Home
Mobile

സാംസങ്ങിന്റെ ഫോൾഡ് ഫോണിനെക്കാൾ മികച്ചതോ വൺപ്ലസ് ഓപ്പൺ? ഫീച്ചറുകൾ പരിശോധിക്കുമ്പോൾ ആരാണ് മുന്നിൽ

വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണായ വൺപ്ലസ് ഓപ്പൺ ഇന്ത്യയിൽ അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് നടന്ന ചടങ്ങിലാണ് കമ്പനി പുതിയ ഫോൺ പുറത്തിറക്കിയത്. ഏറെ പ്രതീക്ഷകളോടെയാണ് പുതിയ ഫോണിനെ വൺപ്ലസ് ആരാധകർ നോക്കിക്കാണുന്നത്. ലോഞ്ചിം​ഗ് വേളയിൽ ഫോണിന്റെ സവിശേഷതളെല്ലാം കമ്പനി പുറത്ത് വിട്ടു. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

വലിയ സ്ക്രീൻ തന്നെയാണ് ഫോണിനായി വൺപ്ലസ് തയ്യാറാക്കിയിരിക്കുന്നത്. 7.8 ഇഞ്ചാണ് പ്രധാന സ്ക്രീനിന്റെ വലുപ്പം ഇതിന് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് പാനലും നൽകിയിരിക്കുന്നു. 1-120 ഹെർട്‌സ് ഡൈനാമിക് റിഫ്രഷ് റേറ്റും ഈ സ്ക്രീൻ അവകാശപ്പെടുന്നു. ഔട്ടർ ഡിസ്പ്ലേയുടെ വലുപ്പം 6.3 ഇഞ്ച് ആയിരിക്കും. ഇത് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് സ്ക്രീനാണ്. 10-120 ഹെർട്‌സ് ഡൈനാമിക് റീഫ്രഷ് റേറ്റ് ആണ് ഈ സ്ക്രീനിന് അവകാശപ്പെടാനുള്ളത്.

സാംസങ്ങിന്റെ ഫോൾഡ് ഫോണിനെക്കാൾ മികച്ചതോ വൺപ്ലസ് ഓപ്പൺ?

Adreno 740 GPU-മായി ജോടിയാക്കിയ Qualcomm Snapdragon 8 Gen 2 പ്രോസസറാണ് വൺപ്ലസ് ഓപ്പണിന് കരുത്ത് ഏകുന്നത്. 16GB LPDDR5X റാമിനൊപ്പം 512GB UFS 4.0 റോമും ഈ ഫോൺ ഉപഭോക്താക്കൾ‌ക്ക് നൽകുന്നതാണ്. 67W SUPERVOOC സൂപ്പർഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുന്ന 4,805 mAh ഡ്യുവൽ സെൽ ബാറ്ററിയും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ ഇതിന്റെ പ്രധാന ക്യാമറ 48 മെ​ഗാപിക്സലാണ്.

f/1.7 സോണി LYT-T808 ലെൻസാണ് ഈ ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്. മാത്രമല്ല ഈ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), HDR, EIS എന്നീ സവിശേഷതകളും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ 48 എംപി അൾട്രാ വൈഡ് സെൻസറും 64 എംപി ടെലിഫോട്ടോ ലെൻസും വൺപ്ലസ് ഓപ്പണിൽ ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളുള്ള ഉള്ള ഈ ഫോണിന് 1,39,999 രൂപയാണ് വൺപ്ലസ് വിലയിട്ടിരിക്കുന്നത്.

സാംസങ്ങിന്റെ ഫോൾഡ് ഫോണിനെക്കാൾ മികച്ചതോ വൺപ്ലസ് ഓപ്പൺ?

MOST READ: സോഷ്യൽ മീഡിയകളിലെ നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടോ? അറിയാനുള്ള മാർ​ഗങ്ങൾ

സാംസങ്ങിന്റെ ​ഗാലക്സി ഇസഡ് ഫോൾഡ് 5ന്റെ എതിരാളി എന്ന നിലയ്ക്കാണ് വൺപ്ലസ് ഓപ്പൺ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ഇസഡ് ഫോൾഡ് 5 പുറത്തിറക്കിയപ്പോൾ വൺപ്ലസ് പുറത്ത് വിട്ട ട്വീറ്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. മറ്റുള്ളവർ അടച്ചു കഴിയുമ്പോൾ ഞങ്ങൾ തുറക്കും എന്നായിരുന്നു അന്നത്തെ ട്വീറ്റിൽ വൺപ്ലസ് എഴുതിയിരുന്നത്. ഇപ്പോൾ വൺപ്ലസ് ഓപ്പൺ പുറത്തിറങ്ങിയതോടെ ഇനി വിപണിയിൽ ശക്തമായ മത്സരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ്ങിന്റെ ഫോണിലെ പ്രധാന സ്ക്രീനിന്റെ വലുപ്പം 7.6-ഇഞ്ച് ആണ്. QXGA+ ഡൈനാമിക് AMOLED 2X ഇൻഫിനിറ്റി ഫ്ലെക്‌സ് സവിശേഷതയോടെയാണ് ഈ ഡിസ്പ്ലേ എത്തുന്നത്. 20Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഈ സ്ക്രീൻ വാ​ഗ്ദാനം ചെയ്യുന്നു. ഔട്ടർ ഡിസ്പ്ലേയുടെ വിശേഷം പരിശോധിച്ചാൽ 6.2 ഇഞ്ച് ആണ് ഇതിന്റെ വലുപ്പം. ഡൈനാമിക് AMOLED 2X ഡിസ്പ്ലേയിലാണ് ഈ സ്ക്രീൻ സാംസങ് നിർമ്മിച്ചിരിക്കുന്നത്.

85 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ (FOV) നൽകുന്ന 10എംപി സെൽഫി ക്യാമറയും 4എംപി അണ്ടർ ഡിസ്പ്ലേ ക്യാമറയും ഫോൾഡ് 5ന്റെ മാറ്റ് കൂട്ടുന്നു. ഇതിന് പുറമെ ഫോണിന്റെ പിൻഭാ​ഗത്തായി 12എംപി അൾട്രാ വൈഡ് ക്യാമറ, 50എംപി വൈഡ് ആംഗിൾ ക്യാമറ, 10എംപി ടെലിഫോട്ടോ ക്യാമറ എന്നിവയും സ്ഥാനം പിടിച്ചിരിക്കുന്നു. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

വൺപ്ലസ് ഓപ്പണിന്റെ വില 1,39,999 ആണെന്നത് വൺപ്ലസിന് ചെറിയ മുൻതൂക്കം നകുന്നുണ്ട്. ഇസഡ് ഫോൾഡ് 5ന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,54,999 മുതലാണ് വില ആരംഭിക്കുന്നത്. ബാറ്ററിയുടെ കാര്യത്തിലും വൺപ്ലസ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ ജല, പൊടി പ്രതിരോധത്തിൽ സാംസങ് ആണ് മുന്നിട്ട് നിൽക്കുന്നത്. മാത്രമല്ല S Pen പോലുള്ള ഉപകരണത്തിന്റെ പിൻതുണയും വൺപ്ലസ് ഓപ്പണിന് അവകാശപ്പെടാനില്ല.

രണ്ട് ഫോണുകൾക്കും അതിന്റേതായ ​ഗുണങ്ങളും പോരായ്മകളും ഉണ്ടായിരിക്കുന്നതാണ്. ഉപഭോക്താക്കളുടെ ആവിശ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് ഏറ്റവും അനുയോജ്യമായ ഫോൺ തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. നിങ്ങൾ വിലക്കുറവിൽ ഫോൾഡബിൾ ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നു എങ്കിൽ വൺപ്ലസ് ഓപ്പൺ ആയിരിക്കും നിങ്ങൾക്ക് അനുയോജ്യം. എന്നാൽ ഫോട്ടോ​ഗ്രഫി കൂടുതൽ ഇഷ്ടപ്പെടുന്നുവെങ്കിൽ സാംസങ് ആയിരിക്കും മികച്ച ചോയിസ്.

More from GizBot

Best Mobiles in India

English summary
The 1,39,999 price of the OnePlus Open gives OnePlus a slight edge. 1,54,999 for the 256GB storage variant of the Z Fold 5. OnePlus is also ahead in terms of battery. But Samsung is ahead in water and dust resistance. Moreover, the OnePlus Open does not claim support for a device like the S Pen.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X