വൺപ്ലസ് നോർഡ് 2 5ജി പൊട്ടിത്തെറിച്ച സംഭവത്തിൽ കൈ കഴുകി കമ്പനി

|

കഴിഞ്ഞ ദിവസം പുതിയ വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച സംഭവം ഗിസ്ബോട്ട് റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിന്ന ഈ സംഭവത്തിൽ വൺപ്ലസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അന്വേഷണത്തിന് ശേഷം കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. വൺപ്ലസ് പുറത്ത് വിട്ട പ്രസ്താവനയിൽ ബാഹ്യഘടകങ്ങൾ കാരണമാണ് നോർഡ് 2 യൂണിറ്റിന് കേടുപാടുകൾ സംഭവിച്ചത് എന്നാണ് പറയുന്നത്. നിർമ്മാണ തകരാറുകൾ ഈ ഡിവൈസിന് ഇല്ലായിരുന്നു എന്നും വൺപ്ലസ് അവകാശപ്പെടുന്നു.

വൺപ്ലസ്

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ മുൻഗണനയെന്നും നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ച സംഭവം അറിഞ്ഞയുടൻ ഉപയോക്താവുമായി ബന്ധപ്പെട്ടുവെന്നും വൺപ്ലസ് വ്യക്തമാക്കി. തുടർന്ന് സമഗ്രമായ ഒരു അന്വേഷണം നടത്തുകയും ചെയ്തു. ഈ ഡിവൈസിന് കേടുപാടുകൾ സംഭവിച്ചത് ബാഹ്യ ഘടകങ്ങൾ കാരണമാണ് എന്നും ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്നും കമ്പനി വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ നിർമ്മാണത്തിലുണ്ടായ പ്രശ്നമോ പ്രൊഡക്ടിന്റെ പ്രശ്നമോ അല്ലെന്നും വൺപ്ലസ് പറഞ്ഞു.

10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ച സംഭവം വലിയ വാർത്തയായതോടെ വൺപ്ലസ് ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ കമ്പനി എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ച് പ്രസ്താവനയും പുറത്തിറക്കി. തങ്ങൾ ഉപയോക്താവുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള പിന്തുണ വാഗ്ദാനം ചെയ്തു എന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ വൺപ്ലസ് പറയുന്നു.

പ്രസ്താവന

വൺപ്ലസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിരിക്കുന്ന ഫോൺ പൊട്ടിത്തെറിക്കാൻ കാരണമായ ആ ബാഹ്യ ഘടകങ്ങൾ എന്താണെന്ന് വിശദമാക്കിയിട്ടില്ല. വൺപ്ലസ് ഇപ്പോഴും ഏറ്റവും ഉയർന്ന നിലവാരമുള്ള നിർമ്മാണ രീതികളുള്ള കമ്പനിയാണ് എന്ന വസ്തുത ഊന്നിപ്പറയുകയാണ് പ്രസ്താവനയിലൂടെ കമ്പനി ചെയ്യുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ബിസിനസിലെ മുൻ‌നിര നിലവാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിനും ഉൽപ്പന്നങ്ങൾ സമഗ്രമായ ഗുണനിലവാരവും സുരക്ഷാ പരിശോധനകളും കഴിഞ്ഞാണ് വിപണിയിൽ എത്തുന്നത് എന്ന് വൺപ്ലസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഇന്റർനെറ്റിൽ ഫോണിന് തീപിടിച്ചതും പൊട്ടിത്തെറിച്ചതുമായ നിരവധി സംഭവങ്ങൾ കാണാം. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഫോൺ പൊട്ടിത്തെറി സാംസങ് ഗാലക്സി നോട്ട് 7ന്റേതാണ്. പുറത്തിറങ്ങിയ കാലത്ത് ഏറെ ജനപ്രീതി നേടിയ പ്രീമിയം ഡിവൈസ് ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ ഡിവൈസിന് തീപിടിച്ചത് സുപ്രധാന കാര്യമാണ്. മിക്കവാറും സംഭവങ്ങളിൽ ബാഹ്യഘടകങ്ങൾ കൊണ്ടാണ് ഇത്തരം പൊട്ടിത്തെറികൾ ഉണ്ടാകുന്നത്.

മികച്ച ഡിവൈസ്

വൺപ്ലസ് നോർഡ് 2 സുരക്ഷിതമായ സ്മാർട്ട്ഫോൺ ആണെന്ന് വൺപ്ലസ് പ്രഖ്യാപിച്ചതിനാൽ തന്നെ 30,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്. നോർഡ് സീരിസിലെ മറ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ നോർഡ് 2 5ജിക്ക് വേഗതയേറിയ മീഡിയടെക്ക് ഡൈമൻസിറ്റി 1200 എഐ ചിപ്പ്, മികച്ച ക്യാമറകൾ, പുതിയ ഡിസൈൻ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഉണ്ട്. വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ഒരു യൂണിറ്റ് പൊട്ടിത്തെറിച്ചതിനാൽ ഇതൊരു മോശം ഫോണാണെന്ന് പറയാനാകില്ല. നിർമ്മാണത്തിലോ ഡിവൈസിലോ കുഴപ്പണങ്ങൾ ഇല്ലെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുപുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

Best Mobiles in India

English summary
The company has revealed the cause of the explosion of the new OnePlus Nord 2 5G smartphone last day. OnePlus clarified that such an incident was due to external factors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X