നാല് പിൻക്യാമറകളും 65W ഫാസ്റ്റ് ചാർജിങുമായി വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിലെത്തി
വൺപ്ലസ് 8 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 8ടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് 8ൽ നിന്നും 8ടിയിലെത്തുമ്പോൾ കമ്പനി വലിയ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയ്ക്ക് പകരം 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെ, 30W ചാർജിങിന് പകരം 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ. വൺപ്ലസ് 8നെ അപേക്ഷിച്ച് വലിയ ബാറ്ററിയും മൂന്ന് ക്യാമറകൾക്ക് പകരം നാല് പിൻ ക്യാമറകളും പുതിയ ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് 8ടി: വിലയും ലഭ്യതയും
രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വൺപ്ലസ് 8ടി ഇന്ത്യയിൽ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപ വിലയുണ്ട്. ആദ്യത്തെ സ്റ്റോറേജ് മോഡൽ അക്വാമറൈൻ ഗ്രീൻ, ലൂണാർ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. രണ്ടാമത്തെ മോഡൽ അക്വാമറൈൻ ഗ്രീൻ കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഒക്ടോബർ 17 മുതൽ ആമസോൺ, വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ് വഴി ഈ ഡിവൈസ് വിൽപ്പയ്ക്ക് എത്തും.

യൂറോപ്പിൽ, വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 599 യൂറോയാണ് വില (ഏകദേശം 51,600 രൂപ), 12 ജിബി + 256 ജിബി വേരിയന്റിന് 699 യൂറോ (ഏകദേശം 60,300 രൂപ) വിലയുണ്ട്. യൂറോപ്പിൽ ഡിവൈസിനായുള്ള പ്രീ-ഓർഡറുകൾ ഇന്ന് ആരംഭിക്കും, ഒക്ടോബർ 20 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. യുഎസിൽ 12 ജിബി + 256 ജിബി വേരിയന്റിന് 749 ഡോളർ (ഏകദേശം 54,900 രൂപ) വിലയുണ്ട്. പ്രീ-ഓർഡറുകൾ ഇന്ന് ആരംഭിക്കും. വിൽപ്പന ഒക്ടോബർ 23നാണ് നടക്കുന്നത്.

വൺപ്ലസ് 8ടി: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11ൽ പ്രവർത്തിക്കുന്ന വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. ഡിവൈസിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ നൽകിയിട്ടുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പ്കാട് റേഷിയോ, 402 പിപി പിക്‌സൽ ഡെൻസിറ്റി എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയാണ് ഇത്. 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 865 എസ്ഒസിയാണണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം അഡ്രിനോ 650 ജിപിയുവും ഉണ്ട്.

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 481 സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസ്, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്‌ക്രീനിന്റെ മുകളിൽ ഇടത് ഭാഗത്തുള്ള ഹോൾ-പഞ്ച് കട്ട് ഔട്ടിൽ എഫ് / 2.4 ലെൻസുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസറാണ് നൽകിയിട്ടുള്ളത്.

256 ജിബി വരെ യുഎഫ്‌എസ് 3.1 ഓൺബോർഡ് സ്റ്റോറേജുമായി വരുന്ന വൺപ്ലസ് 8ടിയിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിട്ടില്ല. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5 ജി, 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എൻഎഫ്‌സി, ഗ്ലോനാസ് എന്നിവയും ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിനുള്ളത്. ഈ ബാറ്ററി ചാർജ് ചെയ്യാൻ 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ഇതിനെ വാർപ്പ് ചാർജ് 65 എന്നാണ് വിളിക്കുന്നത്.


Click it and Unblock the Notifications








