Home
Mobile

വൺപ്ലസും ഇനി മടക്കി തുറക്കും; ആദ്യത്തെ ഫോൾഡബിൾ ഫോൺ ഇന്ന് പുറത്തിറക്കും

വൺപ്ലസിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. വൺപ്ലസ് പുറത്തിറക്കുന്ന ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണാണ് വൺപ്ലസ് ഓപ്പൺ. വൈകിട്ട് 7.30ന് ഈ ഫോണിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നതായിരിക്കും. നിലവിൽ ഫോണിന്റെ സവിശേഷതകളൊക്കെ ലീക്ക് ആയിട്ടുണ്ടെങ്കിലും ഔദ്യോ​ഗികമായി ഫോണിൽ എന്തെല്ലാം ഉണ്ടായിരിക്കും എന്ന് ഇന്ന് അറിയാൻ സാധിക്കും.

ഫോണിന്റെ ലോഞ്ച് തിയതിയും സമയവും വൺപ്ലസ് തന്നെ നേരത്തെ ട്വിറ്റർ (എക്സ്) വഴി പുറത്ത് വിട്ടിരുന്നു. 'വൺപ്ലസിന്റെ അടുത്ത അധ്യായം തുറക്കാനായി നിങ്ങളെ ക്ഷണിച്ചിരിക്കുന്നു' എന്നായിരുന്നു അന്ന് ട്വീറ്റിൽ വൺപ്ലസ് പറഞ്ഞിരുന്നത്. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിൽ ലോഞ്ച് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കമ്പനിയുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയും നിരവധി അപ്ഡേറ്റുകൾ വൺപ്ലസ് പുറത്ത് വിടുന്നതായിരിക്കും.

വൺപ്ലസും ഇനി മടക്കി തുറക്കും; ആദ്യത്തെ ഫോൾഡബിൾ ഫോൺ ഇന്ന് പുറത്തിറക്കും

MOST READ: 50MP ട്രിപ്പിൾ റിയർ ക്യാമറയടക്കം പുതിയ സാംസങ് ഫോൺ എത്തി, വില14,999! പക്ഷേ വാങ്ങുംമുമ്പ് 2 രഹസ്യം അ‌റിയൂ

അതേ സമയം നിലവിൽ പുറത്ത് വന്നിരിക്കുന്ന ചോർച്ചാ റിപ്പോർട്ടുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. വിവിധ ടെക് മാധ്യമങ്ങളും ടിപ്സ്റ്റാറുകളുമാണ് ഈ വിവരങ്ങൾ പുറത്ത് വിടുന്നത്. ഇത്തരത്തിൽ പ്രമുഖ യൂട്യൂബറായ മൈക്കൽ ഫിഷർ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ചൈനയിലെ വൺപ്ലസിന്റെ ആസ്ഥാനം സന്ദർശിച്ചതിന് ശേഷമായിരുന്നു ഇദ്ദേഹം ഈ വിവരങ്ങൾ പുറത്ത് വിട്ടത്. അന്ന് ഫോണിന്റെ ചില ചിത്രങ്ങളും ഇദ്ദേഹം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു.

മറ്റൊരു പ്രമുഖ ടിപ്സ്റ്റാറായ അഭിഷേക് യാധവും ഇത്തരത്തിൽ ചില വിവരങ്ങൾ വൺപ്ലസ് ഓപ്പണിനെക്കുറിച്ച് പങ്കുവെച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രവചനം അനുസരിച്ച് 1,39,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ പ്രധാന ഡിസ്‌പ്ലേയ്ക്ക് 7.8 ഇഞ്ച് വലുപ്പം പ്രതീക്ഷിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഔട്ടർ ഡിസ്പ്ലേയാകട്ടെ 6.31 ഇഞ്ചായാരിക്കും. രണ്ട് സ്ക്രീനുകൾക്കും 120Hz പുതുക്കൽ നിരക്ക് ഉണ്ടായിരിക്കുന്നതാണ്.

വൺപ്ലസും ഇനി മടക്കി തുറക്കും; ആദ്യത്തെ ഫോൾഡബിൾ ഫോൺ ഇന്ന് പുറത്തിറക്കും

അതേ സമയം പ്രധാന ഡിസ്പ്ലേയ്ക്ക് 2K റെസല്യൂഷനും ഉണ്ടായിരിക്കുന്നതാണ്. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ആയിരിക്കും വൺപ്ലസ് ഓപ്പണിനായി കമ്പനി നൽകാൻ സാധ്യത. LPDDR5x റാമും UFS 4.0 സ്റ്റോറേജും ഫോണിന്റെ മറ്റൊരു സവിശേഷത ആയിരിക്കാൻ സാധ്യത ഉണ്ട്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,800mAh ബാറ്ററിയും ഫോണിൽ ഇടം പിടിച്ചേക്കാം. ഫോണിന്റെ 16GB റാമും 1TB ഇന്റേണൽ സ്‌റ്റോജും തരുന്ന വേരിയന്റ് പുറത്തിറാക്കനും സാധ്യതയുണ്ട്.

ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 48 മെഗാപിക്സൽ ആയിരിക്കും പ്രൈമറി സെൻസർ എന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കന്ററി സെൻസറിനും 48 മെഗാപിക്സൽ തന്നെ നൽകാനും വൺപ്ലസ് ശ്രമിച്ചേക്കാം. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. 32 മെഗാപിക്‌സൽ ആയിരിക്കും ഫോണിന്റെ ഫ്രണ്ട് ക്യാമറ. മികച്ച സെൽഫികളും വീഡിയോ കോളുകളും ഇതിലൂടെ ആസ്വദിക്കാം.

നേരത്തെ സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫ്ലിപ് 5 പുറത്തിറങ്ങിയപ്പോൾ തന്നെ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള സൂചനകൾ വൺപ്ലസ് തന്നിരുന്നു. 'എല്ലാവരും അടച്ചു കഴിയുമ്പോൾ ഞങ്ങൾ തുറക്കും' എന്നായിരുന്നു ഗാലക്സി ഇസഡ് ഫ്ലിപ് 5 ലോഞ്ച് ചെയ്ത അന്ന് വൺപ്ലസ് പുറത്ത് വിട്ട ട്വീറ്റിൽ എഴുതിയിരുന്ന വാചകം. അന്ന് മുതലേ വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ടെക് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇനി ഫോൾഡബിൾ ഫോണിന്റെ വിപണിയിൽ മത്സരം ശക്തമാകും.

നിലവിൽ ഗാലക്സി ഇസഡ് ഫ്ലിപ് 5, മോട്ടറോളയുടെ റാസർ 40 എന്നീ ഫോൾഡബിൾ ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് വൺപ്ലസ് ഓപ്പണും എത്തുന്നത്. അടുത്തിടെ ഓപ്പോയും തങ്ങളുടെ ഫോൾഡബിൾ ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപ് അവതരിപ്പിച്ചിരുന്നു. ട്രിപ്പിൾ ക്യാമറയുള്ള ആദ്യ ഫ്ലിപ്പ്ഫോൺ ആണ് ഇത്. 94,999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഒക്ടോബർ 22 മുതലാണ് ഫോൺ വിൽപനയ്ക്കെത്തുന്നത്.

More from GizBot

Best Mobiles in India

English summary
OnePlus' foldable smartphone, the OnePlus Open, will be launched in India today. The OnePlus Open is the first foldable smartphone launched by OnePlus. The launch event for this phone will start at 7.30 p.m. Currently, all the features of the phone are leaked, but today we can know what the phone will have technically.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X