വൺപ്ലസ് 8 സീരിസ് പുറത്തിറങ്ങുക 5ജി സപ്പോർട്ടോടെ

|

വൺപ്ലസ് 8 സീരീസ് ഈ ഏപ്രിലിൽ വിപണിയിലെത്താൻ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി വൺപ്ലസ് സിഇഒ കമ്പനിയുടെ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളെക്കുറിച്ച് ചില പ്രധാന വെളിപ്പെടുത്തലുകൾ നടത്തി. വൺപ്ലസ് 8 സീരീസ് ഉടൻ പുറത്തിറക്കുമെന്നും ഫോണിൽ 5 ജി സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും സിഇഒ പീറ്റ് ലോ ഒരു അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ഇത് ഡിവൈസുകളുടെ വില വർദ്ധിപ്പിക്കാൻ കാരണമാകുമെങ്കിലും വില 1000 ഡോളറിലെത്തിലെന്ന് ലോ ഉറപ്പ് നൽകി.

പീറ്റ് ലോ
 

സിനെറ്റിനു നൽകിയ അഭിമുഖത്തിലാണ് വൺപ്ലസ് സഹസ്ഥാപകൻ പീറ്റ് ലോ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളിൽ 5 ജി സപ്പോർട്ട് കൊണ്ടുവരുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. "5 ജിയിലേക്ക് മാറാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും അതിനായുള്ള ദീർഘകാല നിക്ഷേപവും തുടരാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നും വൺപ്ലസ് 5 ജിക്കായി കുറേ വർഷങ്ങളായി നിക്ഷേപം നടത്തുന്നുണ്ടെന്നും പീറ്റ് ലോ പറഞ്ഞു.

5ജി

5ജി സപ്പോർട്ടിനായി മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ കാരണം വിലവർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പീറ്റ്ലോ പറഞ്ഞു. മികച്ച വിലനിലവാരത്തിൽ സാധ്യമായ ഏറ്റവും മികച്ച ഉൽപ്പന്നം സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. പുതിയ സാങ്കേതികവിദ്യയ്ക്ക് ചെലവ് കൂടുതലാണ്. അതുകൊണ്ട് തന്നെ 4 ജി പ്രൊഡക്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സ്മാർട്ട്ഫോണിന് വില വർദ്ധിക്കും.

കൂടുതൽ വായിക്കുക: വിവോ വി19 പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ വി19 പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഫ്ലാഗ്ഷിപ്പ് ലെവൽ

ഫ്ലാഗ്ഷിപ്പ് ലെവൽ സാങ്കേതികവിദ്യ മിതമായ നിരക്കിൽ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിൽ വൺപ്ലസ് എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. പക്ഷേ അടുത്ത സീരീസ് നേരത്തെ ഉണ്ടായതു പോലെ ആകണമെന്നില്ല. ഈ വർഷം പ്രോ പതിപ്പിന് മാത്രമേ അൽപ്പം വില അധികമാവുകയുള്ളുവെന്ന് ലോ പറഞ്ഞു. എന്നാൽ വില ഒരിടത്തും 1000 ഡോളറിൽ എത്തുകയില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. ന്യായമായ വിലയ്ക്ക് 5 ജി പ്രെഡക്ടുകൾ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവിശേഷതകൾ
 

സവിശേഷതകൾ പരിശോധിച്ചാൽ വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവ കമ്പനിയുടെ പ്രീമിയം മുൻനിര സ്മാർട്ട്ഫോണുകളായിരിക്കും എന്ന് ഉറപ്പാണ്. വൺപ്ലസ് 8 ലൈറ്റ് ഒരു മിഡ് റേഞ്ച് ഫോണായിരിക്കുമെന്നാണ് റിപ്പോർട്ട്. വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ടാകും. ഇത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 സോസിയിലായിരിക്കും പ്രവർത്തിക്കുക. ഫീച്ചർ പഞ്ച്-ഹോൾ ഡിസ്‌പ്ലേയും ഫോണിലുണ്ടായിരിക്കും. വൺപ്ലസ് 8 ലൈറ്റ് 90 ഹെർട്സ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇത് മീഡിയടെക് ചിപ്‌സെറ്റിൽ പ്രവർത്തിക്കും.

വൺപ്ലസ് 8

വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവയുടെ സ്‌ക്രീൻ വലുപ്പങ്ങൾ 6.5 മുതൽ 6.8 ഇഞ്ച് വരെയാണ്. വൺപ്ലസ് 8 ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെ വരും, വൺപ്ലസ് 8 പ്രോയിൽ ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. വൺപ്ലസ് 8 ന് 30 ടി വാർപ്പ് ചാർജ് സവിശേഷതയുള്ള 4000 എംഎഎച്ച് ബാറ്ററിയും, വൺപ്ലസ് 8 പ്രോയ്ക്ക് 10 വി 5 എ സൂപ്പർ വാർപ്പ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: റിയൽമി 6 ന്റെ വിൽപ്പന ആരംഭിച്ചു; വിലയും ലഭ്യതയുംകൂടുതൽ വായിക്കുക: റിയൽമി 6 ന്റെ വിൽപ്പന ആരംഭിച്ചു; വിലയും ലഭ്യതയും

Most Read Articles
Best Mobiles in India

English summary
The OnePlus 8 series is all set to make its way to the markets this April but ahead of the big launch, there has been some important revelation about the features by OnePlus co-founder and CEO. Pete Lau in an interview confirmed that the soon to release OnePlus 8 series will come with 5G support. This, however, will also increase the prices of the devices but Lau confirmed that in any case, the prices won’t touch $1000 mark.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X