കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

വൺപ്ലസ് സ്മാർട്ട്ഫോൺ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ എത്തി. കമ്പനിയുടെ ഹോം മാർക്കറ്റായ ചൈനയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. വൺപ്ലസ് 9 പ്രോയുടെ പിൻഗാമിയായി ഈ പുതിയ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പ്സെറ്റ്, 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ മികച്ച സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

 

വൺപ്ലസ് 10 പ്രോ: ഡിസൈൻ

വൺപ്ലസ് 10 പ്രോ: ഡിസൈൻ

വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോണിന്റെ ഡിസൈൻ സാംസങ് ഗാലക്സി എസ്22 എന്ന പുറത്തിറങ്ങാനിരിക്കുന്ന സീരിസിലെ പോലെയും ഷവോമി എംഐ 11 അൾട്രാ പോലെയും തോന്നുന്ന ഒന്നാണ്. സാംസങ് ഡിവൈസിൽ ഉള്ളത് പോലെ ഫ്രെയിമുമായി ചേരുന്ന ഒരു മെറ്റൽ ക്യാമറ മൊഡ്യൂൾ ആണ് വൺപ്ലസ് 10 പ്രോയിൽ ഉള്ളത്. വൺപ്ലസ് 10 പ്രോയിൽ ഐക്കണിക് അലേർട്ട് സ്ലൈഡറും അതിന്റെ മുൻഗാമികളായ സ്മാർട്ട്ഫോണുകളിൽ കാണുന്ന മാറ്റ് റിയർ ഗ്ലാസ് പാനലും അതേപടി നൽകിയിട്ടുണ്ട്. 200.5 ഗ്രാം ഭാരമാണ് ഈ ഡിവൈസിന് ഉള്ളത്.

വൺപ്ലസ് 10 പ്രോ: സവിശേഷതകൾ

വൺപ്ലസ് 10 പ്രോ: സവിശേഷതകൾ

വൺപ്ലസ് 10 പ്രോ സ്മാർട്ട്‌ഫോണിൽ 6.7 ഇഞ്ച് രണ്ടാം തലമുറ എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിൽ 120Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉണ്ട്. 3216 x 1440 പിക്സൽസ് ക്യുഎച്ച്ഡി+ റെസലൂഷനുള്ള ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് മൂലയിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും 92.7% സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഈ ഡിസ്‌പ്ലേയിൽ വൺപ്ലസ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ

ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസി
 

വൺപ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ 8 ജിബി /12 ജിബി എൽപിഡിഡിആർ5 റാമും 128 ജിബി/256 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജ് സ്‌പെയ്‌സുമാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസിയുടെ കരുത്താണ്. ഗെയിമിങിനായി ഹൈപ്പർബൂസ്റ്റ് പോലുള്ള ഏറ്റവും പുതിയ സവിശേഷതകൾ കൊണ്ടുവരുന്ന ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1 ആണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായിട്ടാണ് വൺപ്ലസ് 10 പ്രോ വരുന്നത്. ഒഐഎസ് സപ്പോർട്ടുള്ള 48 എംപി സോണി IMX789 പ്രൈമറി ക്യാമറ സെൻസർ, 150-ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 50 എംപി സെക്കൻഡറി സാംസങ് ഐസോസെൽ ജെഎൻ1 സെൻസറും ഒഐഎസ് ഉള്ള 8എംപി ടെർഷ്യറി ടെലിഫോട്ടോ ലെൻസുമാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത്, പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ 32 എംപിസോണി IMX615 സെൻസറാണ് ഉള്ളത്. ഹാസിൽബാൻഡ് നാച്ചുറൽ കളർ ഒപ്റ്റിമൈസേഷൻ 2.0, എക്സ്പാൻ മോഡ് മുതലായ ക്യാമറ ഒപ്റ്റിമൈസേഷനുകളും ഈ ഡിവൈസിൽ ഉണ്ട്.

കണക്റ്റിവിറ്റി

5ജി, വൈഫൈ 6, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, എൻഎഫ്സി, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, x-ആക്സിസ് ലീനിയർ വൈബ്രേഷൻ മോട്ടോർ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് എന്നിവയാണ് വൺപ്ലസ് 10 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 80W സൂപ്പർവൂക്ക് ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും 50W എയർവൂക്ക് ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 5000mAh ബാറ്ററിയാണ് വൺപ്ലസ് പുതിയ ഫ്ലാഗ്ഷിപ്പിൽ നൽകിയിട്ടുള്ളത്. ഇത് കൂടാതെ റിവേഴ്സ് വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചുസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചു

വൺപ്ലസ് 10 പ്രോ: വിലയും ലഭ്യതയും

വൺപ്ലസ് 10 പ്രോ: വിലയും ലഭ്യതയും

വൺപ്ലസ് 10 പ്രോ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുള്ള ബേസ് വേരിയന്റിന് 4,699 യുവാൻ (ഏകദേശം 55,500 രൂപ) ആണ് വില, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് സ്‌പെയ്‌സുള്ള മിഡ് വേരിയന്റിന് 4,999 യുവാൻ (ഏകദേശം. 58,000 രൂപ) വിലയുണ്ട്. 12 ജിബി റാം + 256 ജിബി സ്‌റ്റോറേജ് സ്‌പെയ്‌സുള്ള ഹൈ-എൻഡ് വേരിയന്റിന് 5,299 യുവാൻ (ഏകദേശം 61,500 രൂപ) ആണ് വില. ഓൾ തിംഗ്സ് ഗ്രീൻ, ബ്ലാക്ക് ഔട്ട് എന്നീ നിറങ്ങളിൽ ഡിവൈസ് ചൈനയിൽ വിൽപ്പനയ്ക്ക് എത്തും.

Most Read Articles
Best Mobiles in India

English summary
The OnePlus 10 Pro smartphone has hit the market. The device has been launched in China, the company's home market. It is a flagship smartphone with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X