Home
Mobile

വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഓഗസ്റ്റ് 20ന് വീണ്ടും അവസരം, വിൽപ്പന ആമസോൺ വഴി

വൺപ്ലസിന്റെ വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോണായ വൺപ്ലസ് നോർഡ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ ഓഗസ്റ്റ് 20ന് നടക്കും. ആമസോൺ വഴിയാണ് വിൽപ്പന നടക്കുന്നത്. ഒക്ടോബറിൽ ഡിവൈസിന്റെ പുതിയ കളർ വേരിയന്റ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

വൺപ്ലസ് നോർഡിന്റെ അടുത്ത വിൽപ്പന

വൺപ്ലസ് നോർഡിന്റെ അടുത്ത വിൽപ്പന

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഓഗസ്റ്റ് 20ന് ഇന്ത്യൻ വിപണിയിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തും. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയാണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. ഈ രണ്ട് മോഡലുകൾ മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്.

അടിസ്ഥാന വേരിയന്റ്

വൺപ്ലസ് നോർഡിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റ് ഇതുവരെ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടില്ല. ഇതിന് 24,999 രൂപയാണ് വില. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഷേഡുകളിൽ ഡിവൈസ് ലഭ്യമാകും.

വൺപ്ലസ് നോർഡ്: സവിശേഷതകൾ

വൺപ്ലസ് നോർഡ്: സവിശേഷതകൾ

എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ 90Hz ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രോസസർ

ക്വാൽകോമിന്റെ ഏറ്റവും ശക്തമായ 700 സീരീസ് പ്രോസസറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കുന്നതിനായി വൺപ്ലസ് നോർഡിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനും മറ്റുമായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കോ നൽകിയിട്ടില്ല.

സെൽഫി ക്യാമറ

വൺപ്ലസ് നോർഡിൽ മൊത്തം ആറ് ക്യാമറകളുണ്ട്, പിന്നിൽ നാല് സെൻസറുകളും മുന്നിൽ രണ്ട് സെൻസറുകളുമാണ് വൺപ്ലസ് നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ സെൽഫി ക്യാമറ സെറ്റപ്പ് വരുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് ഇത്.

പിന്നിലെ ക്യാമറകൾ

വൺപ്ലസ് നോർഡിന്റെ പിന്നിലെ ക്യാമറ യൂണിറ്റിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ലെൻസും 5 എംപി ഡെപ്ത് സെൻസറുമാണ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ.

4,115 mAh ബാറ്ററി

4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ ഉള്ളത്. ഇതിനൊപ്പം വാർപ്പ് ചാർജ് 30ടി സപ്പോർട്ടും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഈ ഫാസ്റ്റ് ചാർജിങ് സംവിധാനം നൽകിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈിസിൽ നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ് 10

വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5 സ്‌കിനിലാണ് പ്രവർത്തിക്കുന്നത്. നോർഡിന് രണ്ട് വർഷത്തേക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Best Mobiles in India

English summary
OnePlus Nord debuted as the company's affordable 5G smartphone recently in India. Device is now going on sale again on August 20 in the Indian market. It will be available for purchase via Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X