വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

|

വൺപ്ലസ് 8ടി സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നണ്ട്. ഡിവൈസിന്റെ ഫീച്ചറുകൾ ഇതിനകം തന്നെ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നു. ഇപ്പോഴിതാ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ വഴി വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങുമെന്നാണ് ഇഷാൻ വെളിപ്പെടുത്തിയത്. വൺപ്ലസ് 8 പ്രോയ്ക്ക് സമാനമായി 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

വൺപ്ലസ് 8ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 8ടി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നേരത്തെ പ്രൈസ്ബാബ പുറത്ത് വിട്ട റിപ്പോർട്ടിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു. ഹാൻഡ്‌സെറ്റിൽ 6.55 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് ഈ ലീക്ക് റിപ്പോർട്ടിൽ പറഞ്ഞത്. 120 ഹെർട്സ് റിഫ്രഷ് റേറ്റായിരിക്കും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ട് സൂചന നൽകുന്നു. ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 865 SoC ആയിരിക്കുമെന്നും സൂചനകളുണ്ട്.

കൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ചിപ്‌സെറ്റ്

ചില റിപ്പോർട്ടുകളിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 865 പ്ലസ് ചിപ്‌സെറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും വ്യക്തമാക്കുന്നുണ്ട്. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സ് ബേസ്ഡ് ഓക്സിജൻ ഒ.എസ് 11 ആയിരിക്കും ഡിവൈസിന്റെ ഒഎസ് എന്നാണ് സൂചനകൾ. വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിലും പുറത്തിറങ്ങും.

ക്വാഡ് ക്യാമറ

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിൽ എൽഇഡി ഫ്ലാഷുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ലെൻസ് എന്നിവയും ഉണ്ടായിരിക്കും. ഡിവൈസിന്റ മുൻഭാഗത്ത് 32 എംപി സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക. പഞ്ച്-ഹോൾ കട്ട ഔട്ടിലായിരിക്കും ഈ ക്യാമറ സ്ഥാപിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

ഡിസൈൻ

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ പവർ ബട്ടൺ ഡിവൈസിന്റെ ഇടതുവശത്ത് സ്ഥാപിക്കും, വോളിയം റോക്കർ വലതുവശത്തായിരിക്കും നൽകുക. 4,500 mAh ബാറ്ററിയുുള്ള ഡിവൈസിൽ ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകും. ഈ ഹാൻഡ്‌സെറ്റിന്റെ ഡിസൈൻ വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ ഡിസൈനിന് സമാനായിരിക്കും. വൺപ്ലസ് 8ന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. അതുകൊണ്ട് പിന്നിലെ ക്യാമറ മൊഡ്യൂൾ ഡിസൈനിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും.

വില

നിലവിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് നിലവിലുള്ള വൺപ്ലസ് 8 സ്മാർട്ട്ഫോണിനെക്കാൾ അൽപ്പം കൂടിയ വിലയിലായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. ഡിവൈസുകമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

Best Mobiles in India

English summary
Leak Report has revealed that OnePlus 8T smartphone will be released on October 14th. The device is reported to have a display with a 120Hz refresh rate similar to the OnePlus 8 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X