വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജനുവരി 17ന്; വിലയും ഓഫറുകളും

|

വൺപ്ലസ് 9ആർടി 5ജി സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ജനുവരി 17ന് തിങ്കളാഴ്ച്ച നടക്കും. വൺപ്ലസ് ബഡ്സ് Z2 ഇയർ ബഡ്സും ഈ ഡിവൈസിനൊപ്പം അവതരിപ്പിച്ചിരുന്നു. വൺപ്ലസ് 9-സീരീസിലെ നാലാമത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 9ആർടി. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ ഡിവൈസിന് 42,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ഈ ഡിവൈസ് നേരത്തെ തന്നെ സ്വന്തമാക്കാൻ സാധിക്കും.

 

വൺപ്ലസ് 9ആർടി: വില, വിൽപ്പന

വൺപ്ലസ് 9ആർടി: വില, വിൽപ്പന

വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 42,999 രൂപയാണ് വില. ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 46,999 രൂപ വിലയുണ്ട്, ആമസോൺ.ഇൻ വഴി ജനുവരി 17 മുതൽ ഈ സ്മാർട്ട്ഫോൺ എല്ലാവർക്കും ലഭ്യമാകും. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് വൺപ്ലസ് 9ആർടി ജനുവരി 16ന് തന്നെ വാങ്ങാൻ സാധിക്കും. ആമസോൺ കൂടാതെ വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ.ഇൻ, റിലയൻസ് ഡിജിറ്റൽ, മൈജിയോ, ക്രോമ എന്നിങ്ങനെയുള്ളവ വഴിയും സ്മാർട്ട്ഫോൺ വാങ്ങാം.

2021ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ച് ആമസോൺ2021ലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പ്രഖ്യാപിച്ച് ആമസോൺ

വൺപ്ലസ് 9ആർടി: ഓഫറുകൾ
 

വൺപ്ലസ് 9ആർടി: ഓഫറുകൾ

വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ സെയിൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വെബ്‌സൈറ്റിൽ ഒരു ബാങ്ക് ഓഫർ നൽകിയിട്ടുണ്ട്. ഈ ഓഫർ പ്രകാരം 38,999 രൂപ മുതലാണ് സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്. ഇതോടെ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഫോൺ വാങ്ങുന്നവർക്ക് 4,000 രൂപയോളം ലാഭിക്കാം. ഇത് കൂടാതെ ജിയോ ഉപയോക്താക്കൾക്കായി ആമസോൺ ഫോണിൽ 7,200 രൂപയുടെ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വൺപ്ലസ് 9ആർടി വാങ്ങുന്നവർക്ക് ബാങ്ക് കിഴിവായി 4,000 രൂപ കിഴിവും ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ആണ് ഈ ഓഫർ ലഭിക്കുന്നത്.

ജിയോ

ജിയോ ഉപയോക്താക്കൾക്കുള്ള 7,200 രൂപയുടെ ഓഫർ കൂടാതെ വൺപ്ലസ് 9ആർടി വാങ്ങുന്നവർക്ക് സ്പോട്ടിഫൈ പ്രീമിയത്തിലേക്ക് 6 മാസത്തെ സൗജന്യ ആക്‌സസ്സും ലഭിക്കും. ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് വില 1,699 രൂപ വിലയുള്ള വൺപ്ലസ് ബാൻഡ് 999 രൂപയ്ക്ക് സ്വന്തമാക്കാം. വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സമയത്ത് തന്നെ 10,000 രൂപയിലധികം ലാഭം നേടാൻ ഉപയോക്താക്കൾക്ക് സാധിക്കും. നിങ്ങൾ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആദ്യ വിൽപ്പനയിലൂടെ ലഭിക്കുന്ന ഓഫറുകൾ നഷ്ടപ്പെടുത്തരുത്. ഈ ഡിവൈസിന്റെ സവിശേഷതകൾ കൂടി നോക്കാം.

2021ൽ ഇന്ത്യക്കാർ ഫോണിൽ ചിലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഞെട്ടിച്ച് കണക്കുകൾ2021ൽ ഇന്ത്യക്കാർ ഫോണിൽ ചിലവഴിച്ചത് കോടിക്കണക്കിന് മണിക്കൂറുകൾ, ഞെട്ടിച്ച് കണക്കുകൾ

വൺപ്ലസ് 9ആർടി: സവിശേഷതകൾ

വൺപ്ലസ് 9ആർടി: സവിശേഷതകൾ

വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിൽ 6.7-ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എത്തുന്നതുവരെ ക്വാൽകോമിന്റെ ഏറ്റവും കരുത്തുള്ള പ്രോസസറായിരുന്ന സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് വൺപ്ലസ് 9ആർടി ഫോണിൽ നൽകിയിട്ടുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 12 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് വൺപ്ലസ് 9ആർടി പ്രവർത്തിക്കുന്നത്.

9ആർടി

വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് കമ്പനി നൽകിയിട്ടുള്ളത്. 9 സീരിസിലെ മറ്റ് ഡിവൈസുകൾ പോലെ മികച്ച ക്യാമറ സെറ്റപ്പാണ് ഇത്. 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 16 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ഡിവൈസിൽ ഉള്ളത്.

ഇന്ത്യൻ വിപണി പിടിക്കാൻ റിയൽമി 9ഐ, ലോഞ്ച് ജനുവരി 18ന്ഇന്ത്യൻ വിപണി പിടിക്കാൻ റിയൽമി 9ഐ, ലോഞ്ച് ജനുവരി 18ന്

Most Read Articles
Best Mobiles in India

English summary
The OnePlus 9RT5G smartphone was launched in India yesterday. The first sale of this device will take place on Monday, January 17th. The OnePlus 9RT is the fourth smartphone in the OnePlus 9-Series. Available in two storage variants, the device starts at Rs 42,999. Amazon Prime members can already own this device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X