Home
Mobile

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

വൺപ്ലസ് 8ടി സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് പുതിയ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്ഫോണായ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. പോളിഷ് വീഡിയോ ഗെയിം ഡെവലപ്പറായ സിഡി പ്രൊജക്റ്റ് റെഡുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് പുതിയ സ്മാർട്ട്‌ഫോണിന്റെ പ്രത്യേക സൈബർപങ്ക് 2077 പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹൈടെക് പ്രൊഡക്ടായ വൺ‌പ്ലസ് 8ടി സൈബർ‌പങ്ക് 2077 എഡിഷൻ സ്മാർട്ട്‌ഫോൺ ചൈനയിലാണ് ലോഞ്ച് ചെയ്തത്.

വൺപ്ലസ് 8ടി

വൺപ്ലസ് 8ടിയുടെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും ഏറെ മാറ്റങ്ങളോടെയാ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. വൺപ്ലസ് 8ടി സ്റ്റാൻഡേർഡ് മോഡലിൽ നിന്നും പുതിയ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം പിൻ പാനലിലെ ക്യാമറ മൊഡ്യൂളാണ്. വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷന്റെ പിന്നിലെ ക്യാമറ മൊഡ്യൂൾ വളരെ വലുതാണ്. ചതുരാകൃതിയിലാണ് ഈ ക്യാമറ മൊഡ്യൂൾ നൽകിയിട്ടുള്ളത്.

ക്യാമറ

ക്യാമറ മൊഡ്യൂളിലെ ഒരു വശത്ത് 2077 എഡിഷൻ മോണിക്കർ നൽകിയിട്ടുണ്ട്. ഗ്ലാസ് കവറിൽ സൈബർപങ്ക് 2077 ലോഗോയും കമ്പനി നൽകിയിട്ടുണ്ട്. ക്യാമറ മൊഡ്യൂളിനും ഗ്ലാസ് കവറിനുമിടയിൽ പിൻ പാനലിന്റെ മധ്യഭാഗത്ത് വൺപ്ലസിന്റെ സിഗ്നേച്ചർ സാൻഡ്സ്റ്റോൺ കവർ പോലെ തന്നെ തോന്നുന്ന ഭാഗമാണ്. എന്നാൽ ഇത് മറ്റ് വൺപ്ലസ് ഡിവൈസുകളിലെ സാൻഡ്സ്റ്റോൺ കവർ അല്ല.

സൈബർപങ്ക് 2077

സൈബർപങ്ക് 2077 വീഡിയോ ഗെയിമിന്റെ കളർ തീമിനോട് സാദൃശ്യമുള്ള സ്മാർട്ട്‌ഫോണിൽ മഞ്ഞ നിറവു നൽകിയിട്ടുണ്ട്. വൺപ്ലസ് 8ടി സൈബർപങ്ക് 2077 സ്മാർട്ട്‌ഫോണിന്റെ ഡിസൈൻ ഗെയിം പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്. വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ ഒരു റാം, സ്റ്റോറേജ് വേരിയന്റിൽ മാത്രാമാണ് ലഭ്യമാകുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്.

റീട്ടെയിൽ ബോക്സ്

റിപ്പോർട്ടുകൾ പ്രകാരം വൺ‌പ്ലസ് 8ടി സൈബർ‌പങ്ക് 2077 എഡിഷൻ ഫോണിന്റെ റീട്ടെയിൽ ബോക്സിൽ 65W ചാർജറും റിയർ പാനൽ ഡിസൈൻ കട്ടൌട്ടുകളുള്ള ഒരു പ്രോട്ടക്ഷൻ കേസും കമ്പനി നൽകുന്നുണ്ട്. വൺപ്ലസ് 8ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ട്‌ഫോണിന്റെ ഫീച്ചറുകൾ സ്റ്റാൻഡേർഡ് വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന് സമാനമാണ്. വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ ഈ സ്മാർട്ട്ഫോണിന്റേതായി പുറത്തിറങ്ങാൻ സാധ്യതയുള്ളു.

വില

വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ട്ഫോൺ ചൈനയിൽ സിഎൻ‌വൈ 3,999 എന്ന വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബർ 11 മുതൽ ചൈനയിൽ ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. ഇന്ത്യൻ വിപണിയിൽ വൺപ്ലസ് 8 ടി സൈബർപങ്ക് 2077 എഡിഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമോ എന്ന കാര്യം പോലും ഇതുവരെ വ്യമക്തമായിട്ടില്ല.

Best Mobiles in India

English summary
OnePlus 8T Cyberpunk 2077 Edition is the latest limited edition smartphone to join the line of OnePlus 8T smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X