വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങി

|

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുമായിട്ടാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 64 മെഗാപിക്സൽ മെയിൻ സെൻസറുള്ള എഐ സപ്പോർട്ട് ട്രിപ്പിൾ പിൻ ക്യാമറ യൂണിറ്റ്, 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി എന്നിവയെല്ലാം ഈ ഡിവൈസിന്റെ സവിശേഷതകളാണ്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

 

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി: വില

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി: വില

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. 8 ജിബി റാമും 1286 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 21,999 രൂപ വിലയുണ്ട്. ബ്ലാക്ക് ഡസ്ക്, ബ്ലൂ ടൈഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ ഇന്ത്യ, വൺപ്ലസ് ഇന്ത്യ വെബ്സൈറ്റ്, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ, തിരഞ്ഞെടുത്ത പാർട്ണർ സ്റ്റോറുകൾ എന്നിവയിലൂടെ ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാൻ ലഭ്യമാകും.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി: സവിശേഷതകൾ
 

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി: സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 അസ്പാക്ട് റേഷിയോയും 202പിപിഐ പിക്‌സൽ ഡെൻസിറ്റിയും 120Hz ഡൈനാമിക് റിഫ്രഷ് റേറ്റുമുള്ള 6.59-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,412 പിക്‌സൽ) ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേ sRGB കളർ ഗാമറ്റ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. മികച്ച ഗെയിമിങ് അനുഭവത്തിനായി 240Hz ടച്ച് റസ്പോൺസ് റേറ്റുമുണ്ട്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 619 ജിപിയുവും 8 ജിബി വരെ LPDDR4X റാമും നൽകിയിട്ടുണ്ട്.

ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി വരുന്നത്. എഫ്/1.7 അപ്പേർച്ചർ ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഷൂട്ടറും എഫ്/2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സോണി IMX471 സെൻസറും എഫ്/2.0 അപ്പേർ ലെൻസും വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജിയിൽ നൽകിയിട്ടുണ്ട്. 128 ജിബി വരെ UFS 2.2 സ്റ്റോറേജും ഫോണിലുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

കണക്റ്റിവിറ്റി

വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, 3.5mm ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഡിവൈസിലുള്ള സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിട്ടുണ്ട്.

5,000mAh ബാറ്ററി

33W സൂപ്പർവൂക്ക് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ചാർജിങ് സാങ്കേതികവിദ്യയിലൂടെ വെറും 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജിക്ക് 195 ഗ്രാം ഭാരമാണ് ഉള്ളത്. വിലയും സവിശേഷതകളും നോക്കിയാൽ വിപണി പിടിക്കാൻ പോന്ന മികച്ചൊരു ഡിവൈസ് തന്നെയാണ് വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി എന്ന് വ്യക്തമാകും.

കിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുള്ള iQOO Z6 പ്രോ 5ജി, iQOO Z6 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

Best Mobiles in India

English summary
OnePlus Nord CE 2 Lite 5G launched in India. Prices for the device start at Rs 19,999. The phone has a Snapdragon 695 SOC, 120Hz refresh rate display and a 64 megapixel triple rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X