പുതിയ ഫോൺ വാങ്ങുന്നോ?, 25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായി കടന്നുപോവുകയാണ്. എല്ലാ വില നിരവാരങ്ങളിലും മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് രാജ്യത്ത് ആവശ്യക്കാർ ഏറെയാണ്. ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, മൾട്ടി ടാസ്കിങ്, ഫോട്ടോഗ്രാഫി എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്നവയാണ് ഈ വില വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകൾ. ഷവോമി, വൺപ്ലസ്, ഐക്യുഒഒ, റിയൽമി തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ മികച്ച ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്.

25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

25,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ സ്മാർട്ട്ഫോണുകളെല്ലാം മികച്ച ഡിസ്പ്ലെ, വലിയ ബാറ്ററി, ആകർഷകമായ ക്യാമറ സെറ്റപ്പ്, കരുത്തൻ പ്രോസസർ, പ്രീമിയം ഫോണുകളോട് കിടപിടിക്കുന്ന ഡിസൈൻ എന്നിവയുമായിട്ടാണ് വരുന്നത്. നിങ്ങൾ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് ഇവ. ഈ പട്ടികയിൽ വൺപ്ലസ് നോർഡ് സിഇ 2 5ജി, വൺപ്ലസ് നോർഡ് സിഇ 2, ഷവോമി 11ഐ, ഐക്യുഒഒ Z5, റിയൽമി 9 പ്രോ എന്നിവയാണ് ഉള്ളത്. ഈ ഡിവൈസുകളുടെ സവിശേഷതകൾ നോക്കാം.

വൺപ്ലസ് നോർഡ് സിഇ 2 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി

6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലുള്ളത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി പ്രൈമറി ക്യാമറയുള്ള എഐ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 8 എംപി അൾട്രാ വൈഡ് ആങ്കിൾ ലെൻസും 2 എംപി മാക്രോ ക്യാമറയുമാണ് മറ്റ് ക്യാമറകൾ. സെൽഫികൾ എടുക്കാൻ 16 എംപി സെൽഫി സെൻസറും നൽകിയിരിക്കുന്നു. ഒക്ടാ കോർ മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന്സാംസങ് ഗാലക്‌സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന മാർച്ച് 11ന്

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ 5ജി സ്മാർട്ട്ഫോൺ ഈ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഒക്ടാ കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 എംപി അൾട്രാ ഹൈ റെസല്യൂഷൻ നൈറ്റ്സ്കേപ്പ് ക്യാമറ, 8 എംപി വൈഡ് ആങ്കിൾ ഷൂട്ടർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾ എടുക്കാൻ 16 എംപി സെൻസറും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 33 വാട്ട് ഡാർട്ട് ചാർജിങ് സപ്പോർട്ടും ഉണ്ട്.

ഷവോമി 11ഐ

ഷവോമി 11ഐ

ഷവോമി 11ഐ സ്മാർട്ട്ഫോണിൽ 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 20:9 അസ്പാക്ട് റേഷിയോവും 120Hz റിഫ്രഷ് റേറ്റുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. എഫ്/1.89 ലെൻസുള്ള 108-മെഗാപിക്സൽ പ്രൈമറി സാംസങ് HM2 സെൻസർ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.45 ലെൻസുള്ള 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഐക്യുഒഒ Z5

ഐക്യുഒഒ Z5

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ യുടെ Z സീരിസിലെ മികച്ച സ്മാർട്ട്ഫോൺ ആണ് ഐക്യുഒഒ Z5. 1,080x2,400 പിക്സൽസ് റസലൂഷനുള്ള 6.67-ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് ഉള്ളത്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി, 2 എംപി ക്യാമറകളും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഐക്യുഒഒ ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.

8,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ8,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽസ് റസലൂഷനുള്ള 6.70-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. സാംസങ് എക്സിനോസ് 9825 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 7000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി തന്നെയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. 64 എംപി + 12 എംപി + 5 എംപി + 5 എംപി സെൻസറുകളുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ സ്മാർട്ട്ഫോണിൽ 1080x2400 പിക്സൽസ് റസലൂഷനുള്ള 6.70-ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. 5000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 108 എംപി പ്രൈമറി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണിൽ 8 എംപി സെക്കന്ററി ക്യാമറയും മറ്റൊരു 2 എംപി ക്യാമറയുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Here is the list of best smartphones available for less than Rs 25,000. The list includes phones like OnePlus Nord CE2 5G, Realme 9 Pro and Xiaomi 11i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X