വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി

|

വൺപ്ലസ് 9 സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ പോകുന്നത് സ്നാപ്പഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായിട്ടായിരിക്കും. എഐഡിഎ64 ബെഞ്ച്മാർക്കിംഗ് സോഫ്റ്റ്വെയർ സ്ക്രീൻഷോട്ടുകളോട് കൂടിയ ലീക്ക് റിപ്പോർട്ടിലാണ് ഈ ഡിവൈസിന്റെ പ്രോസസർ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ലൈറ്റ് വേരിയന്റുകൾക്കൊപ്പം പുറത്തിറങ്ങുന്ന വൺപ്ലസ് 9 സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നും ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിടടുണ്ട്. ഈ സ്മാർട്ട്ഫോണുകൾ മാർച്ചിൽ വിപണിയിലെത്തിയേക്കും.

വൺപ്ലസ് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9 സ്മാർട്ട്ഫോണിന്റെ ഇന്റേണൽ ഫീച്ചറുകൾ വെളിപ്പെടുത്തുന്ന എയ്ഡ64 ന്റെ സ്ക്രീൻഷോട്ടുകൾ ടിപ്സ്റ്റർ ടെക്ഡ്രോയിഡറാമ് ഷെയർ ചെയ്തത്. ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 402 പിപി പിക്സൽ ഡെൻസിറ്റിയും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ അഡ്രിനോ 660 ജിപിയുവും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായികൂടുതൽ വായിക്കുക: ഐക്യുഒഒ നിയോ 5 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തുമായി

ക്യാമറ

ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്ന സ്ക്രീൻഷോട്ടിലുള്ള വൺപ്ലസ് 9 സ്മാർട്ട്ഫോണിന്റെ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. വൺപ്ലസ് 9ന് 12 മെഗാപിക്സൽ പ്രൈമറി സെൻസറായിരിക്കും ഉണ്ടാവുക. ഡിവൈസിലെ മറ്റ് ക്യാമറകളെ കുറിച്ച് പുതിയ ലീക്ക് റിപ്പോർട്ടിൽ പരാമർശമില്ല. നേരത്തെ വന്ന റിപ്പോർട്ട് അനുസരിച്ച് 48 എംപി പ്രൈമറി ക്യാമറ, 48 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവയായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ബാറ്ററി

വൺപ്ലസ് 9 സ്മാർട്ട്ഫോൺ 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് പുതിയ ലീക്ക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഡിവൈസിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വൺപ്ലസ് 9, 30 കെപിഎസിൽ 8 കെ റെക്കോർഡിംഗിനും വയർലെസ് ചാർജിംഗിനും പിന്തുണ നൽകുമെന്ന ട്വീറ്റുകളിലൂടെ ടിപ്പ്സ്റ്റർ പങ്കുവച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5 മാർച്ച് 10ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ലീക്ക് റിപ്പോർട്ടുകൾ

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ് 9 സ്മാർട്ട്ഫോണിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടായിരിക്കും. 30W ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ടാകും. അടുത്തമാസം തന്നെ വൺപ്ലസ് 9 സീരീസ് പുറത്തിറക്കുമെന്നാമ് പ്രതീക്ഷിക്കുന്നത്. പക്ഷേ കമ്പനിയിൽ നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വൺപ്ലസ് 9 സീരീസിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുമില്ല.

വൺപ്ലസ് 9 പ്രോ

നേരത്തെ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ ലീക്കായിരുന്നു. ഈ ചിത്രങ്ങളിൽ നിന്നും വൺപ്ലസ് 9 പ്രോയിൽ സ്വീഡിഷ് ഫോട്ടോഗ്രാഫി കമ്പനിയായ ഹാസ്സൽബ്ലാഡുമായി ചേർന്ന് തയ്യാറാക്കുന്ന ഒരു ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്ന സൂചനകൾ ലഭിച്ചു. ലീക്ക് ആയ ചിത്രങ്ങളിൽ ഹാസെൽബ്ലാഡ് ബ്രാൻഡിങ്ങുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് വ്യക്തമായി കാണാം. വരും ദിവസങ്ങളിൽ ഈ സീരിസുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാംകൂടുതൽ വായിക്കുക: ആൻഡ്രോയിഡ് 12 പ്രിവ്യൂ ആരംഭിച്ചു; ഈ പുതിയ ആൻഡ്രോയിഡ് ഒഎസ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

Best Mobiles in India

English summary
Leaked reports suggest that the OnePlus 9 will be powered by a Snapdragon 888 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X