OnePlus Nord 2T 5G: അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

|

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് നോർഡ് 2ടി 5ജി (OnePlus Nord 2T 5G) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത നോർഡ് 2 5ജിയുടെ പരിഷ്കരിച്ച പതിപ്പായിട്ടാണ് വൺപ്ലസ് നോർഡ് 2ടി 5ജി വരുന്നത്. ഡൈമെൻസിറ്റി 1300 എസ്ഒസി, 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ മികച്ച ഫീച്ചറുകൾ ഈ പുതിയ സ്മാർട്ട്ഫോണിലുണ്ട്. സാംസങ് ഗാലക്സി എ33 5ജി, പോക്കോ എഫ്4 5ജി, iQOO നിയോ 6, എംഐ 11എക്സ് എന്നീ ഡിവൈസുകളോടാണ് വൺപ്ലസ് നോർഡ് 2ടി 5ജിക്ക് ഇന്ത്യൻ വിപണിയിൽ മത്സരിക്കേണ്ടി വരുന്നത്.

 

വൺപ്ലസ് നോർഡ് 2ടി 5ജി: ഇന്ത്യയിലെ വില

വൺപ്ലസ് നോർഡ് 2ടി 5ജി: ഇന്ത്യയിലെ വില

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ബേസ് വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുണ്ട്. 28,999 രൂപയാണ് ഈ വേരിയന്റിന്റെ വില. 12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 33,999 രൂപയാണ് വില. ജെയ്ഡ് ഫോഗ്, ഗ്രേ ഷാഡോ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

വിൽപ്പന

ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ ജൂലൈ 5 മുതൽ വൺപ്ലസ് നോർഡ് 2ടി 5ജി വിൽപ്പനയ്ക്ക് എത്തും. സ്മാർട്ട്ഫോണിന് നിരവധി ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ഐസിഐസിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇത് പരിമിത കാലയളവിൽ മാത്രം ലഭിക്കുന്ന ഓഫറാണ്. ജൂലൈ 5 നും ജൂലൈ 11 നും ഇടയിൽ മാത്രമേ ഈ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളു.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ഓഫറുകൾ
 

ഐസിഐസിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ജൂലൈയിൽ വൺപ്ലസ് നോർഡ് 2ടി 5ജി വാങ്ങുന്ന ആളുകൾക്ക് മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. വൺപ്ലസ് സ്റ്റോർ ആപ്പിലൂടെ വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആദ്യത്തെ 1,000 പേർക്ക് വൺപ്ലസ് നോർഡ് ഹാൻഡി ഫണ്ണി പായ്ക്ക് ലഭിക്കും. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് മികച്ച ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്.

റെഡ് കേബിൾ ക്ലബ്

വൺപ്ലസ് നോർഡ് 2ടി 5ജി വാങ്ങുമ്പോൾ റെഡ് കേബിൾ കെയർ പ്ലാൻ 749 രൂപയ്ക്ക് ലഭിക്കും. 12 മാസത്തെ എക്സ്റ്റന്റഡ് വാറന്റി, ഡെഡിക്കേറ്റഡ് കസ്റ്റമർ ഹെൽപ്പ്ലൈൻ, 120 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് എന്നിവയും നിലവിലുള്ള അംഗങ്ങൾക്ക് 1000 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും. വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ്.ഇൻ എന്നിവ വഴി വൺപ്ലസ് നോർഡ് 2ടി 5ജി വാങ്ങുമ്പോൾ റെഡ് കോയിൻസ് ഉപയോഗിച്ചാൽ ജൂലൈ 11 വരെ 1,000 രൂപ കിഴിവ് ലഭിക്കും.

വൺപ്ലസ് നോർഡ് 2ടി 5ജി: സവിശേഷതകൾ

വൺപ്ലസ് നോർഡ് 2ടി 5ജി: സവിശേഷതകൾ

വൺപ്ലസ് നോർഡ് 2ടി 5ജി സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച് FHD+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനും ഉണ്ട്. 6nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 എസ്ഒസിയാണ് വൺപ്ലസ് നോർഡ് 2ടി 5ജിക്ക് കരുത്ത് നൽകുന്നത്. ഈ ചിപ്‌സെറ്റിനൊപ്പം ARM G77 MC9 ജിപിയുവും ഉണ്ട്. 8 ജിബി /12 ജിബി LPDDR4X റാം, 128 ജിബി /256 ജിബി UFS 3.1 സ്റ്റോറേജ് സ്‌പേസ് എന്നിവയും ഈ ഡിവൈസിലുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് 2ടി 5ജി സ്‌മാർട്ട്‌ഫോൺ വരുന്നത്. എഫ്/1.8 അപ്പർച്ചർ ഉള്ള 50 എംപി സോണി IMX766 പ്രൈമറി ക്യാമറ സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം. ഒഐഎസ് സപ്പോർട്ടും ഈ ക്യാമറയ്ക്ക് ഉണ്ട്. 119-ഡിഗ്രി വ്യൂ ഫീൽഡും എഫ്/2.2 അപ്പേർച്ചറുമുള്ള ലെൻസോട് കൂടിയ ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ടെർഷ്യറി മോണോ സെൻസറുമാണ് ഫോണിലെ മറ്റ് ക്യാമറകൾ. മുൻവശത്ത് എഫ്/2.4 അപ്പേർച്ചറുള്ള 32 എംപി സോണി IMX615 ക്യാമറയുണ്ട്.

ആൻഡ്രോയിഡ് 12

വൺപ്ലസ് നോർഡ് 2ടി 5ജി ആൻഡ്രോയിഡ് 12 ഓക്സിജൻ ഒഎസ് 12.1ലാണ് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തേക്ക് രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഡിവൈസിന് ലഭിക്കും. 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2, എൻഎഫ്സി എന്നിവയാണ് ഫോണിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഫോണിലുണ്ട്.

ബാറ്ററി

4500mAh ഡ്യുവൽ-സെൽ ബാറ്ററിയാണ് വൺപ്ലസ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. വെറും 27 മിനിറ്റിനുള്ളിൽ 1-100% വരെ ബാറ്ററി ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

Best Mobiles in India

English summary
OnePlus Nord 2T 5G smartphone has been launched in the Indian market. The smartphone comes in two storage variants with prices starting at Rs 28,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X