വൺപ്ലസ് നോർഡിന്റെ 6 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റ് ഇന്ന് വിൽപ്പനയ്ക്കെത്തും

|

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. സ്മാർട്ട്ഫോണിന്റെ ഈ എൻട്രി വേരിയന്റിന് 24,999 രൂപയാണ് വില. സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഈ വേരിയനറ് വിൽപ്പനയ്ക്ക് എത്തുന്നത്. നേരത്തെ സ്മാർട്ട്ഫോണിന്റെ 8 ജിബി / 128 ജിബി, 12 ജിബി / 256 ജിബി വേരിയന്റുകൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

വൺപ്ലസ് നോർഡ്

കുറഞ്ഞ വിലയിൽ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ നടക്കുന്ന ഫ്ലാഷ് സുവർണാവസരമാണ്. ഈ വർഷം ജൂലൈയിൽ വൺപ്ലസ് നോർഡ് ലോഞ്ച് ചെയ്തെങ്കിലും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വിലകുറഞ്ഞ വേരിയൻറ് സെപ്റ്റംബർ വരെ വിൽപ്പനയ്ക്കെത്തില്ലെന്ന് കമ്പനി അറിയിച്ചിരുന്നു. 24,999 രൂപയ്ക്ക് സ്വന്തമാക്കാവുന്ന വൺപ്ലസ് സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റ് ഇന്ന് ഫ്ലാഷ് സെയിലിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചുകൂടുതൽ വായിക്കുക: സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

മറ്റ് വേരിയന്റുകൾ

നേരത്തെ തന്നെ വിപണിയിൽ ലഭ്യമായിരുന്ന 8 ജിബി / 128 ജിബി വേരിയന്റിന് 27,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 29,999 രൂപ വിലയുണ്ട്. ആമസോൺ, വൺപ്ലസ് ഓൺലൈൻ സ്റ്റോർ, അംഗീകൃത ഓഫ്‌ലൈൻ ചാനലുകൾ എന്നിവ വഴിയാണ് ഈ ഡിവൈസുകൾ വിൽപ്പനയ്ക്കെത്തിയത്. ബേസ് വേരിയന്റിന്റെ ലഭ്യമാകാത്തതിനാൽ പല ഉപയോക്താക്കളും വില കൂടിയ വേരിയന്റുകളാണ് വാങ്ങിയത്.

ലഭ്യത

വൺപ്ലസ് നോർഡ് ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. അടുത്ത മാസം കമ്പനി പുതിയ ഗ്രേ ആഷ് കളർ വേരിയൻറ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള 90Hz ഡിസ്പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിലുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് പുറത്തിറങ്ങും; റിപ്പോർട്ട്

പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. 4,115 mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ വാർപ്പ് ചാർജ് 30ടി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റീട്ടെയിൽ ബോക്സിൽ കമ്പനി ഫാസ്റ്റ് ചാർജറും നൽകുന്നുണ്ട്.

ക്യാമറ

പിന്നിൽ നാല് ക്യാമറകളാണ് ഡിവൈസിനുള്ളത്. 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ പ്രൈമറി സെൽഫി ക്യാമറ 32 എംപിയും അതിനൊപ്പം 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറുമാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി സോണി എക്സ്പീരിയ 5 II അവതരിപ്പിച്ചു: വിലയും സവിശേഷതകളും

Best Mobiles in India

English summary
The OnePlus Nord smartphone with 6GB RAM and 64GB storage variant will go on sale in the Indian market today. This entry variant of the smartphone is priced at Rs 24,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X