വൺപ്ലസിന്റെ വില കുറഞ്ഞ ഫോണുകളായ നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യയിൽ ലഭിക്കില്ല

|

വൺപ്ലസ് കഴിഞ്ഞ ദിവസം യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് എൻ10 5ജി, നോർഡ് എൻ100 എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കില്ല. ഈ ബജറ്റ് സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ വടക്കേ അമേരിക്കയിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിയിൽ അവ ലഭ്യമാകില്ല എന്ന് വ്യക്തമായിരിക്കുന്നത്. ആൻഡ്രോയിഡ് സെൻട്രൽ എന്ന ഓൺലൈൻ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ബജറ്റ് സെഗ്മെന്റ്
 

കഴിഞ്ഞ ദിവസം യുകെയിലാണ് വൺപ്ലസ് നോർഡ് സീരിസിലെ പുതിയ രണ്ട് ഡിവൈസുകളും പുറത്തിറക്കിയത്. വൺപ്ലസിന്റെ ബജറ്റ് സെഗ്മെന്റിലേക്കുള്ള ആദ്യ ഡിവൈസുകൾ എന്ന നിലയിൽ ഈ ലോഞ്ച് ഇവന്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. നോർഡ് എൻ10 5ജിക്ക് 329 പൌണ്ട് (ഏകദേശം 31,700 രൂപ) വിലയുണ്ട്. നോർഡ് എൻ100 സ്മാർട്ട്ഫോണിന്റെ വില 179 പൌണ്ട് ആണ് (ഏകദേശം 17,200 രൂപ). നിലവിലെ കണക്കനുസരിച്ച് വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളാണ് ഇവ.

കൂടുതൽ വായിക്കുക: ഓപ്പോ എ33 വെറും 3,597 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിൽ

നോർഡ് എൻ10 5ജി, നോർഡ് എൻ100: സവിശേഷതകൾ

നോർഡ് എൻ10 5ജി, നോർഡ് എൻ100: സവിശേഷതകൾ

വൺപ്ലസ് നോർഡ് എൻ10 5ജിയിൽ 6.49 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രെഷ് റേറ്റ് ഉണ്ട്. നോർഡ് എൻ100 6.52 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. വൺപ്ലസ് നോർഡ് എൻ10 5ജി പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 690 ചിപ്‌സെറ്റിലാണ്. നോർഡ് എൻ100ന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 460 ചിപ്‌സെറ്റാണ്.

സ്റ്റോറേജ്

സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി സ്ലോട്ടുമായി വരുന്ന വൺപ്ലസിന്റെ ആദ്യ ഡിവൈസുകളാണ് നോർഡ് എൻ10 5ജി, എൻ100 എന്നിവ. വൺപ്ലസ് നോർഡ് എൻ10 5ജി സ്മാർട്ട്ഫോണിൽ 64 എംപി പ്രൈമറി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ പ്രൈമറി ക്യാമറയിൽ 13 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി മോണോക്രോം ലെൻസ് എന്നിവ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് എൻ10 5ജി, വൺപ്ലസ് നോർഡ് എൻ100 സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

വൺപ്ലസ് നോർഡ്
 

വൺപ്ലസ് നോർഡ് എൻ100 സ്മാർട്ട്ഫോണിൽ 13 എംപി പ്രൈമറി സെൻസറിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറയും നൽകിയിട്ടുണ്ട്. നോർഡ് എൻ10 5ജി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 16 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. നോർഡ് എൻ100 സ്മാർട്ട്ഫോണിൽ സെൽഫിക്കായി 13 എംപി സെൻസറും വൺപ്ലസ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച ഈ ഡിവൈസുകൾ രാജ്യത്ത് എന്തുകൊണ്ടാണ് അവതരിപ്പിക്കാത്തത് എന്ന കാര്യം വ്യക്തമല്ല.

ആൻഡ്രോയിഡ് 10

വൺപ്ലസ് നോർഡ് സീരിസിലെ രണ്ട് പുതിയ ഡിവൈസുകളും ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് പ്രവർത്തിക്കുന്നത്. വൺപ്ലസ് നോർഡ് എൻ10 5ജിയിൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് നൽകിയിട്ടുണ്ട്. നോർഡ് എൻ100ൽ 5,000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ഉള്ളത്. ഇന്ത്യയിൽ ലഭ്യമായ വൺപ്ലസിന്റെ വില കുറഞ്ഞ ഡിവൈസ് വൺപ്ലസ് നോർഡാണ്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 4,000 രൂപ കിഴിവിൽ സ്വന്തമാക്കാം

Most Read Articles
Best Mobiles in India

English summary
The OnePlus Nord N10 5G and Nord N100, launched by OnePlus in the European market yesterday, will not be launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X