സ്‌നാപ്ഡ്രാഗൺ 870 പ്രോസസറുള്ള വൺപ്ലസ് 9ആർ 5ജി ഗെയിമിങ് സ്മാർട്ട്‌ഫോൺ; വിൽപ്പന ഓഫറുകൾ

|

ഏറ്റവും പുതിയ വൺപ്ലസ് 9 സീരീസിലെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 9ആർ 5ജി പുറത്തിറക്കി. ഗെയിമർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 9ആർ 5ജി. മുൻനിര സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ്, 120 ഹെർട്സ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 65W വാർപ്പ് ചാർജ് സപ്പോർട്ട് എന്നിവ പോലുള്ള മികച്ച സവിശേഷതകളോടെ പ്രീമിയം സ്മാർട്ട്‌ഫോൺ ഗെയിമിംഗ് അനുഭവം കുറഞ്ഞ വിലയിലും വൺപ്ലസ് ലഭ്യമാക്കുന്നു.

 
സ്‌നാപ്ഡ്രാഗൺ 870 പ്രോസസറുള്ള വൺപ്ലസ് 9ആർ 5ജി ഗെയിമിങ് സ്മാർട്ട്ഫോൺ

വൺപ്ലസ് 9ആർ 5ജി: ഗെയിം-സെൻട്രിക് സ്മാർട്ട്ഫോൺ

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9ആർ 5ജി. സ്മാർട്ട്‌ഫോണുകൾക്കുള്ള വേഗതയേറിയതും സുഗമവുമായ ചിപ്‌സെറ്റുകളിലൊന്നായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870യുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഹാർഡ്‌കോർ, കാഷ്വൽ ഗെയിമർമാർക്ക് വേണ്ടിയാണ് വൺപ്ലസ് 9ആർ ഡിസൈൻ ചെയ്തിരിക്കുന്നത്.

 

240 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ്, എക്സ്-ആക്സിസ് ലീനിയർ മോട്ടോർ, ഡോൾബി ഓഡിയോയുള്ള ശക്തമായ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, അത്യാധുനിക മൾട്ടി-ലെയർ കൂളിംഗ് സിസ്റ്റം എന്നീ സവിശേഷതകൾ വൺപ്ലസ് 9ആറിനെ അതിന്റെ വിഭാഗത്തിലെ മികച്ച ഗെയിമിങ് സ്മാർട്ട്‌ഫോണാക്കി മാറ്റുന്നു. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ഒരു അൾട്രാ-സ്മൂത്ത് സ്ക്രോളിംഗ് അനുഭവം നൽകുന്നു. ഇത് ഗെയിമിങിൽ ഏറെ പ്രയോജനകരമാണ്.

വൺപ്ലസ് 9ആർ കരുത്തുറ്റ 65W വാർപ്പ് ചാർജ് സാങ്കേതികവിദ്യയും പായ്ക്ക് ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് 15 മിനിറ്റിനുള്ളിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള ചാർജ് ചെയ്യാം. 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ അടങ്ങുന്ന നൂതന ക്വാഡ് ക്യാമറ സെറ്റപ്പും വൺപ്ലസ് 9ആർ 5ജി പായ്ക്ക് ചെയ്യുന്നു.

16 എംപി അൾട്രാ-വൈഡ് ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, ഡെഡിക്കേറ്റഡ് മോണോ ഷൂട്ടർ എന്നിവയാണ് ഈ ഡിവൈസിലെ മറ്റ് ക്യാമറകൾ. നിങ്ങളുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങൾ പകർത്താൻ ഇത് അനുയോജ്യമാണ്. ഗെയിമർമാർക്കുള്ള ഡിവൈസ് എന്ന നിലയിൽ ഉപയോക്താക്കൾക്ക് എത്രനേരം വേണമെങ്കിലും കൈയ്യിൽ പിടിച്ച് നിൽക്കാവുന്ന രീതിയിലാണ് വൺപ്ലസ് 9ആറിന്റെ കോർണറുകൾ ഡിസൈൻ ചെയ്തത്. ഓക്സിജൻ ഒഎസ്11 കസ്റ്റം സ്കിൻ മികച്ച സ്മാർട്ട്‌ഫോൺ അനുഭവം നൽകുന്നു.

ഡോമിനേറ്റ് 2.0ന് കരുത്തു പകരാൻ വൺപ്ലസ് 9ആർ

വൺപ്ലസ് അതിന്റെ ജനപ്രിയ മൊബൈൽ ഗെയിമിംഗ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പായ ഡൊമിനേറ്റ് 2.0 പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 15 ന് ആരംഭിക്കുന്ന ഡൊമിനേറ്റ് 2.0 ഗെയിമിംഗ് ടൂർണമെന്റിൽ ഇത്തവണ വൺപ്ലസ് 9ആർ 5ജി ആയിരിക്കും പ്രധാന ഡിവൈസ്. ഓൺ‌ലൈൻ കോൾ ഓഫ് ഡ്യൂട്ടി എക്സിബിഷൻ മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രോ ഗെയിമർമാരും അടക്കമുള്ളവർ പങ്കെടുക്കുന്ന വലിയ ഗെയിമിങ് ടൂർണമെന്റാണ് ഇത്.

സ്‌നാപ്ഡ്രാഗൺ 870 പ്രോസസറുള്ള വൺപ്ലസ് 9ആർ 5ജി ഗെയിമിങ് സ്മാർട്ട്ഫോൺ

വൺപ്ലസ് ഡോമിനേഷൻ 2.0 ടൂർണമെന്റിൽ പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സ്മൃതി മന്ദാന, യുശ്വേന്ദ്ര ചഹാൽ എന്നിവർ പങ്കെടുക്കും. കൂടാതെ, പ്രോ ഗെയിമർമാരായ ടെക്നോ ഗെയിമർസ്, പയൽ ഗെയിമിംഗ്, മോർട്ടൽ, മിത്പാറ്റ് എന്നിവ ടീമുകളെ നയിക്കും. ഗെയിം കേന്ദ്രീകൃതമായ സവിശേഷതകളുള്ള വൺപ്ലസ് 9ആർ 5ജി തന്നെയായിരിക്കും ഈ ഗെയിമിങ് ടൂർണമെന്റിന്റേയും പ്രധാന ഡിവൈസ്.

നിങ്ങൾ ഒരു ഗെയിമർ അല്ലെങ്കിലും വൺപ്ലസ് 9ആർ നിരവധി സവിശേഷതകൾ നിങ്ങൾക്കായി നൽകുന്നു. കൊണ്ടുവരുന്നു, അത് നിർബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ, വൺപ്ലസ് ഡോമിനേറ്റ് 2.0 ഗെയിം ടൂർണമെന്റ് സ്മാർട്ട്‌ഫോണിന്റെ സാധ്യതകളെ തുറന്ന് കാണിക്കുന്നു. ഏപ്രിൽ 15ന് വൈകിട്ട് 3 മണിക്കാണ് ഈ ഡോമിനേറ്റ് ടൂർണമെന്റ് നടക്കുന്നത്. ഇത് കാണുന്നതിന് വൺപ്ലസ് കമ്മ്യൂണിറ്റി അംഗങ്ങൾക്കും ഗെയിമിംഗ് പ്രേമികൾക്കും വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ സന്ദർശിക്കാം.

വൺപ്ലസ് 9ആറിൽ കിടിലൻ ഓഫറുകൾ

വൺപ്ലസ് 9ആർ 5ജി മികച്ച സവിശേഷതകളുള്ള സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. ഇത് ഇന്ത്യയിലെ ഗെയിമർമാർക്ക് വേണ്ടി ശ്രദ്ധാപൂർവ്വം തയ്യാറാക്കിയതാണ്. വില കുറഞ്ഞതും എന്നാൽ പ്രീമിയം സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളും അടങ്ങുന്ന വൺപ്ലസ് ഡിവൈസുകളുടെ മികച്ച ഉദാഹരണമാണ് വൺപ്ലസ് 9ആർ. വൺപ്ലസ് 9ആർ 5ജിയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 39,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡലിന് 43,999 രൂപ വിലയുണ്ട്. കാർബൺ ബ്ലാക്ക്, ലേക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

ആമസോൺ,ഇൻ വെബ്സൈറ്റിലൂടെ ആമസോൺ പ്രൈം മെമ്പർമാർക്കും വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ് എന്നിവ വഴി വൺപ്ലസ് റെഡ് കേബിൾ ക്ലബ് മെമ്പർമാർക്കും ഏപ്രിൽ 14 മുതൽ വൺപ്ലസ് 9ആർ 5ജി ലഭ്യമാകും. ആമസോൺ.ഇൻ, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്‌സ്‌ക്ലൂസീവ് ഓഫ്‌ലൈൻ സ്റ്റോറുകൾ, പാർട്ട്ണർ ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ ഏപ്രിൽ 15 മുതൽ ഫോണിനറെ ഓപ്പൺ സെയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് OnePlus.in/9R എന്ന ലിങ്ക് സന്ദർശിക്കുക.

എക്സ്ക്ലൂസീവ് റെഡ് കേബിൾ ക്ലബ് മെമ്പർമാർക്കായി വൺപ്ലസ് നിരവധി ഡിസ്കൌണ്ട് ഓഫറുകൾ നൽകുന്നു. ഈ എക്‌സ്‌ക്ലൂസീവ് സെയിൽ ഏപ്രിൽ 14ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഇതിലൂടെ ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാം.

• വൺപ്ലസ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് കീഴിലുള്ള വിദ്യാർത്ഥികൾക്കായി വൺപ്ലസ് 9 സീരീസിൽ 1000 രൂപ കിഴിവ്

• എസ്‌ബി‌ഐ കാർഡിലും ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ഇടപാടുകളും 2000 രൂപ കിഴിവ്

റെഡ് കേബിൾ ക്ലബ് മെമ്പർമാർക്കായി വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകളിൽ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങൾ പരിശോധിക്കാം.

• റെഡ് കേബിൾ കെയർ പ്ലാൻ വൺപ്ലസ് 9, വൺപ്ലസ് 9 ആർ എന്നിവയ്ക്കൊപ്പം 499 രൂപയ്ക്ക് ലഭിക്കും. റെഡ് കേബിൾ പ്രോ പ്ലാനുകളിലെ ക്ലൗഡ് സ്റ്റോറേജ് ​​ശേഷിയിലേക്ക് അടുത്തിടെ നവീകരിച്ചതിന്റെ ഭാഗമായി 120 ജിബിയുടെ ക്ലൗഡ് സ്റ്റോറേജും ലഭിക്കും.

• എസ്‌ബി‌ഐ കാർഡ്, ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകളിൽ 2000 രൂപ കിഴിവ്

ഏപ്രിൽ 15 മുതൽ ഡിവൈസ് വാങ്ങുന്നവർക്ക് പ്രത്യേക ഓഫറുകളും ഉണ്ട്. ഈ ഓഫറുകൾ പരിശോധിക്കാം.

• വൺപ്ലസ് 9 ആർ എസ്‌ബി‌ഐ കാർഡ്, ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് വൺപ്ലസ്.ഇൻ, ആമസോൺ.ഇൻ, വൺപ്ലസ് എക്സ്പീരിയൻസ് എന്നിവയിലൂടെ വാങ്ങുമ്പോൾ 2000 രൂപ കിഴിവ് ലഭിക്കും.

• ആമസോൺ.ഇന്നിൽ നിന്നോ വൺപ്ലസ്.ഇന്നിൽ നിന്നോ എസ്ബിഐ കാർഡ്, പ്രധാന ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇഎംഐ ലഭിക്കും.

ഇനിയും കാത്തിരിക്കുന്നത് എന്തിനാണഅ, നിങ്ങളുടെ വൺപ്ലസ് 9ആർ 5ജി പ്രോ-ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ഉടനെ സ്വന്തമാക്കാം. ആവേശകരമായ മത്സരങ്ങൾക്കായി ഡോമിനേറ്റ് 2.0 ഗെയിമിംഗ് ടൂർണമെന്റിൽ പങ്കെടുക്കാം.

Best Mobiles in India

English summary
OnePlus revamped its smartphone offering with the latest OnePlus 9 series. Particularly, the OnePlus 9R 5G is a smartphone designed and developed for avid gamers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X