Home
Mobile

ആഹാ... ഇതാണ് ഡിസ്കൗണ്ട്! വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി ഞെട്ടിക്കും ഡിസ്കൗണ്ടിൽ വാങ്ങാം

20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാരുടെ ശ്രദ്ധയ്ക്ക് വൺപ്ലസിന്റെ ഒരു ഉശിരൻ ​5ജി ഫോ​​ൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് വൺപ്ലസ് അ‌വരുടെ നോർഡ് സിഇ സീരീസിലെ ഏറ്റവും പുതിയ മോഡലായി വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി (OnePlus Nord CE4 Lite 5G) ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് ലോഞ്ച് വില.

ഇപ്പോൾ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി 128GB വേരിയന്റ് 17999 രൂപയ്ക്കും 256GB സ്റ്റോറേജ് വേരിയന്റ് 20999 രൂപയ്ക്കും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി ഞെട്ടിക്കും ഡിസ്കൗണ്ടിൽ വാങ്ങാം

അ‌തിനാൽ നിലവിലെ ലിസ്റ്റിങ് പ്രകാരം വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി ആകെ 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 15999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ സാധിക്കും. 20000 രൂപ വിലയിൽ ഇറങ്ങിയ ഫോൺ 15000 രൂപയോട് അ‌ടുത്ത വിലയിലേക്ക് എത്തിയിരിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് ലാഭകരമായ ഡീൽ ആണ്.

വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 6nm 5G ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1200 nits വരെ ഗ്ലോബൽ മാക്സിമം ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി ഞെട്ടിക്കും ഡിസ്കൗണ്ടിൽ വാങ്ങാം

MOST READ: എല്ലാം വന്നുകയറിയ ഐഫോൺ 16e ന്റെ ഐശ്വര്യം! ഐഫോൺ 14 ഉൾപ്പെടെ 3 മോഡലുകൾ നിർത്തലാക്കുന്നു

8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയിൽ കമ്പനി നൽകിയിട്ടുള്ളത്. അ‌തിൽ 1/1.95 ഇഞ്ച് സോണി LYT-600 സെൻസർ, f/1.8 അപ്പേർച്ചർ, OIS, ഉള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയാണ് ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി- സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/Beidou, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വൺപ്ലസ് നോർഡ് സിഇ 4 ​ലൈറ്റ് 5ജി ഞെട്ടിക്കും ഡിസ്കൗണ്ടിൽ വാങ്ങാം

80W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് സിഇ4 5ജിയിൽ ഉള്ളത്. സൂപ്പർ സിൽവർ, മെഗാ ബ്ലൂ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് അൾട്രാ ഓറഞ്ച് നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. പരിമിത കാലയളവിലേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നാണ് ആമസോൺ പറയുന്നത്.

Best Mobiles in India

English summary
OnePlus Nord CE 4 Lite 5G is now available for Rs 15,999. It is listed at Rs 17,999 after a discount of Rs 2,000. In addition to this, Amazon has also made available a bank discount of Rs 2,000. Therefore, after a total discount of Rs 4,000, the OnePlus Nord CE 4 Lite 5G can be purchased at a starting price of Rs 15,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X