വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഇനി എളുപ്പം, ഓപ്പൺ സെയിൽ ആരംഭിച്ചു

|

വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചു. ആമസോൺ ഇന്ത്യ, വൺപ്ലസ് സ്റ്റോർ വൺപ്ലസ്.ഇൻ എന്നിവയിലാണ് ഡിവൈസിന്റെ ഓപ്പൺ സെയിൽ ആരംഭിച്ചത്. രണ്ട് വെബ്‌സൈറ്റുകളും ലഭ്യത അനുസരിച്ച് 8 ജിബി റാം വേരിയന്റും 12 ജിബി റാം വേരിയന്റുമാണ് ഓപ്പൺ സെയിലിലൂടെ വിൽപ്പനയ്ക്കെത്തിയത്. കഴിഞ്ഞ ദിവസം ആദ്യ വിൽപ്പന നടത്തിയ 6 ജിബി റാം മോഡൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ഓപ്പൺ സെയിലിനെത്തിയിട്ടില്ല.

6ജിബി റാം വേരിയന്റ്

6ജിബി റാമുള്ള വൺപ്ലസ് നോർഡിന്റെ ബേസ് വേരിയൻറ് സെപ്റ്റംബർ 28ന് ഫ്ലാഷ് സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിക്കും. ഡിവൈസിന്റെ മറ്റ് രണ്ട് വേരിയന്റുകളും വിൽപ്പനയ്ക്കെത്തി വളരെ വൈകിയാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്. ഈ വേരിയന്റിന് 24,999 രൂപയാണ് വില. രണ്ടാമത്തെ ഫ്ലാഷ് സെയിൽ നടക്കാൻ പോകുന്നതേ ഉള്ളു എന്നതിനാൽ ഈ ഡിവൈസ് ഓപ്പൺ സെയിലിനെത്തുന്നത് വൈകിയായിരിക്കും.

കൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: 120Hz ഡിസ്പ്ലേയുമായി പോക്കോ എക്സ്3 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓപ്പൺ സെയിൽ

ഇപ്പോൾ ഓപ്പൺ സെയിലിലൂടെ ലഭ്യമായിട്ടുള്ള 8 ജിബി റാം വേരിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 29,999 രൂപ വിലയുണ്ട്. ഈ രണ്ട് മോഡലുകളും ആമസോൺ ഇന്ത്യ, വൺപ്ലസ്.ഇൻ എന്നിവയിൽ നിന്നും ഉപഭോക്താക്കൾക്ക് വാങ്ങാം. ഈ സ്മാർട്ട്ഫോൺ ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് നിറങ്ങളിൽ ലഭ്യമാണ്. വൺപ്ലസിന്റെ മികച്ച സവിശേഷതകളുള്ളതും എന്നാൽ വില താരതമ്യേന കുറഞ്ഞതുമായ ഡിവൈസായത് കൊണ്ട് വൺപ്ലസ് നോർഡ് ഇതിനകം ഇന്ത്യൻ വിപണിയിൽ വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

സവിശേഷതകൾ

സവിശേഷതകൾ

വൺപ്ലസ് നോർഡിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ്. ഇന്ത്യയിൽ ഈ ചിപ്പ്സെറ്റുമായി പുറത്തിറങ്ങിയ അപൂർവം ഡിവൈസുകളിൽ ഒന്നാണ് ഇത്. ഈ ചിപ്പ്സെറ്റ് 5ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് വരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഈ ഡിസ്പ്ലെയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായികൂടുതൽ വായിക്കുക: വൺപ്ലസ് 8ടി പുറത്തിറങ്ങുക 65W വാർപ്പ് ചാർജ് സപ്പോർട്ടുമായി

ബാറ്ററി

വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിൽ 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. 4,115 mAh ബാറ്ററിയും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി വാർപ്പ് ചാർജ് 30ടി സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റീട്ടെയിൽ ബോക്സിൽ കമ്പനി ഫാസ്റ്റ് ചാർജറും നൽകുന്നുണ്ട്. ഒരു മണിക്കൂർ കൊണ്ട് ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഇതിലുള്ളത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാമറകൾ

രണ്ട് ഫ്രണ്ട് ക്യാമറകളാണ് വൺപ്ലസ് നോർഡിൽ ഉള്ളത്. ഇതിലെ പ്രമറി സെൻസർ 32 മെഗാപിക്സലും രണ്ടാമത്തേത് 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ്. നാല് പിൻ ക്യാമറകളാണ് വൺപ്ലസ് നോർഡിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 മെഗാപിക്സൽ സോണി IMX586 സെൻസറാണ്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും രണ്ട് 2 മെഗാപിക്സൽ മാക്രോയും ഡെപ്ത് ക്യാമറകളും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ഗൂഗിൾ പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 30ന് പുറത്തിറങ്ങും

Best Mobiles in India

English summary
OnePlus Nord, the low-cost smartphone from OnePlus now available on open sale. The open sale of the device has started on Amazon India and OnePlus Store OnePlus.in.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X