മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തും

|

പുതിയ വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്‌ഫോൺ ജൂൺ 10ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് ഒരാഴ്ച മാത്രം ബാക്കി നിൽകെ കമ്പനി തന്നെ നിരവധി ടീസറുകൾ പുറത്ത് വിട്ടിട്ടുണ്ട്. ഈ ടീസറുകളിൽ നിന്നും ഡിവൈസിന്റെ സവിശേഷതകളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിന്റെ എല്ലാ പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്ന ഒരു ലീക്ക് റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. മികച്ച സവിശേഷതകളാണ് ഈ ഡിവൈസിൽ ഉണ്ടാവുകയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വൺപ്ലസ് നോർഡ്

വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ സംബന്ധിച്ച ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടത് മൈസ്മാർട്ട് പ്രൈസാണ്. ഒറിജിനൽ നോർഡ് സ്മാർട്ട്‌ഫോണിൽ നമ്മൾ കണ്ട പ്രധാന സവിശേഷതകളിൽ ചിലത് അതുപോലെ തുടരുന്നതായിരിക്കും രണ്ടാം തലമുറ നോർഡ് ഫോൺ എന്നാണ് സൂചനകൾ. നിരവധി മാറ്റങ്ങളും പുതിയ ഡിവൈസിൽ ഉണ്ടായിരിക്കും.

അസൂസ് റോഗ് ഫോൺ 5 ബ്ലാക്ക് 12 ജിബി റാം വേരിയൻറ് ഇന്ത്യയിലെത്തിഅസൂസ് റോഗ് ഫോൺ 5 ബ്ലാക്ക് 12 ജിബി റാം വേരിയൻറ് ഇന്ത്യയിലെത്തി

വൺപ്ലസ് നോർഡ് സിഇ 5ജിയുടെ ലീക്കായ സവിശേഷതകൾ

വൺപ്ലസ് നോർഡ് സിഇ 5ജിയുടെ ലീക്കായ സവിശേഷതകൾ

ലീക്ക് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് വൺപ്ലസ് നോർഡ് സിഇ 5ജിക്ക് 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി ഈ ഡിസ്പ്ലെയിൽ മുകൾ ഭാഗത്തായി പഞ്ച്-ഹോൾ കട്ട് ഔട്ട് ഉണ്ടായിരിക്കും. 5ജി സപ്പോർട്ടിനായി നോർഡ് സിഇ ഫോണിൽ ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി ഉപയോഗിക്കുമെന്നാണ് സൂചനകൾ.

സ്റ്റോറേജ്

രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലായിരിക്കും പുതിയ നോർഡ് ഫോൺ പുറത്തിറങ്ങുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള ഒരു ബേസ് വേരിയന്റും 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള ഹൈ എൻഡ് വേരിയന്റുമായിരിക്കും ഇവ. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ടായിരിക്കും.4500 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുകയെന്നും ഈ ബാറ്ററി ചാർജ് ചെയ്യാൻ 30W വാർപ്പ് ചാർജ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്.

മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; പുതുക്കിയ വിലയും സവിശേഷതകളുംമോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണിന് വില വർധിപ്പിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

64 എംപി

64 എംപി ഓമ്‌നിവിഷൻ പ്രൈമറി ക്യാമറ സെൻസർ, 8 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 എംപി ടെർഷ്യറി സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും വൺപ്ലസ് നോർസ് സിഇ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഫ്രെയിം ഉൾപ്പെടെ പൂർണ്ണമായ പ്ലാസ്റ്റിക് ബിൽഡായരിക്കും ഈ ഡിവൈസ്. പഴയ വൺപ്ലസ് നോർഡ് ഫോണിനെകാൾ കട്ടി കുറഞ്ഞതായിരിക്കും ഇത്. നോർഡിൽ ഇല്ലാത്ത 3.5 മില്ലീമീറ്റർ ഹെഡ്‌ഫോൺ ജാക്ക് നോർഡ് സിഇയിൽ ഉണ്ടായിരിക്കും എന്നാണ് സൂചനകൾ. പ്രദർശിപ്പിക്കും, അത് യഥാർത്ഥ നോർഡിൽ ലഭ്യമല്ല.

ജൂൺ 10

വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇത് ആമസോൺ ഇന്ത്യ, വൺപ്ലസ് ഇ-സ്റ്റോർ എന്നിവ വഴിയായിരിക്കും വിൽപ്പനയ്‌ക്കെത്തുന്നത്. ആമസോണിൽ പ്രീ-ഓർഡറുകൾക്കായി ഡിവൈസ് ലഭ്യമാണ്. സ്മാർട്ട്ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 2,699 രൂപ റിവാർഡ് ലഭിക്കും.

7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 2 സ്മാർട്ട്ഫോൺ വിപണിയിലെത്തി7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 2 സ്മാർട്ട്ഫോൺ വിപണിയിലെത്തി

Best Mobiles in India

English summary
The new OnePlus Nord CE 5G smartphone will be launched in India on June 10. The company has released several teasers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X