വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി ഔദ്യോഗിമായി പ്രഖ്യാപിച്ചു. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലെ പുതിയ സ്മാർട്ട്‌ഫോൺ പെർഫോമൻസ്, ക്യാമറ, സോഫ്റ്റ്വെയർ എന്നീ ഘടകങ്ങളിൽ മികവ് പുലർത്തും. 120Hz അൾട്രാസ്‌മൂത്ത് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന സൂചനകൾ നൽകുന്ന "അൾട്രാ സ്റ്റോപ്പ് അറ്റ് നത്തിംഗ്" എന്ന ടാഗ് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിനെ സംബന്ധിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

 പ്രോസസർ

ഇതുവരെ പുറത്തിറങ്ങിയ ആൻഡ്രോയിഡ് ഫോണിനുള്ള ഏറ്റവും നൂതനവും വേഗതയേറിയതുമായ പ്രോസസ്സറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്ലസ് പ്രോസസറായിരിക്കും വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ്. ഗെയിമിംഗിന്റെയും മറ്റ് മെമ്മറി-ഇന്റൻസീവ് ടാസ്കുകളുടെയും കാര്യത്തിൽ വൺപ്ലസ് 8നെ അപേക്ഷിച്ച് കൂടുതൽ കരുത്തുള്ള ഡിവൈസായിരിക്കും ഇത്. ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ഒക്ടോബർ 14ന് നടക്കും.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

ലോഞ്ച് ഇവന്റ്

വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ഓൺലൈൻ ഇവന്റിലൂടെയാണ് ഡിവൈസ് പുറത്തിറക്കുന്നത്. തത്സമയ സ്ട്രീമിലൂടെ എല്ലാവർക്കും കാണാൻ സാധിക്കുന്ന ലോഞ്ച് ഇവന്റായിരിക്കും ഇത്. ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിവൈസിന്റെ ആദ്യ വിൽപ്പന ആമസോൺ വഴി മാത്രം നടക്കാനാണ് സാധ്യത. ആമസോണിലുള്ള വിൽപ്പന കഴിഞ്ഞ ശേഷമേ വൺപ്ലസ് 8ടി 5ജി ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്ക് എത്തുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് 8ടി 5ജി

വൺപ്ലസ് 8 പുറത്തിറങ്ങി മാസങ്ങൾ കഴിഞ്ഞാണ് വൺപ്ലസ് 8ടി 5ജി സ്മാർട്ട്ഫോൺ ലോഞ്ചിന് ഒരുങ്ങുന്നത്. ഇതിനിടെ മിഡ് ടയർ ഡിവൈസായ വൺപ്ലസ് നോർഡ് കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. വില കുറഞ്ഞതും എന്നാൽ വൺപ്ലസിന്റെ മികവ് ഉൾപ്പെടുന്നതുമായ ഡിവൈസാണ് വൺപ്ലസ് നോർഡ്. ഇതിനകം ഇന്ത്യൻ വിപണിയിൽ വൻ ജനപ്രീതി നേടിയ ഡിവൈസ് കൂടിയാണ് ഇത്. പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ വില കൂടിയ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ്.

കൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 90Hz ഡിസ്പ്ലെയുമായി റിയൽമി സി17 സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

സവിശേഷതകൾ

നേരത്തെ പ്രൈസ്ബാബ പുറത്ത് വിട്ട റിപ്പോർട്ടിൽ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിരുന്നു. ഹാൻഡ്‌സെറ്റിൽ 6.55 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് ഈ ലീക്ക് റിപ്പോർട്ടിൽ പറഞ്ഞത്. 120 ഹെർട്സ് റിഫ്രഷ് റേറ്റായിരിക്കും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ട് സൂചന നൽകുന്നു. ആൻഡ്രോയിഡ് 11 ഔട്ട് ഓഫ് ദി ബോക്സ് ബേസ്ഡ് ഓക്സിജൻ ഒ.എസ് 11 ആയിരിക്കും ഡിവൈസിന്റെ ഒഎസ് എന്നാണ് സൂചനകൾ.

ക്വാഡ് ക്യാമറ

വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസിക്ക് വേരിയന്റിലും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിലും പുറത്തിറങ്ങും. ഡിവൈസിൽ എൽഇഡി ഫ്ലാഷുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി സെൻസർ, 16 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ സെൻസർ, 2 എംപി പോർട്രെയിറ്റ് ലെൻസ് എന്നിവയും ഉണ്ടായിരിക്കും. ഡിവൈസിന്റ മുൻഭാഗത്ത് 32 എംപി സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക.

കൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ഓപ്പോ റെനോ 4 എസ്ഇ പുറത്തിറങ്ങി; വില, സവിശേഷതകൾ

Best Mobiles in India

English summary
The launch date of the OnePlus 8T smartphone has been officially announced. The device will be released on October 14th. The new smartphone in OnePlus' flagship range will excel in performance, camera and software.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X