വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ ജൂലൈ 22ന് ഇന്ത്യൻ വിപണിയിലെത്തും
വൺപ്ലസ് നോർഡ് 2 5ജി ജൂലൈ 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആമസോണിലെ ലിസ്റ്റിങിലൂടെയാണ് വൺപ്ലസ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൺപ്ലസ് പുതിയ നോർഡ് ഫോണിന്റെ ലോഞ്ച് സ്ഥിരീകരിക്കുന്നതിനൊപ്പം തന്നെ മെച്ചപ്പെടുത്തിയ മീഡിയടെക് എസ്ഒസിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക എന്ന കാര്യവം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡിന്റെ പിൻഗാമിയായിട്ടായിരിക്കും വൺപ്ലസ് നോർഡ് 2 5ജി വിപണിയിലെത്തുന്നത്.

പുതിയ വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോണിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് നോർഡിൽ ഉണ്ടായിരുന്ന ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ആമസോണിലെ പ്രത്യേക മൈക്രോസൈറ്റിലാണ് ഈ ഡിവൈസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഈ ലിസ്റ്റിങ് നൽകുന്നില്ല. പക്ഷേ ലിസ്റ്റിങ് ഡിവൈസിന്റെ ലോഞ്ച് തീയതി വ്യക്തമായി പരാമർശിക്കുന്നു.

യൂറോപ്പിലെയും ഇന്ത്യയിലെയും ഞങ്ങളുടെ ഉപയോക്താക്കൾക്കായി വൺപ്ലസ് നോർഡ് 2 5ജി ഔദ്യോഗികമായി അവതരിപ്പിക്കുന്നുവെന്നും ജൂലൈ 22ന് ഞങ്ങളോടൊപ്പം ചേരുക എന്നുമാണ് ആമസോൺ ലിസ്റ്റിങിൽ നൽകിയിട്ടുള്ള കുറിപ്പിൽ വൺപ്ലസ് പറയുന്നത്. ഈ ആഴ്ച ആദ്യം വൺപ്ലസ് വൺപ്ലസ് നോർഡ് 2 5ജി വൈകാതെ അവതരിപ്പിക്കുമെന്നും മീഡിയടെക് ഡൈമെൻസിറ്റി 1200-എഐ എസ്ഒസിയോടെ വരുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത് നിലവിലുള്ള ഡൈമെൻസിറ്റി 1200 ചിപ്പിന്റെ ട്വീക്ക് ചെയ്ത പതിപ്പായിരിക്കും.

ഇന്ത്യയിൽ ആമസോണിന്റെ പ്രൈം ഡേ സെയിൽ സമയത്തായിരിക്കും വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുക എന്നാണ് സൂചനകൾ. ജൂലൈ 26-27 വരെയാണ് ആമസോണിന്റെ പ്രൈം ഡേ സെയിൽ നടക്കുന്നത്. പ്രീമിയം മിഡ്റേഞ്ച് ഡിവൈസുകൾ പുറത്തിറങ്ങി ജനപ്രീതി നേടിയ വൺപ്ലസിന്റെ ആദ്യത്തെ വില കുറഞ്ഞ ഫോണായിരുന്നു കഴിഞ്ഞ വർഷം പുറത്തിറക്കിയ നോർഡ്. ഈ സിരിസിൽ അതിന് ശേഷവും ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട് എങ്കിലും വൺപ്ലസ് നോർഡിന്റെ യഥാർത്ഥ പിൻഗാമിയെന്ന് അവകാശപ്പെടാവുന്ന ഫോണായിരിക്കും വൺപ്ലസ് നോർഡ് 2 5ജി.

വൺപ്ലസ് നോർഡ് 2 5ജി: പ്രതീക്ഷിക്കുന്ന വില
വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. നോർഡ് ഡിവൈസുകൾ വില കുറഞ്ഞവായായതിനാൽ 30000 രൂപയിൽ താഴെയാണ് ഈ ഡിവൈസിന് വില പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടിൽ ഒരു ടിപ്പ്സ്റ്റർ ഈ ഡിവൈസിന് സിഎൻവൈ 2,000 (ഏകദേശം 23,000 രൂപ) വിലയുണ്ടായിരിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത് 24,999 രൂപ വിലയുമായിട്ടാണ്.

വൺപ്ലസ് നോർഡ് 2 5ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 90 ഹെർട്സ് റിഫ്രെഷ് റേറ്റും 50 മെഗാപിക്സൽ പ്രൈമറി സെൻസറുമടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകും. 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും സ്മാർട്ട്‌ഫോണിലുണ്ടായിരിക്കും. 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. വൺപ്ലസ് നോർഡ് 2 5ജിയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.


Click it and Unblock the Notifications








