Home
Mobile

വൺപ്ലസ് Z സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെ; അറിയേണ്ടതെല്ലാം

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസിന്റെ വിലകുറഞ്ഞ സ്മാർട്ട്‌ഫോണായ വൺപ്ലസ് Z വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഈ സ്മാർട്ട്‌ഫോൺ ടി‌യുവി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കേഷൻ‌ സൈറ്റിൽ‌ കണ്ടെത്തിയിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഡിവൈസ് 30W ഫാസ്റ്റ് ചാർ‌ജിംഗ് സപ്പോർട്ടോടെയായിരിക്കും പുറത്തിറക്കുകയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബി‌ഐ‌എസ് ഉൾപ്പെടെയുള്ള മറ്റ് സർ‌ട്ടിഫിക്കേഷൻ‌ സൈറ്റുകളിൽലും നേരത്തെ ഈ ഡിവൈസ് കണ്ടെത്തിയിരുന്നു.

വൺപ്ലസ് Z: ലോഞ്ച് തിയ്യതിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും

വൺപ്ലസ് Z: ലോഞ്ച് തിയ്യതിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും

നേരത്തെ പുറത്ത് വന്ന ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം വൺപ്ലസ് Z സ്മാർട്ട്ഫോൺ ജൂലൈ 10 ന് അവതരിപ്പിക്കും. ഈ വിവരം കമ്പനിക്ക് അകത്തുള്ള സോഴ്സിൽ നിന്നും നേരിട്ട് ലഭിച്ചതാണെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തികൊണ്ട് ദേസിഡൈം.കോമിന്റെ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ് Z സ്മാർട്ട്ഫോൺ അമോലെഡ് പാനലുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. വൺപ്ലസ് Z സ്മാർട്ട്ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുണ്ടായിരിക്കുമെന്നും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുണ്ടായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അഡ്രിനോ 620 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 765 എസ്ഒസിയിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക.

വൺപ്ലസ് Z

വൺപ്ലസ് Z സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനൊപ്പം പ്രത്യേക 12 ജിബി റാം വേരിയന്റും അവതരിപ്പിക്കും. വൺപ്ലസ് 8 സീരീസിന് സമാനമായി 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 16 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ക്യാമറ

16 മെഗാപിക്സൽ സെൽഫി ക്യാമറ, 4,3000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. വൺപ്ലസ് Z സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം ഈ റിപ്പോർട്ടിലെ സവിശേഷതകളുടെ വിവരങ്ങൾ തെറ്റാണെന്ന് ജനപ്രീയ ലീക്കർ മാക്‌സ് ജെ വ്യക്തമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
OnePlus Z, the much-awaited affordable smartphone, is in the news once again. This time, the smartphone was spotted at the TUV Rheinland certification site, which reveals that it would ship with 30W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X