Home
Mobile

വൺപ്ലസ് നോർഡ് എൻ10 5ജി, വൺപ്ലസ് നോർഡ് എൻ100 സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

വൺപ്ലസ് രണ്ട് പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ കൂടി അവതരിപ്പിച്ചു. നോർഡ് സീരീസ് ഫോണുകളുടെ നിരയിലേക്കാണ് പുതിയ ഡിവൈസുകൾ പുറത്തിറക്കിയത്. വൺപ്ലസ് നോർഡ് എൻ10 5G, വൺപ്ലസ് നോർഡ് എൻ100 എന്നീ സ്മാർട്ട്ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ നോർഡ് സീരീസ് ഡിവൈസുകളും വൺപ്ലസ് നോർഡിനേക്കാൾ കുറഞ്ഞ വിലയിലാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സവിശേഷതകളുടെ കാര്യത്തിൽ ഈ ഡിവൈസ് നോർഡിനെക്കാൾ അൽപ്പം പിന്നിലാണ്.

നോർഡ് എൻ10 5ജി, വൺപ്ലസ് നോർഡ് എൻ100: വില

നോർഡ് എൻ10 5ജി, വൺപ്ലസ് നോർഡ് എൻ100: വില

വൺപ്ലസ് നോർഡ് എൻ10 5ജി സ്മാർട്ട്ഫോണിന് യുകെയിൽ 329 പൌണ്ടാണ് വില. ജർമ്മനിയിൽ 349 വിലയുണ്ട്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 32,000 രൂപയോളം വരുന്നു. വൺപ്ലസ് നോർഡ് എൻ100 179 പൌണ്ട് മുതൽ 199 പൌണ്ട് വരെ വിലയിലാണ് ലഭ്യമാകുന്നത്. ഇത് ഏകദേശം 17,000 രൂപയോളം വരും. രണ്ട് ഫോണുകൾക്കും ചിപ്‌സെറ്റുകളിൽ ഉൾപ്പെടെ വ്യത്യസ്തതകൾ നിരവധിയാണ്. തിരഞ്ഞെടുത്ത വിപണിയിൽ മാത്രമേ ഈ ഡിവൈസ് അവതരിപ്പിച്ചിട്ടുള്ളു.

വൺപ്ലസ് എൻ10 5ജി: സവിശേഷതകൾ

വൺപ്ലസ് എൻ10 5ജി: സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ10 5ജി സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സംവിധാനം ഉള്ള ഈ ഡിവസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 690 എസ്ഒസിയാണ്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.49 ഇഞ്ച് ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. ഈ സ്ക്രീൻ വൺപ്ലസ് നോർഡിൽ കാണുന്നതിനേക്കാൾ വലുതാണ്. പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറോടെയാണ് എൻ10 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ക്യാമറ

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ഡിവൈസിൽ വൺപ്ലസ് നൽകിയിട്ടുണ്ട്. വൺപ്ലസ് നോർഡിൽ ഈ ഫീച്ചർ ഇല്ല. 64 മെഗാപിക്സൽ ക്യാമറ, 119 ഡിഗ്രി അൾട്രാവൈഡ്, മാക്രോ, മോണോക്രോം ലെൻസ് എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ. സെൽഫികൾക്കായി 16 എംപി ക്യാമറയും നൽകിയിട്ടുണ്ട്. 4,300 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി ചാർജ് ചെയ്യാനായി വാർപ്പ് ചാർജ് 30ടി സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്.

വൺപ്ലസ് നോർഡ് എൻ100: സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ100: സവിശേഷതകൾ

നോർഡ് എൻ100 സ്മാർട്ട്ഫോൺ വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ ഡിവൈസാണ്. അതുകൊണ്ട് തന്നെ ഇതിലെ സവിശേഷതകളും സാധാരണമാണ്. 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.4 ജിബി റാമും 64 ജിബി സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. 4ജി സപ്പോർട്ടുള്ള സ്നാപ്ഡ്രാഗൺ 460 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറ

13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് വൺപ്ലസ് നോർഡ് എൻ100 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം പോർട്രെയ്റ്റിനും മാക്രോ ഷോട്ടുകൾക്കുമായി രണ്ട് ലെൻസുകൾ കൂടി നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ സ്കാനർ ഈ ഡിവൈസിൽ ഇല്ല പകരം പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഫോണിൽ 5,000 mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് വരുന്നത്.

Best Mobiles in India

English summary
OnePlus has introduced two new mid-range smartphones. The OnePlus Nord N10 5G and OnePlus Nord N100 smartphones part of the Nord series phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X