വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്

|

വൺപ്ലസ് 10 പ്രോ 5ജി നാളെ (മാർച്ച് 31) ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കെ വൺപ്ലസിന്റെ മുൻതലമുറ ഡിവൈസുകൾക്ക് രാജ്യത്ത് വില കുറച്ചു. വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് 5,000 രൂപ വീതമാണ് കമ്പനി കുറച്ചിരിക്കുന്നത്. മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹാസൽബ്ലാഡ് ക്യാമറകൾ ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ഈ ഡിവൈസുകളിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ പുതുക്കിയ വില നോക്കാം.

 

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി: വില കുറച്ചു

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി: വില കുറച്ചു

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നീ ഡിവൈസുകളുടെ വില ഇതിനകം തന്നെ വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും കുറച്ചിട്ടുണ്ട്. നിലവിൽ 8 ജിബി റാമുള്ള വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 44,999 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെ ഇത് 49,999 രൂപയായിരുന്നു. 12 ജിബി റാമുള്ള വൺപ്ലസ് 9 5ജി സ്മാർട്ട്ഫോണിന് നേരത്തെ 54,999 രൂപയായിരുന്നു വില. ഇപ്പോഴിത് 49,999 രൂപയായി കുറച്ചിട്ടുണ്ട്. നേരത്തെ ബേസ് വേരിയന്റ് ലഭ്യമായിരുന്ന വിലയിൽ ഇപ്പോൾ ഹൈഎൻഡ് മോഡൽ സ്വന്തമാക്കാം.

 5000 രൂപ കുറച്ചു
 

വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോണിനും 5000 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. ഡിവൈസിന്റെ 8 ജിബി റാമുള്ള മോഡലിന് 59,999 രൂപയാണ് പുതുക്കിയ വില. നേരത്തെ ഈ ഡിവൈസിന്റെ വില 64,999 രൂപയായിരുന്നു. പ്രോ മോഡലിൽ 12 ജിബി റാമാണ് ഉള്ളത്. ഈ ഡിവൈസിന് നേരത്തെ 69,999 രൂപയായിരുന്നു വില. ഇപ്പോഴിത് 64,999 രൂപയാണ്. പുതുക്കിയ വിലയിൽ വൺപ്ലസ് 9 5ജി സ്മാർട്ട്ഫോൺ ആസ്ട്രൽ ബ്ലാക്ക്, ആർട്ടിക് സ്കൈ, വിന്റർ മിസ്റ്റ് എന്നീ കളർ മോഡലുകളിൽ ലഭ്യമാണ്. വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ സ്റ്റെല്ലാർ ബ്ലാക്ക്, പൈൻ ഗ്രീൻ, മോർണിംഗ് മിസ്റ്റ് എന്നീ മോഡലുകൾ ഇപ്പോൾ പുതുക്കിയ വിലയിൽ ലഭ്യമാകും.

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽപോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽ

ഹാസൽബ്ലാഡ് ക്യാമറ

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി സ്മാർട്ട്ഫോണുകൾ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ട് ഫോണുകളിലും ഹാസൽബ്ലാഡ് ക്യാമറ നൽകിയിട്ടുണ്ട്. ഇത് തന്നെയാണ് ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ. ശക്തമായ ബാറ്ററി ബാക്കപ്പ്, ഇമ്മേഴ്‌സീവ് ഡിസ്പ്ലേകൾ, സ്റ്റൈലിഷ് ഡിസൈൻ എന്നിവയും ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്. പുതുക്കിയ വിലയിൽ ഈ ഡിവൈസുകൾ വാങ്ങണോ എന്ന കാര്യം കൂടി നോക്കാം.

വൺപ്ലസ് 9 സീരീസ് വാങ്ങണോ?

വൺപ്ലസ് 9 സീരീസ് വാങ്ങണോ?

വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നിലവിലുള്ള വിലയിൽ വാങ്ങാവുന്ന മികച്ച ചോയിസാണ് വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവ. കാരണം പുതിയ വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ വളരെ വില കൂടിയതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് ഏതാണ്ട് 70,000 രൂപയോളം ആയിരിക്കും. ഇത്രയും തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് വൺപ്ലസ് 9 സീരീസ് സ്വന്തമാക്കാം. ഇനി ഒരു വർഷത്തേക്കുള്ള ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഡിവൈസുകളിലൂടെ ലഭിക്കും.

വൺപ്ലസ് 9: സവിശേഷതകൾ

വൺപ്ലസ് 9: സവിശേഷതകൾ

6.55 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് വൺപ്ലസ് 9 സ്മാർട്ട്ഫോൺ വരുന്നത്. 1080 x 2400 റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഹാസ്സൽബ്ലാഡുമായി ചേർന്ന് വൺപ്ലസ് നിർമ്മിച്ച ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി, 50 എംപി, 2 എംപി എന്നിവയടങ്ങുന്ന പിൻക്യാമറ സെറ്റപ്പും 16 എംപി സെൽഫി ക്യാമറയുമായി ഡിവൈസിൽ ഉള്ളത്. 4500 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ വൺപ്ലസ് നൽകിയിട്ടുണ്ട്.

റിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾറിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ: സവിശേഷതകൾ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്.1440 x 3216 പിക്സൽ റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഹാസ്സൽബ്ലാഡിന്റെ ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഡിവൈസിലും ഉള്ളത്. എന്നാൽ ഇതിൽ നാല് പിൻ ക്യാമറകളുണ്ട്. 48 എംപി, 50 എംപി, 8 എംപി, 2എംപി ക്യാമറകളാണ് ഡിവൈസിന്റെ പിൻവശത്ത് ഉള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 4500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

വൺപ്ലസ് 10 പ്രോ 5ജി ലോഞ്ച്

വൺപ്ലസ് 10 പ്രോ 5ജി ലോഞ്ച്

വൺപ്ലസ് 10 പ്രോ 5ജി നാളെയാണ് ലോഞ്ച് ചെയ്യുന്നത്. അടുത്ത തലമുറ സ്‌നാപ്ഡ്രാഗൺ 8 ജെൻ1 ചിപ്‌സെറ്റായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. 2കെ റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് LTPO2 ഡിസ്‌പ്ലേയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. എച്ച്ഡിആർ10+ സപ്പോർട്ടും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉണ്ടായിരുന്നത്. ഇത് തന്നെയായിരിക്കും ഇന്ത്യയിലും ഉണ്ടായിരിക്കുക. ഇതിൽ 48 എംപി സോണി IMX789 പ്രൈമറി ഷൂട്ടർ, 50 എംപി അൾട്രാ വൈഡ് ലെൻസ്, 8 എംപി ടെലിഫോട്ടോ ഷൂട്ടർ എന്നിവയായിരിക്കും ഉണ്ടാവുക. ഹാസൽബ്ലാഡുമായി ചേർന്നായിരിക്കും ക്യാമറ സെറ്റ് ചെയ്യുന്നത്. വൺപ്ലസ് 10 പ്രോ 5ജിയിൽ 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 50W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 5,000 mAh ബാറ്ററി ഉണ്ടായിരിക്കും.

Best Mobiles in India

English summary
OnePlus 9 5G and OnePlus 9 Pro 5G smartphones price reduced in India by Rs 5,000. Price of these devices slashed just ahead of OnePlus 10 Pro 5G launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X