വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 45W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി
പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് 9 സീരീസിനെ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകളും ഊഹങ്ങളും ഓൺലൈനിൽ പ്രചരിക്കുകയാണ്. ഈ മാർച്ചിൽ കമ്പനി വൺപ്ലസ് 9 സീരീസ് വിപണിയിലെത്തുമെന്നാണ് റിപ്പോട്ടുകൾ. സ്റ്റാൻഡേർഡ് മോഡൽ കൂടാതെ പ്രോ മോഡൽ, വൺപ്ലസ് 9 ഇ എന്നീ മോഡലുകളായിരിക്കും ഈ സീരീസിൽ ഉണ്ടാവുക. ഈ സ്മാർട്ട്ഫോൺ സീരിസിലെ ഡിവൈസുകളുടെ ചില പ്രധാന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങലിൽ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിരുന്നു.

വൺപ്ലസ് 9 പ്രോയിൽ 45W ഫാസ്റ്റ് വയർലെസ് ചാർജിങ്
വൺപ്ലസ് 9 സീരിസിലെ ഏറ്റവും വില കൂടിയ ഡിവൈസായി പ്രതീക്ഷിക്കുന്നത് പ്രോ മോഡലാണ്. ഈ ഡിവൈസിൽ മറ്റ് മോഡലിനെക്കാൾ മികച്ച സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു സവിശേഷതയുടെ വിവരങ്ങളാണ് ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഡിവൈസിൽ 45W വരെ വേഗതയുള്ള വയർലെസ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടിപ്‌സ്റ്റർ മാക്‌സ് ജാംബറാണ് വൺപ്ലസ് 9പ്രോയിലെ വയർലസ് ചാർജിങ് സപ്പോർട്ടിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. സ്റ്റാൻഡേർഡ് വൺപ്ലസ് 9 വയർലെസ് ചാർജിങ് സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുകയെന്നും ടിപ്പ്സ്റ്റർ വെളിപ്പെടുത്തി. ഈ മോഡലിന്റെ ചാർജിങ് സ്പീഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 30W വയർലെസ് ചാർജിങിനും റിവേഴ്‌സ് വയർലെസ് ചാർജിങിനും സപ്പോർട്ടുള്ള ഡിവൈസായിരിക്കും വൺപ്ലസ് 9 എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

65W വയർഡ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് 9 സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്ന റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ലീക്ക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യാതൊന്നും ഉറപ്പിക്കാനും സാധിക്കില്ല. ഈ വർഷത്തെ ഏറ്റവും മികച്ച ഡിവൈസുകളുടെ പട്ടികയിൽ ഇടം പിടിക്കുന്നതായിരിക്കും ഈ സ്മാർട്ട്ഫോണുകൾ എന്ന കാര്യം ഉറപ്പാണ്.

വൺപ്ലസ് 9; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് 9 ഒരു ഫ്ലാറ്റ് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ ഡിസ്പ്ലെയിൽ ഹോൾ-പഞ്ച് കട്ട്ഔട്ട് ഉണ്ടായിരിക്കും. ഇത് സ്ക്രീനിന്റെ മുകളിൽ ഇടത് കോണിലായിരിക്കും ഉണ്ടാവുക. ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമായി വരുമെന്നും 6.55 ഇഞ്ച് വലിപ്പമുണ്ടായിരിക്കുമെന്നും സൂചനകളുണ്ട്. 1080 x 2400p സ്ക്രീൻ റെസലൂഷനുള്ള ഡിസ്പ്ലെയായിരിക്കും ഇത്. 8 ജിബി / 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റായിരിക്കും.

ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസിലായിരിക്കും വൺപ്ലസ് 9 പ്രവർത്തിക്കുക. വൺപ്ലസ് 9 ലൈക ക്യാമറകൾ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണായിരിക്കും. എഫ് / 1.79 അപ്പേർച്ചറുള്ള 50 എംപി 'അൾട്രാവിഷൻ' സെൻസർ, 20 എംപി സിനി അൾട്രാ വൈഡ് സെൻസർ, ഒഐഎസ് സപ്പോർട്ടുള്ള 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

വൺപ്ലസ് 9 പ്രോ
വൺപ്ലസ് 9 പ്രോയിൽ സ്നാപ്ഡ്രാഗൺ 888 5ജി ചിപ്‌സെറ്റായിരിക്കും ഉണ്ടാവുക. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി + ഡിസ്പ്ലേ, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയുമായിട്ടായിക്കും സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ക്യാമറ മൊഡ്യൂളിൽ രണ്ട് വലിയ സെൻസറുകളും രണ്ട് സാധാരണ സെൻസറുകളും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കണക്റ്റിവിറ്റിക്കായി ഹാൻഡ്‌സെറ്റിൽ 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഉണ്ടായിരിക്കും.


Click it and Unblock the Notifications








