വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് എന്നിവ പുറത്തിറങ്ങുന്നത് കിടിലൻ ഫീച്ചറുകളുമായി

|

വൺപ്ലസ് 9 സീരീസ് മാർച്ചിൽ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ ഡിവൈസുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സീരിസിലെ പ്രീമിയം ഡിവൈസായ വൺപ്ലസ് 9 പ്രോയുടെ പ്രധാന സവിശേഷതകൾ ലീക്ക് റിപ്പോർട്ടായി പുറത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പം ഈ സീരിസിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങളും റിപ്പോർട്ടുകളിലുണ്ട്. ഇത് വൺപ്ലസ് 9 ലൈറ്റ് അല്ലെങ്കിൽ വൺപ്ലസ് 9ഇ എന്ന പേരിലായിരിക്കും വിപണിയിലെത്തുന്നത്.

വൺപ്ലസ് 9 പ്രോ
 

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം വൺപ്ലസ് 9 ഇ അഥവാ വൺപ്ലസ് 9 ലൈറ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കും. ഈ വില കുറഞ്ഞ മോഡലിൽ 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരിസ് ഇന്ത്യയിലെത്തുക നോട്ട് 10 പ്രോ മാക്സ് മോഡലുമായി

വൺപ്ലസ് 9 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റഅ എന്നിവയുടെ പ്രധാന സവിശേഷതകൾ ടെക്മാനിയയാണ് പുറത്ത് വിട്ടിരിക്കുന്നത്. വൺപ്ലസ് 9 പ്രോയിൽ 1,440x3,216 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രെഷ് റേറ്റും ഉള്ള അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 888 എസ്ഒസി ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സീരിസിലെ ഏറ്റവും പ്രീമിയം ഡിവൈസാണ് ഇത്.

ട്രിപ്പിൾ റിയർ ക്യാമറ

വൺപ്ലസ് 9 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉണ്ടാവുകയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ എഫ് / 1.8 അപ്പേർച്ചറുള്ള പ്രൈമറി ക്യാമറയും എഫ് / 2.2 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 3.3x സൂം ടെലിഫോട്ടോ ലെൻസും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120fps- ൽ 4k വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറ സെറ്റപ്പായിരിക്കും ഇത്. 4,500 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തും. ഇത് റിവേഴ്‌സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എ32 4ജി വൈകാതെ വിപണിയിലെത്തും

വൺപ്ലസ് 9 ലൈറ്റ്:  പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

വൺപ്ലസ് 9 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9 സീരിസിലെ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ് വൺപ്ലസ് 9 ലൈറ്റ്. ഇതിന്റെ പേര് വൺപ്ലസ് 9ഇ എന്ന് ആവാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പേരിന്റെ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 690 എസ്ഒസി ആയിരിക്കും. 6.8 ഇഞ്ച് ഡിസ്‌പ്ലേ, 1,800x2,400 പിക്‌സൽ റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നു.

വൺപ്ലസ് 9 ലൈറ്റ്

വൺപ്ലസ് 9 ലൈറ്റ് സ്മാർട്ട്ഫോണിൽ എഫ് / 1.7 അപ്പേർച്ചറുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറായിരിക്കും ഉണ്ടായിരിക്കു. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ടായിരിക്കും. രണ്ട് പിൻ ക്യാമറകൾ മാത്രമാണ് ഈ ഡിവൈസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ കമ്പനി നൽകുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മാർച്ച് 11ന് പുറത്തിറങ്ങിയേക്കും

Most Read Articles
Best Mobiles in India

English summary
OnePlus 9 Pro will be the most expensive device in the OnePlus 9 series. It is reported that the cheapest device in the series will be the OnePlus 9 Lite or OnePlus 9e.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X