വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആമസോണിൽ
കുറച്ച് ആഴ്ച്ചകൾക്ക് മുമ്പാണ് വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന നാളെ ഉച്ചക്ക് 1 മണിക്ക് നടക്കും. ആമസോൺ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. എആർ ലോഞ്ച് ഇവന്റിലൂടെ പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ്. 6.44 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC പ്രോസസർ എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്.

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റായ 6ജിബി റാം മോഡലിന് 24,999 രൂപയാണ് വില. ഈ വേരിയന്റ് ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. അടുത്ത മാസം മാത്രമേ ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുകയുള്ളു. വൺപ്ലസ് നോർഡിന്റെ 8 ജിബി റാം വേരിയൻറിന് 27,999 രൂപയാണ് വില. 12 ജിബി റാമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 29,999 രൂപ വിലയുണ്ട്. ഈ ഡിവൈസ് ബ്ലൂ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആമസോൺ വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പക്ട് റേഷിയോ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവുള്ള 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡിൽ കമ്പനി നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കരുത്തനായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

കരുത്തൻ പ്രോസസറിനൊപ്പം 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനുള്ള ഹെഡ്‌ഫോൺ ജാക്കോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടില്ല. 4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ നൽകിയിട്ടുള്ളത്. വാർപ്പ് ചാർജ് 30ടി സപ്പോർട്ടും ഈ ഡിവൈസിന് ഉണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ചാർജിങിനായി വൺപ്ലസ് നൽകിയിട്ടുള്ളത്.

വൺപ്ലസ് നോർഡിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇത് സോണി ഐഎംഎക്സ് 586 സെൻസറാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ സെൻസറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ക്വാഡ് ക്യാമറയാണ് ഡിവൈസിലുള്ളത്. ഡ്യുവൽ എൽഇഡി ഫ്ലാഷും ഈ ക്യാമറ സെറ്റപ്പിനൊപ്പം കമ്പനി നൽകിയിട്ടുണ്ട്.

മുൻവശത്ത് സോണി ഐഎംഎക്സ് 616 സെൻസറുള്ള 32 മെഗാപിക്സൽ പ്രൈമറി സെൽഫി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുമുള്ള ക്യാമറയും നൽയിട്ടുണ്ട്. ഈ ഡിവൈസിന്റെ പിൻ പാനൽ ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം മുഴുവനും പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications








