് അവതരിപ്പിക്കുമെന്നാണ് അനുമാനം. വൺപ്ലസ് 7 ടിക്ക് പകരമായി വൺപ്ലസ് 8, വൺപ്ലസ് 7ടി പ്രോയ്ക്ക് പകരമായി വൺപ്ലസ് 8 പ്രോ എന്നിവ ലോഞ്ചിൽ പ്രതീക്ഷിക്കുന്നു. ഈ പതിവ് മുൻനിര സ്മാർട്ട്‌ഫോണുകൾ കൂടാതെ കമ്പനി വൺപ്ലസ് 8 ലൈറ്റ് കൂടി പുറത്തിറക്കാനും സാധ്യതയുണ്ട്.

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ സവിശേഷതകൾ
വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ ഒരു യഥാർത്ഥ മുൻനിര ഗ്രേഡ് സ്മാർട്ട്‌ഫോണായിരിക്കും. രണ്ട് മോഡലുകളും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഇവയ്ക്ക് ഉണ്ടായിരിക്കും. രണ്ട് സ്മാർട്ട്‌ഫോണുകൾക്കും പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറ സെറ്റപ്പിൽ ഒരുപക്ഷേ 64 എംപി പ്രൈമറി സെൻസറും ഉൾപ്പെടുത്തിയേക്കും. വൺപ്ലസ് 8 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 1080p ഡിസ്പ്ലേ വാഗ്ദാനം ചെയ്യും. സ്മാർട്ട്‌ഫോണിന്റെ മുകളിൽ ഇടത് കോണിൽ പഞ്ച്-ഹോൾ ഉണ്ടായിരിക്കും. 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 1440 പി ഡിസ്‌പ്ലേയായിരിക്കും വൺപ്ലസ് 8 പ്രോ വാഗ്ദാനം ചെയ്യുന്നത്.

വൺപ്ലസ് 8 ലൈറ്റ് സവിശേഷതകൾ
മീഡിയടെക് ചിപ്‌സെറ്റ് നൽകുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി വൺപ്ലസ് 8 ലൈറ്റ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ക്വാൽകോം അല്ലാത്ത മറ്റൊരു പ്രോസസറിനെ അടിസ്ഥാനമാക്കി വൺപ്ലസ് പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായി മാറുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി അടുത്തിടെ സ്ഥിരീകരിച്ചതുപോലെ വൺപ്ലസ് 8 ന്റെ മൂന്ന് മോഡലുകളും 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുക.
കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില 9,999 രൂപ

റിയൽമി, ഷവോമി തുടങ്ങിയ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളോട് കടുത്ത മത്സരം കാഴ്ച്ചവയ്ക്കുന്ന രീതിയിലായിരിക്കും വൺപ്ലസ് പുതിയ സ്മാർട്ട്ഫോണുകളുടെ വില നിശ്ചയിക്കുക. ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 8 സീരിസിലൂടെ വലിയ മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് മൂന്ന് ഫോണുകൾ വിവിധ വിഭാഗങ്ങളിൽ പുറത്തിറക്കുന്നതിലൂടെ പുറത്തിറക്കുന്നത്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999