കരുത്തൻ ഫോൺ വേണോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ
രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ മിതമായ നിരക്കിൽ പോലും ഉയർന്ന നിലവാരമുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. നേരത്തെ പ്രീമിയം സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾക്ക് വലിയ വില നൽകേണ്ടി വരുന്ന സന്ദർഭം ഉണ്ടായിരുന്നു. എന്നാലിന്ന് മികച്ച ക്യാമറ, ബാറ്ററി, ഡിസ്പ്ലെ, റാം, കരുത്തൻ പ്രോസസർ തുടങ്ങിയ സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ 30,000 രൂപയിൽ താഴെയുള്ള വിലയിൽ പോലും ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ചൈനീസ് ബ്രാൻഡുകളാണ് ഇത്തരം ഡിവൈസുകൾ കൂടുതലായും ലഭ്യമാക്കുന്നത്.

മികച്ച പെർഫോമൻസ് നൽകാൻ കഴിയുന്ന കരുത്തൻ ഫോണുകൾക്ക് പ്രോസസറുകളെ പോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് റാം. മികച്ച പെർഫോമൻസ് നൽകുന്ന ഒരു സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ 12 ജിബി റാം സ്‌മാർട്ട്‌ഫോണുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഇന്ത്യയിൽ 12 ജിബി റാം നൽകുന്ന മികച്ച ഡിവൈസുകൾ 30,000 രൂപയിൽ താഴെയുള്ള വിലയിൽ പോലും ലഭ്യമാണ്. ഇത്തരം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

വൺപ്ലസ് നോർഡ് സിഇ 5ജി
വില: 27,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 410 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ ക്രയോ 570 സിപിയുകൾ) സ്‌നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 619 ജിപിയു
• 256 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ4എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ്
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ (എൻ78), ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

വൺപ്ലസ് നോർഡ്
വില: 29,994 രൂപ
പ്രധാന സവിശേഷതകൾ
• 6.44-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 408 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 620 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765G 7nm EUV മൊബൈൽ പ്ലാറ്റ്‌ഫോം
• 256 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ4എക്സ് റാം
• ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒഎസ് 10.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 48 എംപി + 8 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി + 8 എംപിഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,115 mAh ബാറ്ററി

ഐക്യുഒഒ Z5 5ജി
വില: 26,990 രൂപ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778ജി 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു
• 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ്/2.45 അപ്പേർച്ചറുള്ള 16 എംപി ഫ്രണ്ട് ക്യാമറ
• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
• 5ജി എസ്എ/ എൻഎസ്എ (എൻ77, എൻ78), ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി എക്സ്7 മാക്സ്
വില: 29,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രൊസസർ, എആർഎം ജി77 എംസി9 ജിപിയു
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ4എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി+ 8 എംപി + 2 എംപി പിൻ ക്യാമറകൾ
• എഫ്/2.5 അപ്പേർച്ചറുള്ള 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

റിയൽമി എക്സ്3 സൂപ്പർസൂം എഡിഷൻ
വില: 26,999 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (2400 × 1080 പിക്സൽസ്) 20:9 ഫുൾ എച്ചഡി+ എൽസിഡി സ്ക്രീൻ
• 675MHz ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 855 പ്ലസ് 7nm മൊബൈൽ പ്ലാറ്റ്‌ഫോം
• 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ4എക്സ് റാം
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
• 64 എംപി + 8 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ + 8 എംപി ക്യാമറ
• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
• ഡ്യുവൽ 4ജി വോൾട്ടി
• 4,200 mAh ബാറ്ററി


Click it and Unblock the Notifications