മോട്ടറോളയും വൺപ്ലസും അടക്കം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ ദോഷകരമായ റേഡിയേഷൻ പുറപ്പെടുവിക്കുന്നു എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ ഓരോ സ്മാർട്ട്ഫോണുകളിലും പുറപ്പെടുവിക്കുന്ന റേഡിയേഷന്റെ അളവിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. മോട്ടറോള, വൺപ്ലസ്, ഗൂഗിൾ പിക്സൽ എന്നിവയിൽ നിന്നുള്ള ചില പഴയ ഫോണുകൾ റേഡിയേഷൻ പുറപ്പെടുവിക്കുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മുന്നിലാണ്. ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, മോട്ടറോള എഡ്ജ്, വൺപ്ലസ് 6ടി, സോണി പിക്സൽ, പഴയ ഗൂഗിൾ പിക്സൽ മോഡലുകൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളാണ് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഡിവൈസുകളിൽ മുന്നിൽ.

 

റേഡിയേഷൻ

റേഡിയേഷൻ പുറപ്പെടുവിക്കുന്ന സ്മാർട്ട്ഫോണുകളിൽ മുന്നിലുള്ളത് മോട്ടറോള എഡ്ജ് ആണ്. ഏറ്റവും മോശം എമിറ്റർ എന്ന പട്ടികയിൽ രണ്ടാമത് ZTEയുടെ അക്സൺ 11 5ജിയാണ്. മൂന്നാമതായി വൺപ്ലസ് 6ടി സ്മാർട്ട്ഫോണും ഉണ്ട്. ബാങ്ക്‌ലെസ്സ് ടൈംസ് റിപ്പോർട്ട് അനുസരിച്ച് മോട്ടറോള എഡ്ജ് ഒരു എസ്എആർ അഥവാ സ്പെസിഫിക്ക് അബ്സോർപ്ഷൻ റേഷിയോ 1.79W/Kg എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. ഇത് ഏറ്റവും കൂടുതൽ റേജിയേഷൻ പുറന്തള്ളുന്നതാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താത്ത ZTE അക്സൺ 11 5ജി എന്ന ഡിവൈസ് 1,59W/Kg എസ്എആർ വാല്യുവുമായി രണ്ടാം സ്ഥാനത്താണ്.

കാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐകാർഡ് ഇല്ലാതെ ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം, പുതിയ സംവിധാനവുമായി ആർബിഐ

വൺപ്ലസ്

1.55.Kg എസ്എആർ വാല്യുവുള്ള വൺപ്ലസ് 6ടി ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ആയിരുന്ന ഈ ഡിവൈസിന്റെ റേഡിയേഷൻ എമിഷൻ തന്നെയാണ് റിപ്പോർട്ടിനെ ശ്രദ്ധേയമാക്കുന്നത്. രണ്ട് സോണി എക്സ്പീരിയ മോഡലുകളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എക്സ്പീരിയ XA2 പ്ലസ്, എക്സ്പീരിയ XZ1 കോംപാക്ട് എന്നീ മോഡലുകളാണ് ഏറ്റവും ഉയർന്ന എമിറ്ററുകളുടെ ആദ്യ പത്ത് പട്ടികയിൽ ഇടം നേടിയ സോണി ഡിവൈസുകൾ. ഗൂഗിൾ പിക്സൽ 3എക്സ്എൽ, പിക്സൽ 4എ, പിക്സൽ 3 എന്നീ മൂന്ന് പിക്സൽ സ്മാർട്ട്ഫോണുകളും ഈ പട്ടികയിൽ ഉണ്ട്.

അബ്‌സോർപ്‌ഷൻ റേഷ്യോസ്
 

റേഡിയോ ഫ്രീക്വൻസി എനർജി ശരീരം എത്ര വേഗത്തിൽ ആഗിരണം ചെയ്യുന്നുവെന്ന് കാണിക്കുന്ന സ്‌പെസിഫിക് അബ്‌സോർപ്‌ഷൻ റേഷ്യോസ് (എസ്‌എആർ) അടിസ്ഥാനമാക്കിയാണ് ഫോണുകളെ റാങ്ക് ചെയ്തിരിക്കുന്നത്. ക്യാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്ന് റേഡിയേഷനായിരിക്കാമെന്ന വാദഗതികൾ കാലങ്ങളായി ഉണ്ട്. എന്നിരുന്നാലും സെൽ ഫോണുകൾ പുറന്തള്ളുന്ന റേഡിയോ ഫ്രീക്വൻസി എനർജി കാരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന വാദത്തിന് സ്ഥിരതയുള്ളതോ വിശ്വസനീയമായതോ ആയ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് എഫ്സിസി വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർബിഎസ്എൻഎൽ 4ജിക്കായി 6000 സൈറ്റുകൾ, ടിസിഎസിന് 550 കോടിയുടെ കരാർ

എസ്എആർ ലെവൽ

പല രാജ്യങ്ങളും ഓരോ സ്മാർട്ട്ഫോണിലും ഉണ്ടായിരിക്കുന്ന എസ്എആർ ലെവലിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പരമാവധി എസ്എആർ ലെവലായി അനുവദിച്ചിരിക്കുന്നത് 1.6W/Kg ആണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പട്ടികയിൽ മോട്ടറോള എഡ്ജ് അമേരിക്കയിലെ ഫെഡറൽ കമ്മീഷൻ പറഞ്ഞിരിക്കുന്ന എസ്എആർ ലെവൽ ലെവൽ മറികടന്നതായി കാണാം. പട്ടികയിലുള്ള എല്ലാ ഫോണുകളും രണ്ട് വർഷം മുമ്പ് പുറത്തിറക്കിയ മികച്ച ആൻഡ്രോയിഡ് ഫോണുകളായിരുന്നു. അവയിൽ ഭൂരിഭാഗവും പ്രീമിയം വിഭാഗത്തിൽ പെട്ടവയാണ്. ഇന്ന് അവ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും ഒരു കാലത്ത് ഇവയ്ക്ക് വിപണിയിൽ ആധിപത്യം ഉണ്ടായിരുന്നു.

സ്മാർട്ട്ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ പ്രശ്നമാണോ?

സ്മാർട്ട്ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ പ്രശ്നമാണോ?

ഓരോ സ്മാർട്ട്ഫോണും ഉപയോഗിക്കുമ്പോൾ കുറഞ്ഞ അളവിലുള്ള നോൺ-അയോണിംഗ് റേഡിയേഷൻ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ഓരോ ഫോണിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വികിരണങ്ങൾ റേഡിയോ ഫ്രീക്വൻസി (RF) ഊർജ്ജം എന്നും അറിയപ്പെടുന്നു. മൊബൈൽ ഫോണുകളിൽ നിന്ന് പുറന്തള്ളുന്ന റേഡിയോ ഫ്രീക്വൻസി എനർജിയെ മനുഷ്യ ശരീരം ആഗിരണം ചെയ്യുന്നു. അയോണൈസ് ചെയ്യാത്ത വികിരണം മനുഷ്യരിൽ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് നിലവിൽ സ്ഥിരമായ തെളിവുകളൊന്നുമില്ല.

5000 രൂപയിൽ താഴെ വിലയുള്ള അടിപൊളി സ്മാർട്ട് സ്പീക്കറുകൾ5000 രൂപയിൽ താഴെ വിലയുള്ള അടിപൊളി സ്മാർട്ട് സ്പീക്കറുകൾ

റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ

മനുഷ്യരിൽ റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ കാരണം ഉണ്ടാകുന്ന പ്രധാന പ്രശ്നം ചൂടാക്കലാണ്" എന്ന് നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനർത്ഥം, സ്‌മാർട്ട്‌ഫോൺ കൈവശം വച്ചിരിക്കുന്ന ശരീരഭാഗം ചൂടാക്കുന്നത് മാത്രമാണ് റേഡിയേഷൻ മൂലമുണ്ടാകുന്ന ഒരേയൊരു പ്രശ്നം. റേഡിയോ ഫ്രീക്വൻസി റേഡിയേഷനിൽ നിന്ന് മനുഷ്യശരീരത്തിൽ മറ്റ് അപകടകരമായ ആരോഗ്യ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Best Mobiles in India

English summary
Motorola Edge tops the list of smartphones emitting the most radiation, followed by ZTE's Axon 11 5G and OnePlus 6T. Google Pixel phones are also on this list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X