Home
Mobile

വൺപ്ലസ് നോർഡിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2 മണിക്ക്

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് അടുത്തയാഴ്ച്ച വീണ്ടും വിൽപ്പനയ്ക്കെത്തും. സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2 മണിക്ക് ആമസോൺ വഴിയാണ് ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ നടക്കുന്നത്. ലോകത്തിലെ ആദ്യത്തെ എആർ ലോഞ്ച് ഇവന്റിലൂടെയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്. 6.44 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC, 4,115 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

വൺപ്ലസ് നോർഡ്

വൺപ്ലസ് നോർഡിന്റെ ഏറ്റവും വില കുറഞ്ഞ വേരിയന്റിൽ 6ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 24,999 രൂപയാണ് വില. ഈ ഡിവൈസ് ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. സ്മാർട്ട്ഫോണിന്റെ ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും വില കുറഞ്ഞ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 27,999 രൂപയാണ് വില. വൺപ്ലസ് നോർഡിന്റെ ഹൈഎൻഡ് വേരിയന്റിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഈ മോഡലിന് 29,999 രൂപയാണ് വില. ബ്ലൂ, ബ്ലാക്ക് നിറങ്ങളിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

വൺപ്ലസ് നോർഡ്: സവിശേഷതകൾ

വൺപ്ലസ് നോർഡ്: സവിശേഷതകൾ

വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പക്ട് റേഷിയോവും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5ൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കരുത്തനായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ്.

5ജി സപ്പോർട്ട്

5ജി സപ്പോർട്ടുള്ള പ്രോസസറിനൊപ്പം 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വൺപ്ലസ് നോർഡിൽ കമ്പനി നൽകിയിട്ടുണ്ട്. സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് കൂടുതൽ സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിനെ ആശ്രയിക്കാൻ സാധിക്കില്ല. ഇയർഫോണിനായി സാധാരണ കാണാറുള്ള 3.5 ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഇല്ല. എംഐ എ3 സ്മാർട്ട്ഫോണിലും മറ്റും കണ്ടതുപോലെ യുഎസ്ബി ടൈപ്പ് സി പോർട്ടിൽ നിന്നും കണക്ടർ ഉപയോഗിച്ച് ഇയർഫോൺ കണക്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ഡിവൈസിൽ ഉള്ളത്. 4,115 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് വേഗത്തിൽ ചാർജ് ചെയ്യാൻ വാർപ്പ് ചാർജ് 30ടി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ക്യാമറ

വൺപ്ലസ് നോർഡിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ പ്രൈമറി ക്യാമറയിലെ സെൻസർ സോണി ഐഎംഎക്സ് 586 ആണ്. ഇതിനൊപ്പം പിൻക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ സെൻസറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ക്വാഡ് ക്യാമറ സെറ്റപ്പിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാന സവിശേഷത ഡ്യുവൽ എൽഇഡി ഫ്ലാഷാണ്.

രണ്ട് സെൽഫി ക്യാമറ

വൺപ്ലസ് നോർഡിൽ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി സോണി ഐഎംഎക്സ് 616 സെൻസറുള്ള 32 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറയെക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുമുള്ള ക്യാമറയും വൺപ്ലസ് നൽകിയിട്ടുണ്ട്. രണ്ട് സെൽഫി ക്യാമറയുമായി പുറത്തിറങ്ങുന്ന വൺപ്ലസിന്റെ ആദ്യ ഡിവൈസാണ് ഇത്. സ്മാർട്ട്ഫോണിന്റെ പിൻ പാനൽ ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫ്രെയിം മുഴുവനും പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിരിക്കുന്നു.

Best Mobiles in India

English summary
OnePlus Nord will go on sale again next week. The next flash sale of the device will take place on September 7 at 2pm via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X