കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കുറഞ്ഞ വിലയിൽ പോലും ഫോണുകൾ ലഭ്യമാണ് എങ്കിലും ധാരാളം ആളുകൾ വില കൂടിയ ഫോണുകൾ തിരഞ്ഞെടുക്കുന്നു. മികച്ച ഡിസ്പ്ലെ, ക്യാമറ, ബാറ്ററി, പ്രോസസർ എന്നിവയെല്ലാമുള്ള ഫോണുകൾ വാങ്ങാനാണ് ആളുകൾക്ക് താല്പര്യം. അതുകൊണ്ട് തന്നെ 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിപണി ഇന്ത്യയിൽ സജീവവുമാണ്. എല്ലാ പ്രമുഖ ബ്രാന്റുകളും ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.

ക്യാമറ

ഫോൺ വാങ്ങുന്ന ആളുകൾ ഏറ്റവും ശ്രദ്ധിക്കുന്ന ഫീച്ചറുകളിലൊന്ന് ക്യാമറ ആയിരിക്കും. മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകളോടാണ് ആളുകൾക്ക് താല്പര്യം. കൂടുതൽ മെഗാപിക്സൽ ഉള്ള ക്യാമറകൾ മാത്രമാണ് മികച്ചത് എന്ന് പറയാനാകില്ല. സ്മാർട്ട്ഫോൺ ക്യാമറയുടെ നിലവാരത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. 50 എംപി സെൻസറുകൾ മികച്ച പെർഫോമൻസ് നൽകുന്നവയാണ്. ഇതിനൊപ്പം ഒഐഎസ് അടക്കമുള്ള ഫീച്ചറുകളും വരുന്നുണ്ട്. ഇത്തരം ക്യാമറകളുള്ളതും 50000 രൂപയിൽ താഴെ മാത്രം വിലയുള്ളതുമായ മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വൺപ്ലസ്, നോക്കിയ, റിയൽമി, വിവോ, മോട്ടറോള എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വൺപ്ലസ് 9ആർടി 5ജി

വൺപ്ലസ് 9ആർടി 5ജി

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോണിൽ 1080×2400 പിക്‌സൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.62 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്‌സിന്റെ സ്‌ക്രീൻ റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. പഞ്ച്-ഹോൾ ഡിസൈൻ ഡിസ്പ്ലേയാണ് ഇത്. ഇതിൽ സെൽഫി ക്യാമറ ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലായി നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഫ്രോസ്റ്റഡ് ഗ്ലാസ് ഫിനിഷുള്ള പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റ്പ്പാണ് ഉള്ളത്. 50 എംപി പ്രൈമറി ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഇത്. ഒഐഎസ് അടക്കമുള്ള ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പിലുണ്ട്.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

നോക്കിയ എക്സ്ആർ20

നോക്കിയ എക്സ്ആർ20

നോക്കിയ എക്സ്ആർ20യിൽ 60Hz റിഫ്രഷ് റേറ്റ്, ഹോൾ പഞ്ച് കട്ട് ഔട്ട്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് 1080p എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. 18W വയർഡ്, 15W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 4,630mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കുരത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസിയാണ്. പിൻ പാനലിൽ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസിനൊപ്പം 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ സ്മാർട്ട്ഫോണിൽ 120Hz വരെ റിഫ്രഷ് റേറ്റുള്ള 2കെ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന്റെ ബാക്ക് പാനൽ ഒരു ബയോ-പോളിമർ മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് പേപ്പറിന് സമാനമായ രൂപം നൽകുന്നു. ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റാണ്. 12 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റിയൽമി ജിടി 2 പ്രോയിൽ ഉണ്ട്. ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് റിയൽമി ജിടി 2 പ്രോ വരുന്നത്. 50 മെഗാപിക്സൽ IMX766 സോണി സെൻസറാണ് പ്രൈമറി ക്യാമറ. രണ്ടാമത്തെ ക്യാമറയും 50 മെഗാപിക്സലാണ്. ഇതിന് 150-ഡിഗ്രി വ്യൂ ഉള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉണ്ട്. ഡിവൈസിൽ പുതിയ 'മൈക്രോസ്‌കോപ്പ്' ക്യാമറ ഫീച്ചർ എനേബിൾ ചെയ്യാവുന്ന 40X മൈക്രോ ലെൻസും ഉണ്ട്.

വിവോ എക്സ്70 പ്രോ

വിവോ എക്സ്70 പ്രോ

വിവോ എക്സ്70 പ്രോ സ്മാർട്ട്ഫോണിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.56-ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് HDR10 സപ്പോർട്ടും ഉണ്ട്. മീഡിയടെക്ക് ഡൈമൻസിറ്റി 1200 എസ്ഒസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഡിവൈസിലുണ്ട്. 50 മെഗാപിക്സൽ സോണി IMX766V അൾട്രാ സെൻസിങ് ജിംബൽ ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. രണ്ട് 12-മെഗാപിക്സൽ സെൻസറുകളും എഫ്/3.4 അപ്പേർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസും ഫോണിൽ വിവോ നൽകിയിട്ടുണ്ട്. മികച്ച നോയിസ് കൺട്രോളിനും മറ്റുമായി ക്യാമറകളിൽ വിവോ വി1 ചിപ്പ് ഉപയോഗിക്കുന്നു.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ സ്മാർട്ട്‌ഫോണിൽ 6.7 ഇഞ്ച് പോൾഇഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2400×1080 പിക്സൽ സ്‌ക്രീൻ റെസല്യൂഷനും 144 ഹെർട്‌സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി, 12 ജിബി LPDDR5 റാമും 128 ജിബി, 256 ജിബി, 512 ജിബി UFS 3.1 സ്റ്റോറേജ് സ്പേസും ഡിവൈസിൽ വരുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 50 എംപി പ്രൈമറി ലെൻസും 50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി ഡെപ്ത് സെൻസറുമടങ്ങുന്നതാണ് ഈ ഡിവൈസിലെ പിൻ ക്യാമറ സെറ്റപ്പ്. 60 എംപി സെൽഫി ക്യാമറയും ഡിവൈസിലുണ്ട്.

Best Mobiles in India

English summary
Take a look at the smartphones that have the best cameras and are priced below Rs 50,000. This includes phones from OnePlus, Nokia, Realme, Vivo and Motorola.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X