കിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തി

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ഈ പിൻഗാമി പ്രീമിയം സവിശേഷതകളുമായിട്ടാണ് വരുന്നത്. മീഡിയടെക്കും വൺപ്ലസും ചേർന്ന് തയ്യാറാക്കിയ ഡൈമെൻസിറ്റി 1200 എഐ എസ്ഒസി, ഫുൾ എച്ച്ഡി + 90 ഹെർട്സ് അമോലെഡ് സ്‌ക്രീൻ, 65W വാർപ്പ് ചാർജിങ് സപ്പോർട്ട്, 45000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

 

വൺപ്ലസ് നോർഡ് 2 5ജി: വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് 2 5ജി: വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപയും 12ജിബി റാും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 34,999 രൂപയാണ് വില. ഗ്രേ സിയറ, ബ്ലൂ ഹേസ്, ഗ്രീൻ വുഡ്സ് എന്നീ മൂന്ന് നിറങ്ങളിൽ വൺപ്ലസ് നോർഡ് 2 5ജി ലഭ്യമാകും.

ഫ്ലിപ്പ്കാർട്ടിലൂടെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാംഫ്ലിപ്പ്കാർട്ടിലൂടെ പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ 6,000 രൂപ കിഴിവിൽ സ്വന്തമാക്കാം

വൺപ്ലസ് നോർഡ് 2: സവിശേഷതകൾ

വൺപ്ലസ് നോർഡ് 2: സവിശേഷതകൾ

6.44 ഇഞ്ച് 90 ഹെർട്സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷൻ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡിവൈസിന്റെ മുന്നിലും പിന്നിലും കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനുണ്ട്. ഫോണിന്റെ ഫ്രെയിം പഴയ നോർഡ് ഫോണിനെ പോലെ പ്ലാസ്റ്റിക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 6/8/12 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ എസ്ഒസിയാണ്.

5ജി
 

രണ്ട് 5ജി സിംകാർഡ് സ്ലോട്ടുകളാണ് ഈ ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് കസ്റ്റം ഓക്സിജൻ ഒഎസ് 11.3ൽ ഈ ഡിവൈസ് പ്രവർത്തിക്കുന്നു. ഡിവൈസിന് രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കുമെന്ന് വൺപ്ലസ് വ്യക്തമാക്കി. 4,500 mAh ബാറ്ററി 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയുള്ള ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0 എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഉണ്ട്.

സാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾസാംസങ് ഗാലക്‌സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ

ട്രിപ്പിൾ ക്യാമറ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉആള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഈ ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയാണ് ഉള്ളത് 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറയാണ് ഇത്.

ഡ്യുവൽ-വ്യൂ വീഡിയോ

ഡ്യുവൽ-വ്യൂ വീഡിയോ എന്നറിയപ്പെടുന്ന ഒരു സവിശേഷതയും ഈ ഡിവൈസിൽ ഉണ്ട്. ഒരേ സമയം സെൽഫി ക്യാമറയും പിന്നിലെ പ്രൈമറി ക്യാമറയും ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. പ്രൈമറി 50 എംപി ക്യാമറയ്ക്ക് 4കെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. പിക്ച്ചർ ക്വാളിറ്റിക്കായി ധാരാളം എഐ ഒപ്റ്റിമൈസേഷനുകളും ഇതിൽ നൽകിയിട്ടുണ്ട്.

റിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിറിയൽ‌മി ജിടി മാസ്റ്റർ എക്‌സ്‌പ്ലോറർ എഡിഷൻ, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

Most Read Articles
Best Mobiles in India

English summary
OnePlus Nord 2 5G smartphone launched in India. Powered by MediaTek Dimension 1200 AI SoC, this device has some of the best features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X