ന്യൂഇയർ സെയിൽ; വൻ വിലക്കുറവിൽ വൺപ്ലസ് 7 സീരിസ് സ്വന്തമാക്കാം

|

ക്രിസ്മസും പുതുവത്സരവും അടുത്തതോടെ അനേകം ഓഫറുകളാണ് സ്മാർട്ട്ഫോൺ വിപണയിൽ വരുന്നത്. വൺപ്ലസും അതിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7 ടി, വൺപ്ലസ് 7 ടി പ്രോ ലൈനപ്പുകൾക്ക് ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് വിൽപ്പന ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. 2020 ജനുവരി 4 വരെ വിൽപ്പന തുടരും. ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് വൺപ്ലസ് 7 ടി സീരീസ് സ്മാർട്ട്‌ഫോണുകൾ 34,999 രൂപ വരെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് ന്യൂ ഇയർ സെയിൽ ഓഫറുകൾ
 

വൺപ്ലസ് ന്യൂ ഇയർ സെയിൽ ഓഫറുകൾ

വൺപ്ലസ് ന്യൂ ഇയർ വിൽപ്പനയിലൂടെ കമ്പനി വൺപ്ലസ് 7 ടി 128 ജിബി വേരിയൻറ് 34,999 രൂപയ്ക്ക് നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക്1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ഈ കാർഡുകളിലേതെങ്കിലും ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 33,499 രൂപ മാത്രമേ ഫോണിനായി ഉപയോക്താവ് നൽകേണ്ടതുള്ളു.

വൺപ്ലസ് 7 ടി

വൺപ്ലസ് 7 ടി

256 ജിബി സ്റ്റോറേജുള്ള വൺപ്ലസ് 7 ടി 37,999 രൂപയ്ക്കാണ് പുതുവത്സര വിൽപ്പനയിലൂടെ വിപണിയിൽ ലഭ്യമായിട്ടുള്ളത്. ഈ ഓഫറിനൊപ്പം എച്ച്ഡി‌എഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവ് കൂടി ലഭിക്കും. അതായത് എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 36,499 രൂപയ്ക്ക് സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

കൂടുതൽ വായിക്കുക: ഷവോമി പോക്കോ എഫ്2 2020ൽ പുറത്തിറങ്ങും; അറിയേണ്ടതെല്ലാം

വൺപ്ലസ് 7 ടി പ്രോ

വൺപ്ലസ് 7 ടി പ്രോ

6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള വൺപ്ലസ് 7 ടി പ്രോ 39,999 രൂപയ്ക്ക് വൺപ്ലസിന്റെ പുതുവത്സര സെയിലിലൂടെ സ്വന്തമാക്കാം. ഇതിനൊപ്പം തന്നെ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 2,000 രൂപ അധിക കിഴിവും ലഭിക്കും. അതായത് ഈ സ്മാർട്ട്‌ഫോൺ 37,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

വൺപ്ലസ് 7പ്രോ
 

വൺപ്ലസ് 7പ്രോ

വൺപ്ലസ് 7പ്രോ 8 ജിബി + 256 ജിബി വേരിയൻറ് 51,999 രൂപയ്ക്കാണ് കമ്പനി ന്യൂഇയർ സെയിലിലൂടെ ലഭ്യമാക്കുന്നത്. ഈ വിലയിലും മറ്റ് ഓഫറുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 3,000 രൂപ കിഴിവോടെ വൺപ്ലസ് 7 പ്രോ യുടെ 8 ജിബി + 256 ജിബി വേരിയൻറ് സ്വന്തമാക്കാൻ സാധിക്കും.

വൺപ്ലസ് 7പ്രോ മക്ലാരൻ

വൺപ്ലസ് 7പ്രോ മക്ലാരൻ

വൺപ്ലസ് 7 സീരീസിലെ ഏറ്റവും വില കൂടിയ വേരിയന്റാണ് വൺപ്ലസ് 7പ്രോ മക്ലാരൻ എഡിഷൻ. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി + 256 ജിബി മോഡൽ കമ്പനി 55,999 രൂപയ്ക്ക് ലഭ്യമാക്കുന്നു. 3,000 രൂപയുടെ ഡിസ്കൌണ്ടാണ് ഈ മോഡലിന് വൺപ്ലസ് നൽകുന്നത്.

കൂടുതൽ വായിക്കുക: 2020 ൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഷവോമിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാകുമോ?

ഇഎംഐ ഓപ്ഷനുകൾ

ഇഎംഐ ഓപ്ഷനുകൾ

ഈ വിലക്കിഴിവുകൾ കൂടാതെ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും വൺപ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം 2,791 രൂപ നിരക്കിലാണ് ഇഎംഐ ഓപ്ഷൻ ആരംഭിക്കുന്നത്. . ഡിസംബർ 30 വരെ റഫറൽ പ്രോഗ്രാമിന് കീഴിൽ 2,000 രൂപ വില വരുന്ന ഡിസ്കൗണ്ട് വൗച്ചറും ഉപഭോക്താക്കൾക്ക് ക്ലെയിം ചെയ്യാം.

റെഡ് കേബിൾ ക്ലബ്

വൺപ്ലസ് റെഡ് കേബിൾ ക്ലബ് ലൈഫ് ടൈം അംഗത്വം ഇന്നലെയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇത് വൺപ്ലസ് ഉപയോക്താക്കൾക്ക് 100,000 രൂപ വരെ വിലവരുന്ന ഗിഫ്റ്റ് ബോക്സുകൾ നേടാൻ അവസരമൊരുക്കുന്നതിനൊപ്പം വൺപ്ലസ് ബുള്ളറ്റ് വയർലസ് ഹെഡ്ഫോണുകൾക്ക് 50 ശതമാനം കിഴിവും നൽകുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
The Christmas week has already started and OnePlus has announced its New Year sale for its latest OnePlus 7T and OnePlus 7T Pro lineup. According to the company, the sale is already live and will be valid until January 4, 2020. Under this sale, consumers can grab the OnePlus 7T series smartphones as low as Rs. 34,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X