വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും സവിശേഷതകളും

|

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി ഡിവൈസായ വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിൽ ഇതിനകം തന്നെ വലിയ ജനപ്രീതിയാണ് നേടിയത്. നിരവധി ഫ്ലാഷ് സെയിലുകൾ നടന്ന ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ആമസോൺ ഇന്ത്യ വെബ്സൈറ്റ് വഴിയാണ് ഫ്ലാഷ് സെയിൽ നടക്കുന്നത്. 6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി+ ഡിസ്പ്ലെ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി എസ്ഒസി, ഡ്യൂവൽ സെൽഫി ക്യാമറ എന്നിങ്ങനെ ആകർഷമായ ഫീച്ചറുകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപ വിലയുണ്ട്. നിലവിൽ ഈ രണ്ട് മോഡലുകൾ മാത്രമാണ് രാജ്യത്ത് വിൽപ്പനയ്ക്കെത്തിയിട്ടുള്ളത്. സ്മാർട്ട്ഫോണിന്റെ 6 ജിബി + 128 ജിബി സ്റ്റോറേജുള്ള ബേസിക്ക് വേരിയന്റ് ഇതുവരെ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. ഈ മോഡലിന് 24,999 രൂപ വിലയുണ്ട്. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നീ രണ്ട് ഷേഡുകളിൽ ഡിവൈസ് ലഭ്യമാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ51, ഗാലക്‌സി എ71 സ്മാർട്ട്ഫോണുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എ51, ഗാലക്‌സി എ71 സ്മാർട്ട്ഫോണുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാം

സവിശേഷതകൾ

സവിശേഷതകൾ

6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള 90Hz ഡിസ്പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം മുഴുവനും പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രോസസർ

ക്വാൽകോമിന്റെ ഇതുവരെ പുറത്തിറങ്ങിയ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കരുത്തുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി എസ്ഒസിയുടെ കരുത്തിലാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. ഇയർഫോണിനുള്ള 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ കമ്പനി ഉൾപ്പെടുത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാംകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

ഡ്യൂവൽ സെൽഫി ക്യാമറ

മറ്റ് വൺപ്ലസ് ഡിവൈസുകളിൽ കണ്ടിട്ടില്ലാത്ത ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ സെൽഫി ക്യാമറ സെറ്റപ്പിൽ 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറുമാണ് ഉള്ളത്. വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൽ നാല് ക്യാമറകളുള്ള പിൻ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിലെ പ്രൈമറി സെൻസർ 48 എംപി സോണി ഐഎംഎക്സ് 586 സെൻസറാണ്. ഇതിനൊപ്പം 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ലെൻസും 5 എംപി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്.

ബാറ്ററി

4,115 mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ വാർപ്പ് ചാർജ് 30ടി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റീട്ടെയിൽ ബോക്സിൽ കമ്പനി ഫാസ്റ്റ് ചാർജറും നൽകുന്നുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5ൽ പ്രവർത്തിക്കുന്ന ഡിവൈസാണ് വൺപ്ലസ് നോർഡ്.

കൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തുംകൂടുതൽ വായിക്കുക: വിവോ വി20 എസ്ഇ സ്മാർട്ട്ഫോൺ സെപ്റ്റംബർ 24ന് വിപണിയിലെത്തും

Best Mobiles in India

English summary
The flash sale of the OnePlus Nord smartphone will start today at 2 pm. The model with 8GB RAM and 128GB storage is priced at Rs 27,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X