കുറഞ്ഞ വിലയിൽ വാങ്ങാവുന്ന വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾ

|

വൺപ്ലസ് എന്ന ബ്രാന്റ് ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രിതി നേടിയിട്ടുണ്ട്. കരുത്തും അഴകും ഒരുമിക്കുന്ന ഫോണുകളാണ് വൺപ്ലസ് പുറത്തിറക്കിയിട്ടുള്ളത്. ക്യാമറ അടക്കമുള്ള നിരവധി ഘടകങ്ങളിൽ ഈ സ്മാർട്ട്ഫോണുകൾ മുൻപന്തിയിൽ നിൽക്കുന്നുമുണ്ട്. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നേരത്തെ വൺപ്ലസ് സ്മാർട്ട്ഫോണുകൾ ലഭ്യമായിരുന്നില്ല. എന്നാൽ നോർഡ് സീരീസിലൂടെ ഈ രീതി വൺപ്ലസ് മാറ്റി.

 

വൺപ്ലസ്

വൺപ്ലസ് നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ ബ്രാന്റിന്റെ മൂല്യം കളയാതെ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ്. ഇത്തരം വില കുറഞ്ഞ വൺപ്ലസ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. 30000 രൂപയിൽ താഴെ വിലയുള്ള ഫോണുകളാണ് ഇവയെല്ലാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 18,999 രൂപ മുതൽ

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD ഡിസ്പ്ലെയുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8 ജിബി വരെ റാമും ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. 5ജി, ഡ്യുവൽ 4ജി വോൾട്ടി കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണിൽ 5,000 mAh ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്.

വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ 25 ശതമാനം വരെ കിഴിവ്വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ 25 ശതമാനം വരെ കിഴിവ്

വൺപ്ലസ് നോർഡ് സിഇ 2 5ജി
 

വൺപ്ലസ് നോർഡ് സിഇ 2 5ജി

വില: 23,999 രൂപ

6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 2 5ജി സ്മാർട്ട്ഫോണിലുള്ളത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ആങ്കിൾ ലെൻസും 2 എംപി മാക്രോ ക്യാമറയുമാണ് ഫോണിലുള്ളത്. 16 എംപി സെൽഫി സെൻസറും ഡിവൈസിലുണ്ട്. ഒക്ടാ കോർ മീഡിയാടെക്ക് ഡൈമൻസിറ്റി 900 ചിപ്പ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4,500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ 65 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

വൺപ്ലസ് നോർഡ് സിഇ 5ജി

വൺപ്ലസ് നോർഡ് സിഇ 5ജി

വില: 24999 രൂപ മുതൽ

വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 410 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയും 90Hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. സ്‌നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോമിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് ആണ് ഉള്ളത്. 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകളുള്ള ഫോണിൽ 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 5ജി എസ്എ/എൻഎസ്എ (എൻ78), ഡ്യുവൽ 4ജി വോൾട്ടി കണക്റ്റിവിറ്റിയുള്ള ഫോണിൽ 4,500 mAh ബാറ്ററിയുമുണ്ട്.

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില: 28,999 രൂപ മുതൽ

വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിൽ 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെയാണ് ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രൊസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 4500mAh ബാറ്ററിയാണ് ഉള്ളത്. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 50 എംപി+ 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. 32 എംപി സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിൽ വൺപ്ലസ് നൽകിയിട്ടുണ്ട്.

ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

വൺപ്ലസ് നോർഡ് 5ജി

വൺപ്ലസ് നോർഡ് 5ജി

വൺപ്ലസ് നോർഡ് 5ജി സ്മാർട്ട്ഫോണിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി+ (1080 x 2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 30 ടി ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി സപ്പോർട്ടുള്ള 4,115 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മാക്രോ, 5 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. സെൽഫുകൾക്കായി 32 എംപി സോണി ഐഎംഎക്സ് 616 പ്രൈമറി ക്യാമറയും 8 എംപി സെൻസറും അടങ്ങുന്ന ഡ്യുവൽ ഫ്രണ്ട് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്.

Best Mobiles in India

English summary
Here is the best OnePlus smartphones under Rs 30000. All these devices pack impressive features. All of these smartphones are from OnePlus Nord series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X