2022 ജനുവരി മാസം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി സജീവമായിരുന്ന ഒരു വർഷമായിരുന്നു 2021. അതുകൊണ്ട് തന്നെ 2022 ജനുവരിയിൽ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്. ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് 30000 രൂപയിൽ താഴെ വിലയുള്ളവ. അതുകൊണ്ട് തന്നെ ബ്രാന്റുകൾ മികച്ച ഡിവൈസുകൾ ഈ വിഭാഗത്തിൽ അവതരിപ്പിക്കുന്നുമുണ്ട്. ഈ ജനുവരി മാസത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

സ്മാർട്ട്ഫോൺ

ഗെയിമിങ്, മൾട്ടി ടാസ്കിങ് അടക്കമുള്ള കരുത്ത് വേണ്ട ഫോണുകൾ തിരഞ്ഞെടുക്കുന്നവർക്കും മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോൺ തിരയുന്നവർക്കും ബാറ്ററി ബാക്ക് അപ്പ്, ഫാസ്റ്റ് ചാർജിങ്, മികച്ച ഡിസൈൻ എന്നിവ അന്വേഷിക്കുന്നവർക്കുമെല്ലാം തിരഞ്ഞെടുക്കാവുന്ന സ്മാർട്ട്ഫോണുകൾ 30000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. ഷവോമി, സാംസങ്, മോട്ടറോള, വൺപ്ലസ്, പോക്കോ തുടങ്ങിയ മുൻനിര ബ്രാന്റുകൾ ഈ വില വിഭാഗത്തിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നുണ്ട്. ഈ ജനുവരി മാസത്തിൽ ഇന്ത്യയിൽ വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.

എംഐ 11എക്സ്
 

എംഐ 11എക്സ്

2021-ൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഏറ്റവും മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് എംഐ 11എക്സ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് അമോലെഡ് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4520mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ ടെലിമാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും എംഐ 11എക്സ് ഫോണിൽ ഉണ്ട്. ഈ ഡിവൈസിന്റെ 6 ജിബി റാം മോഡലിന് ഇന്ത്യയിൽ 27,999 രൂപയാണ് വില. 8 ജിബി റാം ഓപ്ഷന് 29,999 രൂപ വിലയുണ്ട്.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വൺപ്ലസ് ആദ്യം പുറത്തിറക്കിയ നോർഡ് സ്മാർട്ട്ഫോൺ കമ്പനിയുടെ മിഡ്-പ്രീമിയം വിഭാഗത്തിലേക്കുള്ള കടന്ന് വരവായിരുന്നുവെങ്കിൽ വൺപ്ലസ് നോർഡ് 2 ബ്രാന്റിനെ ജനപ്രിയമാക്കിയ ഡിവൈസാണ്. മീഡിയടെക് ഡൈമെൻസിറ്റി 1200-എഐയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്‌സിജൻ ഒഎസ് 11.3ആണ് ഈ ഡിവൈസിൽ ഉള്ളത്. 20:9 അസ്പാക്ട് റേഷിയോയും 1080x2400 പിക്സൽ സ്‌ക്രീൻ റെസല്യൂഷനുമുള്ള 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മോണോ ക്യാമറ എന്നീ പിൻ ക്യാമറകളും 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഹാൻഡ്‌സെറ്റിലുണ്ട്. 4500mAh ബാറ്ററിയുള്ള ഡിവൈസിൽ വാർപ്പ് ചാർജ് 65 സപ്പോർട്ടും ഉണ്ട്. 27,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറാണ്. 120Hz അമോലെഡ് ഡിസ്‌പ്ലേ, ഗെയിമിംഗിനായി സൈഡ് പാനലിൽ മാഗ്‌ലെവ് ട്രിഗറുകൾ എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5065mAh ബാറ്ററിയാണ് ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ പോക്കോ എഫ്3 ജിടിയിൽ ഉണ്ട്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഡിവൈസിൽ ഉള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുള്ള ഈ ഡിവൈസിന് ഇന്ത്യയിൽ 28,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

മോട്ടോ എഡ്ജ് 20

മോട്ടോ എഡ്ജ് 20

മോട്ടോ എഡ്ജ് 20 സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറുമായാണ് വരുന്നത്. 128 ജിബി സ്റ്റോറേജും 8 ജിബി റാമും ഈ ഡിവൈസിൽ ഉണ്ട്. 20:9 അസ്പാക്ട് റേഷിയോ ഉള്ള 6.7 ഇഞ്ച് അമോലെഡ് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് മോട്ടോ എഡ്ജ് 20 പായ്ക്ക് ചെയ്യുന്നത്. ഈ ഡിസ്പ്ലെ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. വാട്ടർ റസിസ്റ്റൻസിനുള്ള ഐപി52 സർട്ടിഫിക്കേഷനും ഫോണിൽ ഉണ്ട്. സ്‌മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ പിന്നിലെ 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ്. ഈ ഡിവൈസ് 5ജി സപ്പോർട്ടോടെയാണ് വരുന്നത്. ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ 29,999 രൂപയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ 17,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാംസാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ 17,000 രൂപ വരെ കിഴിവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോവും 120Hz വരെ റിഫ്രഷ് റേറ്റും ഉള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയാണ്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 34,999 രൂപ വിലയുണ്ടെങ്കിലും ആമസോണിലൂടെ ഈ ഡിവൈസ് 29,999 രൂപയ്ക്ക് ലഭ്യമാണ്.

Best Mobiles in India

English summary
Take a look at the best smartphones priced below Rs 30,000 that you can buy in this January. The list includes phones like the OnePlus Nord 2 and the Poco F3 GT.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X