Home
Mobile

വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

വൺപ്ലസിന്റെ വിലകുറഞ്ഞ ഒരു സ്മാർട്ട്‌ഫോൺ വൺപ്ലസ് 8 ലൈറ്റ്, വൺപ്ലസ് നോർഡ്, വൺപ്ലസ് ഇസഡ് എന്നിവയിലേതെങ്കിലും ഒരു പേരിൽ പുറത്തിറങ്ങുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കമ്പനി 2015 ൽ വൺപ്ലസ് എക്സ് എന്ന പേരിൽ ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോൺ വിപണിയിൽ പരാജയപ്പെട്ടു. വീണ്ടും വൺപ്ലസ് ബജറ്റ് സെഗ്മെന്റിൽ ഒരു ഡിവൈസ് പുറത്തിറക്കാനൊരുങ്ങുമ്പോൾ പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്.

വൺപ്ലസ്

വൺപ്ലസ് കുറഞ്ഞ വിലയുള്ള സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങളിലാണെന്ന് കമ്പനിയുടെ സിഇഒ പീറ്റ് ലോ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ലൈനപ്പിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പോസ്റ്റിലെ ലിങ്കുകൾ വൺപ്ലസ്Zതിങ് എന്ന പുതിയ ഇൻസ്റ്റാഗ്രാം പേജിലേക്കുള്ള സൂചനകൾ നൽകുന്നു.

വിലകുറഞ്ഞ വൺപ്ലസ് സ്മാർട്ട്ഫോൺ ജൂലൈയിൽ

വിലകുറഞ്ഞ വൺപ്ലസ് സ്മാർട്ട്ഫോൺ ജൂലൈയിൽ

ഇന്ത്യയിലും യൂറോപ്പിലും തുടക്കത്തിൽ തന്നെ വിലകുറഞ്ഞ വൺപ്ലിന്റെ ഡിവൈസ് പുറത്തിറക്കുമെന്ന് ഔദ്യോഗിക വൺപ്ലസ് ഫോറം പോസ്റ്റ് സൂചിപ്പിക്കുന്നു. അധികം വൈകാതെ ഈ ഡിവൈസ് വടക്കേ അമേരിക്കയിലും വിപണിയിലെത്തിക്കും. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ്Z സ്മാർട്ട്ഫോൺ ജൂലൈ 10ന് വിപണിയിൽ എത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വൺപ്ലസ് Z: സവിശേഷതകൾ

വൺപ്ലസ് Z: സവിശേഷതകൾ

റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ് Z സ്മാർട്ട്ഫോൺ അമോലെഡ് പാനലുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. വൺപ്ലസ് Z സ്മാർട്ട്ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുണ്ടായിരിക്കുമെന്നും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുണ്ടായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അഡ്രിനോ 620 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 765 എസ്ഒസിയിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക.

വൺപ്ലസ് Z

വൺപ്ലസ് Z സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനൊപ്പം പ്രത്യേക 12 ജിബി റാം വേരിയന്റും അവതരിപ്പിക്കും. വൺപ്ലസ് 8 സീരീസിന് സമാനമായി 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 16 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ക്യാമറ

16 മെഗാപിക്സൽ സെൽഫി ക്യാമറ, 4,3000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. വൺപ്ലസ് Z സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം ഈ റിപ്പോർട്ടിലെ സവിശേഷതകളുടെ വിവരങ്ങൾ തെറ്റാണെന്ന് ജനപ്രീയ ലീക്കർ മാക്‌സ് ജെ വ്യക്തമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
An affordable smartphone from OnePlus has been in rumors and speculations for months under various names such as OnePlus 8 Lite, OnePlus Nord and OnePlus Z.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X