ഏപ്രിൽ 1 മുതൽ വൺപ്ലസ് വെബ്‌സൈറ്റിലും ആമസോണിലും വൺപ്ലസ് 9 പ്രോ വിൽപ്പനയ്‌ക്കെത്തുന്നു

|

വൺപ്ലസ് ഇന്ത്യയിലെ വൺപ്ലസ് 9 പ്രോയുടെ വിൽപ്പനയെ കുറിച്ച് കാര്യങ്ങൾ ഇപ്പോൾ കമ്പനി വ്യക്തമാക്കി കഴിഞ്ഞു. വൺപ്ലസ് 9 സീരീസിൻറെ ടോപ്പ് എൻഡ് മോഡൽ ഏപ്രിൽ 1 ന് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. ഇത് ആമസോൺ ഇന്ത്യയിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് പ്രൈം അംഗങ്ങൾക്കായി നേരത്തെയുള്ള വിൽപ്പന പ്രഖ്യാപിച്ചു. ആദ്യകാല പ്രൈം ആക്സസ് വിൽപ്പന മാർച്ച് 31 ന് ആമസോൺ.ഇൻ വെബ്‌സൈറ്റിൽ നടത്തും.

കൂടുതൽ വായിക്കുക: പത്ത് സ്മാർട്ട് ടിവികൾ അടങ്ങുന്ന ഫിലിപ്സ് സ്മാർട്ട് ടിവി റേഞ്ച് 2021 ഇന്ത്യൻ വിപണിയിലെത്തി

വൺപ്ലസ് 9 പ്രോ: ഇന്ത്യയിലെ വിലയും, ലോഞ്ച് ഓഫറുകളും

വൺപ്ലസ് 9 പ്രോ: ഇന്ത്യയിലെ വിലയും, ലോഞ്ച് ഓഫറുകളും

ലോഞ്ച് ഓഫറിൻറെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പാർച്ചസിനും, ഇഎംഐ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ കിഴിവ് ലഭിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ "നോട്ടിഫൈ മി" എന്ന പ്ഷൻ ഉപയോഗിച്ച് വൺപ്ലസ് 9 പ്രോ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് 9 പ്രോ വരുന്നത്. 64 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും 64,999 രൂപ നിരക്കിൽ സ്മാർട്ട്‌ഫോണിൻറെ ബേസിക് മോഡലിൽ ലഭ്യമാണ്. ടോപ്പ് എൻഡ് മോഡലിൽ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും 69,999 രൂപ നിരക്കിൽ ലഭ്യമാണ്.

വൺപ്ലസ് 9, വിലകുറഞ്ഞ വൺപ്ലസ് 9 ആർ 5 ജി എന്നിവയുടെ വിൽപ്പന
 

മോർണിംഗ് മിസ്റ്റ്, പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക് തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ഈ മൂന്ന് ഓപ്ഷനുകളും വിപണിയിൽ ഏപ്രിൽ 1 ന് ലഭ്യമാകും. വൺപ്ലസ് 9, വിലകുറഞ്ഞ വൺപ്ലസ് 9 ആർ 5 ജി എന്നിവയുടെ വിൽപ്പന തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിച്ചേക്കും.

 ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് കൈകൊണ്ട് പൂരിപ്പിച്ച ജോലി അപേക്ഷ 1.6 കോടി രൂപയ്ക്ക് ലേലം ചെയ്തു

വൺപ്ലസ് 9 പ്രോ 5 ജി സവിശേഷതകൾ

വൺപ്ലസ് 9 പ്രോ 5 ജി സവിശേഷതകൾ

വൺപ്ലസ് 9 പ്രോയിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് എൽടിപിഒ വളഞ്ഞ ഡിസ്പ്ലേ, മുകളിൽ ഇടത് മൂലയിൽ ഒരു പഞ്ച്-ഹോൾ തുടങ്ങിയ സവിശേഷതകൾ വരുന്നു. ഇത് ഒരു അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 8 ജിബി റാം / 128 ജിബി സ്റ്റോറേജ്, 12 ജിബി റാം / 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്.

ആമസോണിലും വൺപ്ലസ് 9 പ്രോ വിൽപ്പനയ്‌ക്കെത്തുന്നു

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഈ സ്മാർട്ട്ഫോൺ ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. വൺപ്ലസ് ഹാസ്സൽബ്ലാഡുമായി പങ്കാളിത്തത്തിലാണ് ഇപ്പോൾ. പിൻ പാനലിൽ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, മോണോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ ഈ സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറ സെൻസറും ഉൾപ്പെടുന്നു.

വാങ്ങിയത് വില കുറഞ്ഞ ഐഫോൺ, കിട്ടിയത് ഐഫോണിന്റെ മാതൃകയിലുള്ള ടേബിൾവാങ്ങിയത് വില കുറഞ്ഞ ഐഫോൺ, കിട്ടിയത് ഐഫോണിന്റെ മാതൃകയിലുള്ള ടേബിൾ

Best Mobiles in India

English summary
The OnePlus 9 Pro is now available for purchase in India, according to OnePlus. On April 1, anyone in the country will be able to purchase the top-end edition of the OnePlus 9 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X