വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

|

വൺപ്ലസ് ഈ വർഷം ആദ്യം അവതരിപ്പിച്ച ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോണുകളടങ്ങുന്ന വൺപ്ലസ് 8 സീരീസിന് വമ്പനിച്ച വിലക്കിഴിവ്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ വൺപ്ലസ് 8 5ജി, വൺപ്ലസ് 8 പ്രോ 5ജി എന്നിവയ്ക്കാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്ത് വളരെ പെട്ടെന്ന് തന്നെ ജനപ്രീയ ഡിവൈസുകളായി മാറിയ വൺപ്ലസ് 8 സീരിസ് സ്മാർട്ട്ഫോണുകൾക്ക് വളരെ പരിമിതമായ ദിവസങ്ങളിലാണ് വിലക്കിഴിവ് ലഭിക്കുന്നത്.

വൺപ്ലസ് 8 സീരീസ്: വിലക്കിഴിവ്

വൺപ്ലസ് 8 സീരീസ്: വിലക്കിഴിവ്

വൺപ്ലസ് 8 5ജി, വൺപ്ലസ് 8 പ്രോ 5ജി എന്നീ സ്മാർട്ട്ഫോണുകൾക്കാണ് കമ്പനി വിലക്കിഴിവ് ഓഫർ നൽകുന്നത്. പരിമിതമായ കാലയളവിലേക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫറിലൂടെ 3,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്റ്റാൻഡേർഡ് വേരിയന്റിന് ഇപ്പോൾ 38,999 രൂപയാണ് വില. നേരത്തെ ഈ ഡിവൈസ് 41,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.

കൂടുതൽ വായിക്കുക: ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

വൺപ്ലസ്

വൺപ്ലസ് തങ്ങളുടെ ഡിവൈസുകൾക്ക് പ്രഖ്യാപിച്ച വിലക്കിഴിവ് അടിസ്ഥാന മോഡലുകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. 8 ജിബി റാമുള്ള വൺപ്ലസ് 8ന്റെ മിഡ് ടയർ മോഡലിന് 44,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാമുള്ള ഹൈ എൻഡ് മോഡലിന് 44,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോം ഇന്റർസ്റ്റെല്ലാർ ഗ്ലോ, ഗ്ലേഷ്യൽ ഗ്രീൻ, ഫീനിക്സ് ബ്ലാക്ക് നിറങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കും.

വൺപ്ലസ് 8 പ്രോ

വൺപ്ലസ് 8 പ്രോയ്ക്കും കമ്പനി ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള വേരിയന്റ് 54,999 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. പുതിയ ഓഫറിന്റെ ഭാഗമായി ഈ സ്മാർട്ട്ഫോൺ 51,999 രൂപയ്ക്ക് സ്വന്തമാക്കാം. 3,000 രൂപയുടെ വിലക്കിഴിവാണ് ഈ മോഡലിനും വൺപ്ലസ് നൽകുന്നത്. ഡിവൈസിന്റെ 12 ജിബി റാം പായ്ക്ക് ചെയ്യുന്ന ടോപ്പ് എൻഡ് മോഡൽ ഇപ്പോൾ 56,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 59,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തും

ആമസോൺ

നേരത്തെ സൂചിപ്പിച്ചതുപോലെ ആമസോണിലൂടെ മാത്രം ലഭിക്കുന്ന പരിമിത കാലയളവിലേക്കുള്ള ഓഫറാണ് ഇത്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. സെപ്റ്റംബർ 10 മുതൽ ഈ ഓഫർ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 9 വരെ ഈ ഓഫർ ലഭ്യമാകും. വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളാണ് വൺപ്ലസ് 8 സീരിസിലുള്ളത്.

Best Mobiles in India

English summary
Huge discounts on the OnePlus 8 series, which includes the latest flagship smartphones launched by OnePlus earlier this year. Discounts have been announced for the flagship smartphones OnePlus 8 5G and OnePlus 8 Pro 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X