വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 14ന്; വിലയും ഓഫറുകളും
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തതിന് പിന്നാലെ ഓപ്പൺ സെയിലിലൂടെ വിൽപ്പന നടത്തിയിരുന്നുവെങ്കിലും ആദ്യത്തെ സ്റ്റോക്ക് തിർന്ന ശേഷം ഡിവൈസ് ഫ്ലാഷ് സെയിലിലൂടെയാണ് വിൽക്കുന്നത്. ഡിവൈസിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 14ന് ആമസോൺ ഇന്ത്യയിലൂടെ നടക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 765 ജി എസ്ഒസി, ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

വിലയും സവിശേഷതകളും
ഇന്ത്യയിൽ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് 24,999 രൂപയാണ് വില. ഈ ബേസ് വേരിയന്റ് ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. നിലവിൽ വാങ്ങാനായി ലഭ്യമാകുന്നത് 8 ജിബി റാം വേരിയൻറും 12 ജിബി റാം വേരിയന്റുമാണ്. 8 ജിബി വേരിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 29,999 രൂപയാണ് വില. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വൺപ്ലസ് നോർഡ് ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളും സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് ആമസോണിലൂടെ സ്വന്തമാക്കാം.

സവിശേഷതകൾ
90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 ആസ്പാക്ട് റേഷിയോവും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡിൽ കമ്പനി നൽകിയിട്ടുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 765ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ അഡ്രിനോ 620 ജിപിയുവും നൽകിയിട്ടുണ്ട്. ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കരുത്തുള്ള പ്രോസസറാണ് 765ജി. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 സെൻസറാണ് വൺപ്ലസ് നോർഡിന്റെ പ്രൈമറി ക്യാമറയിലുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കന്ററി സെൻസറാണ് ഉള്ളത്. 2 മെഗാപിക്സൽ മാക്രോ സെൻസറും 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ഈ ക്വാഡ് ക്യാമറ സെറ്റപ്പിലുണ്ട്. ക്യാമറ സെറ്റപ്പിൽ ഡ്യുവൽ എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്. 32 മെഗാപിക്സൽ പ്രൈമറി സോണി ഐഎംഎക്സ് 616 സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയടങ്ങുന്ന ഫ്രണ്ട് ക്യാമറ സെറ്റപ്പാണ് വൺപ്ലസ് നോർഡിൽ കമ്പനി നൽകിയിട്ടുള്ളത്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 4,115 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസ് ചാർജ് ചെയ്യാനായി വാർപ്പ് ചാർജ് 30 ടിയും നൽകിയിട്ടുണ്ട്. 5 ജി സപ്പോർട്ടുള്ള ഡിവൈസിൽ ഫേസ് അൺലോക്കും ഉണ്ട്. ഈ ഡിവൈസിന്റെ പിൻ പാനൽ ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം മുഴുവനും പ്ലാസ്റ്റിക്കാണ്. ആകർഷകമായ ഡിസൈനാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.


Click it and Unblock the Notifications