Home
Mobile

മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവകരമായ മാറ്റത്തിനായി വൺപ്ലസും ഹാസ്സൽബ്ലാഡും ഒരുമിക്കുന്നു

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫി നമ്മുടെ നിത്യ ജീവിതത്തിലെ നിമിഷങ്ങൾ പകർത്തുന്ന രീതിയെ വൻതോതിൽ മാറ്റി മറിച്ചു. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ ഇക്കഴിഞ്ഞ കാലങ്ങളിൽ മൊബൈൽ ഫോട്ടോഗ്രാഫി എളുപ്പവും ക്വാളിറ്റിയുള്ളതുമാക്കി മാറ്റിയവയാണ്. ഇപ്പോഴിതാ മൊബൈൽ ഫോട്ടോഗ്രാഫിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ പോന്ന ഫീച്ചറുകളുമായി വൺപ്ലസ് 9 സീരീസ് പുറത്തിറങ്ങുന്നു. ഈ ഡിവൈസുകൾക്കായി ഹാസ്സൽബ്ലാഡുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വൺപ്ലസ്.

മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവകരമായ മാറ്റത്തിനായി വൺപ്ലസും ഹാസ്സൽബ്ലാഡും

എന്തുകൊണ്ട് ഹാസ്സൽബ്ലാഡ്?

1941ൽ പ്രവർത്തനം ആരംഭിച്ച ഡിജിറ്റൽ മീഡിയം ഫോർമാറ്റ് ക്യാമറകളുടെയും ലെൻസുകളുടെയും നിർമ്മാതാക്കളാമ് ഹാസൽബ്ലാഡ്. ഡിജിറ്റൽ മീഡിയം ഫോർമാറ്റ് ക്യാമറകളുടെയും ലെൻസുകളുടെയും വിഭാഗത്തിൽ ആധിപത്യമുള്ള കമ്പനിയാണ് ഇത്. ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാല് കുത്തിയത് ഉൾപ്പെടെയുശ്ശ ചരിത്രപരമായ നിമിഷങ്ങൾ പകർത്താൻ ഹാസ്സൽബ്ലാഡിന്റെ ക്യാമറകളും ലെൻസുകളും ഉപയോഗിച്ചിട്ടുണ്ട്.

മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും ചരിത്രപരമായ നിരവധി നിമിഷങ്ങൾ ഹാസ്സൽബ്ലാഡ് പകർത്തിയിട്ടുണ്ട്. സ്‌പോർട്‌സ്, സ്‌പേസ്, വിനോദം എന്നിവയിലൊക്കെയുള്ള നിമിഷങ്ങളെ കാലാതീതമാക്കുന്നതിൽ ഹാസ്സൽബ്ലാഡ് ക്യാമറകൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിന് ഉദാഹരണമാണ് 1969ൽ ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയപ്പോൾ ആ ചിത്രങ്ങൾ പകർത്തിയ ഹാസ്സൽബ്ലാഡ് ക്യാമറ.

നാസ വിശ്വസിക്കുന്ന, ലോകത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ഹാസ്സൽബ്ലാഡ് ക്യാമറകൾ എല്ലാത്തരം ക്രിയേറ്റീവായ ഫ്രെയിമുകളും പകർത്താൻ സഹായിക്കുന്ന പ്രൊഡക്ടുകളാണ്. സ്കാൻഡിനേവിയൻ ഡിസൈൻ, കൃത്യമായ മെക്കാനിക്സ്, വിട്ടുവീഴ്ച ചെയ്യാത്ത പിക്ച്ചർ ക്വാളിറ്റി എന്നിവയാണ് ലോകമെമ്പാടും അംഗീകാരം നേടാൻ ഈ ക്യാമറകളെ സഹായിച്ചത്. ഫോട്ടോഗ്രാഫി ലോകത്ത് ഒരു വലിയ പാരമ്പര്യമായി മാറിയ ഹാസ്സൽബ്ലാഡ് സ്മാർട്ട്‌ഫോൺ ഉപയോക്താവിനെ സംബന്ധിച്ച് ലഭിക്കാവുന്ന മികച്ച ക്യാമറകളിലൊന്നാണ്.

സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയുടെ പുതിയ കാലഘട്ടത്തിലേക്ക് 80 വർഷം പഴക്കമുള്ള ഐക്കണിക് ബ്രാൻഡ് ഉടൻ തന്നെ ലഭ്യമാകും. വൺപ്ലസുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. വരാനിരിക്കുന്ന വൺപ്ലസ് 9 സീരീസ് സ്മാർട്ട്ഫോണുകളിൽ ഫോട്ടോഗ്രാഫിയിലെ ഹാസെൽബ്ലാഡിന്റെ സമാനതകളില്ലാത്ത വൈദഗ്ദ്ധ്യവും വൺപ്ലസിന്റെ തനതായ ഹാർഡ്‌വെയറും സോഫ്റ്റ്വെയറുമായി സമന്വയിപ്പിച്ചുള്ള ക്യാമറകൾ പുറത്തിറക്കും.

അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ക്യാമറ സിസ്റ്റവുമായി വൺപ്ലസ് 9 സീരീസ്

വൺപ്ലസ് തങ്ങളുടെ അടുത്ത സ്മാർട്ട്‌ഫോണിൽ ഹാസ്സൽബ്ലാഡ് ലെൻസ് സെറ്റ് ചെയ്യാൻ പോവുകയാണ്. വൺപ്ലസും ഹാസ്സൽബ്ലാഡും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിലൂടെയാണ് വൺപ്ലസ് 9 സീരിസിൽ ഈ ലെൻസുകൾ ലഭ്യമാക്കുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ അടുത്ത-ജെൻ മുൻനിര ക്യാമറ സംവിധാനങ്ങൾ ലഭ്യമാകും. ഈ പങ്കാളിത്തം വൺപ്ലസ് 9 സീരീസിൽ ഹാസ്സൽബ്ലാഡിന്റെ ആർട്ട് കളർ ട്യൂണിംഗിന്റെയും സെൻസർ കാലിബ്രേഷന്റെയും സംവിധാനങ്ങൾ കൊണ്ടുവരും. ഇതിലൂടെ സ്മാർട്ട്ഫോൺ ക്യാമറ വിഭാഗത്തിന്റെ കൂടുതൽ മേഖലയിലേക്ക് കൂടി ഹസ്സൽബ്ലാഡ് കടക്കും.

മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവകരമായ മാറ്റത്തിനായി വൺപ്ലസും ഹാസ്സൽബ്ലാഡും

നൂതനമായ കളർ കാലിബ്രേഷൻ സാങ്കേതികവിദ്യയെന്ന ഏറ്റവം വെല്ലുവിളി നിറഞ്ഞ വിഭാഗത്തിലേക്ക് ആയിരിക്കും പാർട്ട്ണർഷിപ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിലൂടെ വൺപ്ലസും ഹാസ്സൽബ്ലാഡും സംയുക്തമായി ഒരു പുതിയ കളർ സൊല്യൂഷൻ വികസിപ്പിക്കുന്നു. ഹാസെൽബ്ലാഡിനൊപ്പം നാച്ചുറൽ കളർ കാലിബ്രേഷൻ ലഭ്യമാക്കാനാണ് വൺപ്ലസ് ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ക്യാമറകളിലൂടെ എടുത്ത ഫോട്ടോകളിൽ കൂടുതൽ കൃത്യതയോടെയും നാച്ചുറലായും കാണുന്ന നിറങ്ങൾ ലഭ്യമാകും.

വൺപ്ലസ്, ഹാസ്സൽബ്ലാഡ് പങ്കാളിത്തം പുതിയ ഹാസ്സൽബ്ലാഡ് പ്രോ മോഡ് കൂടി കൊണ്ടുവരും. ഇത് ലീഡിങ് സെൻസർ കാലിബ്രേഷൻ ആണ്. ഇതിലൂടെ പോസ്റ്റ് എഡിറ്റിംഗിനായി ശക്തമായ അടിത്തറ നൽകുന്ന അവിശ്വസനീയവും കൃത്യവും സ്വാഭാവികവുമായ കളർ നൽകുന്നു. ഐ‌എസ്‌ഒ, ഫോക്കസ്, എക്‌സ്‌പോഷർ ടൈം, വൈറ്റ് ബാലൻസ് എന്നിവയടക്കമുള്ളവ സെറ്റ് ചെയ്യാനുള്ള സംവിധാനവും ലഭ്യമാകും. ഇതിലൂടെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് അവരുടെ ഫോട്ടോകൾ മികച്ചരീതിയിൽ സെറ്റ് ചെയ്യാൻ സാധിക്കും. ഇത് അതിശയിപ്പിക്കുന്ന കൺട്രോൾ നൽകുന്നു. മികച്ച നിറത്തിനും ഉയർന്ന ഡൈനാമിക്ക് റേഞ്ചിനുമായി ഉപയോക്താക്കൾക്ക് 12-ബിറ്റ് റോ ഫോർമാറ്റ് ഉപയോഗിക്കാനും സാധിക്കും.

മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവകരമായ മാറ്റത്തിനായി വൺപ്ലസും ഹാസ്സൽബ്ലാഡും

വൺപ്ലസ് 9 സീരീസ് ലോഞ്ച്: ഫോട്ടോഗ്രാഫി പ്രേമികൾക്കായൊരു ഡിവൈസ്

വൺപ്ലസ് 9 സീരീസ് ലോഞ്ച് ചെയ്യുന്നത് മാർച്ച് 23ന് ആണ്. വരാനിരിക്കുന്ന ഇവന്റിലൂടെ പുറത്തിറങ്ങുന്ന ഡിവൈസുകളിൽ വൺപ്ലസിന്റെ പ്രീമിയം ഹാർഡ്‌വെയറും സുഗമമായ സോഫ്റ്റ്വെയറും മൊബൈലിനായുള്ള ഹാസ്സൽബ്ലാഡ് ക്യാമറയുടെ സമാനതകളില്ലാത്ത ക്യാമറ സിസ്റ്റവും ഉൾപ്പെടുന്നു.

മൊബൈലിനായുള്ള ഹാസ്സൽബ്ലാഡ് ക്യാമറയിലൂടെ ഉപയോക്താക്കൾക്ക് എച്ച്ഡിആർ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. 4കെ 120 എഫ്പിഎസും 8കെ 30 എഫ്പിഎസ് വീഡിയോയും ക്യാപ്‌ചർ ചെയ്യാനുള്ള സംവിധാനവും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. ക്യാമറ പ്രേമികൾക്കുള്ള മികച്ച സമ്മാനം തന്നെയാണ് ഈ ഡിവൈസ്. വൺപ്ലസ് 9 സീരീസ് മാർച്ച് 23ന് രാവിലെ 10 മണിക്കാമ് ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് ഇവന്റ് ലൈവ് ആയി പ്രക്ഷേപണം ചെയ്യും, ഇത് വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റ്, ഫോറങ്ങൾ, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിലൂടെ കാണാം.

Best Mobiles in India

English summary
The upcoming OnePlus 9 series will further reshape photography on smartphones with its new partnership with Hasselblad.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X