വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് സെൽഫി ക്യാമറകളുമായി
വൺപ്ലസ് തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ സീരീസ് വരും ആഴ്ചകളിൽ പുറത്തിറക്കാനൊരുങ്ങുകയാണ്. ടീസറുകളും മീഡിയ റിപ്പോർട്ടുകളും അനുസരിച്ച് വൺപ്ലസിന്റെ പുതിയ ഡിവൈസിൽ പ്രതീക്ഷിക്കാനൊരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും. ഈ ബജറ്റ് സ്മാർട്ട്ഫോണിൽ ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകളുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസിന്റെ പേര് വൺപ്ലസ് Z എന്നോ വൺപ്ലസ് നോർഡ് എന്നോ ആയിരിക്കും.

ഇതുവരെ വൺപ്ലസ് പുറത്തിറക്കിയ ഡിവൈസുകളിലെല്ലാം പിൻ ക്യാമറകൾക്ക് പ്രധാന്യം നൽകുകയും ഫ്രണ്ട് സെൻസറുകൾ അപ്രധാന്യമായി കാണുകയും ചെയ്തു. എന്നാൽ ഒരു പുതിയ ബജറ്റ് സ്മാർട്ട്ഫോണിൽ കമ്പനി പ്രധാന്യം നൽകുന്നത് ഫ്രണ്ട് ക്യാമറയ്ക്കായിരിക്കും. വൺപ്ലസിന്റെ പുതിയ ഡിവൈസിൽ 32 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നിങ്ങനെ രണ്ട് ക്യാമറകൾ ഉണ്ടായിരിക്കും. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിന് ഒരു സെൽഫി ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളു.

വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ ജൂലൈയിൽ
ഇന്ത്യയിലും യൂറോപ്പിലും തുടക്കത്തിൽ തന്നെ വിലകുറഞ്ഞ വൺപ്ലിന്റെ ഡിവൈസ് പുറത്തിറക്കുമെന്ന് ഔദ്യോഗിക വൺപ്ലസ് ഫോറം പോസ്റ്റ് സൂചിപ്പിക്കുന്നു. അധികം വൈകാതെ ഈ ഡിവൈസ് വടക്കേ അമേരിക്കയിലും വിപണിയിലെത്തിക്കും. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ ജൂലൈ 10ന് വിപണിയിൽ എത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വൺപ്ലസ് Z അഥവാ വൺപ്ലസ് നോർഡ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസിന്റെ പുതിയ വിലകുറഞ്ഞ സ്മാർട്ട്ഫോൺ അമോലെഡ് പാനലുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ സ്മാർട്ട്ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുണ്ടായിരിക്കുമെന്നും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുണ്ടായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അഡ്രിനോ 620 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 765 എസ്ഒസിയിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക.

വൺപ്ലസ് ബജറ്റ് സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനൊപ്പം പ്രത്യേക 12 ജിബി റാം വേരിയന്റും അവതരിപ്പിക്കും. വൺപ്ലസ് 8 സീരീസിന് സമാനമായി 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 16 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

4,3000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. വൺപ്ലസ് Z സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം ഈ റിപ്പോർട്ടിലെ സവിശേഷതകളുടെ വിവരങ്ങൾ തെറ്റാണെന്ന് ജനപ്രീയ ലീക്കർ മാക്‌സ് ജെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications