വൺപ്ലസ് നോർഡിന്റെ വില കുറഞ്ഞ വേരിയന്റ് സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും

|

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇതിനകം ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ ഡിവൈസാണ്. ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോണിന്റെ ഏറ്റവും വില കുറഞ്ഞ സ്റ്റോറേജ് വേരിയന്റായ 6 ജിബി റാം വേരിയൻറ് ലോഞ്ച് ചെയ്തിരുന്നുവെങ്കിലും ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല. ഈ മോഡലിന്റെ വിൽപ്പന സെപ്റ്റംബർ 21ന് നടക്കും. ആമസോൺ ലിസ്റ്റിങിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന വിവരം പുറത്ത് വന്നിരിക്കുന്നത്. ആമസോണിലൂടെ മാത്രമാണ് ഈ ഡിവൈസ് നിലവിൽ വിൽപ്പന നടത്തുന്നത്.

വൺപ്ലസ് നോർഡ് 6 ജിബി റാം വേരിയൻറ്: വില, ലഭ്യത

വൺപ്ലസ് നോർഡ് 6 ജിബി റാം വേരിയൻറ്: വില, ലഭ്യത

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റായ 6 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന് 24,999 രൂപയാണ് വില വരുന്നത്. ഈ വേരിയൻറ് ഗ്രേ ഫീനിക്സ് നിറത്തിൽ മാത്രമേ ലഭ്യമാവുകയുള്ളു. വൺപ്ലസ് നോർഡിന്റെ മറ്റ് വേരിയന്റുകളിൽ കണ്ട ബ്ലൂ മാർബിൾ കളർ ഓപ്ഷനിൽ ഈ വേരിയന്റ് ലഭ്യമാവുകയില്ല. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ഡിവൈസ് ആമസോണിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. വൺപ്ലസ് സ്റ്റോറുകളിലോ വൺപ്ലസ് വെബ്സൈറ്റിലോ മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലോ ഈ വേരിയന്റ് ലഭ്യമാകില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 18ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം51 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന സെപ്റ്റംബർ 18ന്; വിലയും ഓഫറുകളും

8 ജിബി, 12 ജിബി റാം വേരിയന്റുകൾ
 

8 ജിബി, 12 ജിബി റാം എന്നീ സ്മാർട്ട്ഫോണിന്റെ മറ്റ് രണ്ട് വേരിയന്റുകളും സെപ്റ്റംബർ 21ന് വിൽപ്പനയ്‌ക്കെത്തും. ഗ്രേ ഫീനിക്‌സ്, ബ്ലൂ മാർബിൾ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ആമസോണിലും വൺപ്ലസ്.ഇൻ വെബ്സൈറ്റിലും വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ 8ജിബി, 12 ജിബി വേരിയന്റുകൾ ലഭ്യമാണ്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 29,999 രൂപ വിലയുണ്ട്.

വൺപ്ലസ് നോർഡ് 6 ജിബി റാം വേരിയൻറ്: സവിശേഷതകൾ

വൺപ്ലസ് നോർഡ് 6 ജിബി റാം വേരിയൻറ്: സവിശേഷതകൾ

6 ജിബി റാമും 64 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമുള്ള വൺപ്ലസ് നോർഡിന്റെ ബേസ് വേരിയന്റിലും സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. സെൽഫികൾക്കായി 32 എംപി + 8 എംപി സെൻസറുകൾ ഉള്ള ഡ്യൂവൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ബാറ്ററി

30 ജി വാർപ്പ് ചാർജ് ടെക് സപ്പോർട്ടുള്ള 4,115 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10ലാണ് ഈ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഉപയോക്താക്കൾക്ക് രണ്ട് വർഷം വരെ സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

6 ജിബി റാം വേരിയന്റ്

വൺപ്ലസ് നോർഡിന്റെ 6 ജിബി റാം വേരിയന്റ് 25,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ഡിവൈസ് തന്നെയായിരിക്കും. സാംസങ് ഗാലക്‌സി എം51 പോലുള്ള ഡിവൈസുകളുള്ള ഈ വില വിഭാഗത്തിൽ വൺപ്ലസ് നോർഡിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും. ഈ വില വിഭാഗത്തിലെ മറ്റ് സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് വൺപ്ലസ് നോർഡിനുള്ള പ്രധാന സവിശേഷ ഡ്യുവൽ സെൽഫി ക്യാമറയും കരുത്തുള്ള പ്രോസസറുമാണ്.

കൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തും

Best Mobiles in India

English summary
The OnePlus Nord smartphone is already a popular device in the Indian market. The 6GB RAM variant, the cheapest storage variant of this mid-range smartphone, has been launched but is yet to go on sale. The sale of this model will take place on September 21st.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X